wenewser-user

കൊയ്ത്തുത്സവവും ഗോത്ര ഫെസ്റ്റും സംഘടിപ്പിച്ചു.

വെൺമണി: വിദ്യാലയത്തിലെ തനത് പ്രവർത്തനമായ കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം പതിനാറാം വാർഡ് മെമ്പർ ശ്രീമതി അനിഷ സുരേന്ദ്രൻ നിർവഹിച്ചു. പതിനേഴാം വാർഡ് മെമ്പർ ശ്രീമതി സുഗത നാരായണൻ ഗോത്ര ഫെസ്റ്റ് ഉദ്ഘാടനം നടത്തി. കാവിൽ പാടം തറവാട്ടിലെ കാരണവരെ ആദരിക്കുകയും, വിവിധ കലാപരിപാടികളും ക്യാമ്പ് ഫയറും സംഘടിപ്പിച്ചു. പ്രധാന അധ്യാപകൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പിടിഎ പ്രസിഡണ്ട്, മദർ പിടിഎ പ്രസിഡണ്ട് എന്നിവർ സന്നിഹിതരായിരുന്നു

Read More

KGMOA വയനാട് ജില്ലാ തലത്തിൽ നടത്തിയ മെഡിക്കൽ IQ ക്വിസ് മത്സരത്തിൽ ജിഎച്ച്എസ്എസ് പെരിക്കല്ലൂരിന് മിന്നും വിജയം

പുൽപ്പള്ളി : കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്ർസ് അസോസിയേഷൻ ജില്ലാ തലത്തിൽ ബത്തേരിയിൽ വച്ച് നടത്തിയ മെഡിക്കൽ IQ അമൃതകിരണം ക്വിസ് മത്സരത്തിൽ പെരിക്കല്ലൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പത്താം തരം വിദ്യാർത്ഥികളായ ആസിം ഇഷാൻ എ.എസ്, നിരഞ്ജൻ കെ. ജിതേഷ് എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ലഭിക്കുകയും ചെയ്തു. വിജയികളെ സ്കൂൾ പിടിഎ യുടെ നേതൃത്വത്തിൽ അനുമോദിച്ചു.

Read More

സങ്കറ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു

ഗോത്ര സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നൂൽപ്പുഴ ഗ്രാമപഞ്ചായത്തിലെ ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ സങ്കറ ദ്വിദിന ക്യാമ്പ് സംഘടിപ്പിച്ചു. നൂൽപുഴ ഗ്രാമ പഞ്ചായത്തിലെ 53 ബാലസഭകളിലെ പ്രസിഡന്റ്, സെക്രട്ടറിമാർക്കായി സുൽത്താൻ ബത്തേരി അധ്യാപക ഭവനിൽ സംഘടിപ്പിച്ച ക്യാമ്പ് നൂൽപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ജയ ഉദ്ഘാടനം ചെയ്തു. പദ്ധതി കോ-ഓർഡിനേറ്റർ ടി.വി സായി കൃഷ്ണൻ അധ്യക്ഷനായി. ബ്ലോക്ക് കോ-ഓർഡിനേറ്റർ ബബിത, ആനിമേറ്റർ കോ-ഓർഡിനേറ്റർ ബാബു, കെ.പ്രതീഷ്, ആനിമേറ്റർമാർ, ബ്രിഡ്ജ് കോഴ്സ് മെന്റർമാർ…

Read More

ഏങ്കള ആട്ട ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

മുട്ടിൽ : ഗോത്ര വിഭാഗ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ബാലസഭ അംഗങ്ങൾക്കായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഏങ്കള ആട്ട ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. 21 വാർഡുകളിലെ 31 ബാലസഭകളിലെ 120 കുട്ടികൾക്കാണ് ഏകദിന ശില്പശാല നടത്തിയത്. മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ്‌ സി.പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ബാലസഭ കുട്ടികളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, കുട്ടികൾ ഒരുമിച്ചുകൂടേണ്ടതിൻ്റെ ആവശ്യകത എന്നിവ അദ്ദേഹം കുട്ടികൾക്ക് മുന്നി അവതരിപ്പിച്ചു.   മുട്ടിൽ സി.ഡി.എസ് ചെയർപേഴ്സൺ ഇൻ-…

Read More

പൊലീസിനൊപ്പം തിമിർത്താഘോഷിച്ച് തിരുനെല്ലി സ്കൂൾ വിദ്യാർഥികൾ

തിരുനെല്ലി: ‘ഇത്രയും നല്ല ചുരം കാണിച്ചു കൊടുത്തതിനെന്തിനാ പോലീസ് മാമാ, ബ്രിട്ടീഷുകാർ കരിന്തണ്ടനെ കൊന്നത്..?’. പൂക്കോട് തടാകവും ചുരവും കണ്ട് ലക്കിടിയിലെ ചങ്ങല മരത്തിന് സമീപമെത്തിയപ്പോൾ തിരുനെല്ലി എസ്.എ.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി അജയന്റെ സംശയം തീരുന്നില്ല. ചുരം പാത കണ്ടെത്താൻ സഹായിക്കുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത ഗോത്ര മൂപ്പന്റെ കഥ വീണ്ടും വിശദമായി തന്നെ പോലീസുകാർ വിദ്യാർഥികളെ പറഞ്ഞു കേൾപ്പിച്ചു. കെട്ടഴിച്ചു വിട്ട സംശയങ്ങൾക്കെല്ലാം നിവാരണമായ സന്തോഷത്തിൽ പൊലീസിനൊപ്പം പോലീസ് ബസിൽ വിദ്യാർഥികളുടെ പഠന…

Read More

വാളാട്എക്സൈസ് മിന്നൽ പരിശോധന

മാനന്തവാടി : വാളാട് ടൗണിലും പരിസരപ്രദേശങ്ങളിലും എക്സൈസിന്റെ മിന്നൽ പരിശോധന. എക്സൈസ് ഇന്റലിജൻസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. അനധികൃത മദ്യ വിൽപനയും ചാരായ നിർമാണവും വിൽപനയും വ്യാപകമായ വാളാട് ടൗൺ, കാട്ടിമൂല എടത്തന എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. എക്സൈസ് ഇന്റലിജൻസ് വിഭാഗം പ്രദേശങ്ങളിലെ ഹോട്ട് സ്പോട്സ് കണ്ടെത്തിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. മൂന്ന് നാല് സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. എക്സൈസ് ഇന്റലിജൻസ് സംഘത്തെ കൂടാതെ എക്സൈസ് റേഞ്ച് പാർട്ടിയും പരിശോധനയിൽ പങ്കെടുത്തു. പരിശോധനയിൽ 6…

Read More

മൈൻഡ് ട്യൂണിംഗ് പ്രാക്ടീഷണർ ആൻഡ് കൗൺസിലർ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി

സുൽത്താൻ ബത്തേരി: മൈൻ്റ് ട്യൂണിങ്ങ് ആർട്ട് സ്ഥാപകനും പരിശീലകനുമായ ഡോ.ബെഞ്ചമിൻ ഈശോയിൽ നിന്നും മൈൻഡ് ട്യൂണിംഗ് പ്രാക്ടീഷണറർ ആൻഡ് കൗൺസിലർ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന എൻ.സി.സജിത്ത്കുമാർ അച്ചൂരാനം,സോഷ്യോളജി അദ്ധ്യാപകനും,സാമൂഹ്യ പ്രവർത്തകനും,എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്ററുമാണ്.

Read More

കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് കോൺക്രീറ്റ് പൂർത്തിയാക്കിയ മുബാറക്ക് റോഡ് വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഹാരിസ് കണ്ടിയൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സാജിത നൗഷാദ്. വി പി അബ്ദുറഹ്മാൻ. റഷീദ് വട്ടോളി. അഹമ്മദ് പതുങ്ങൻ. ടൈറ്റസ്.മൊയ്‌ തീൻ. Nk. ഫൈസൽ.ഗഫൂർ.നിഷാദ്. ഇർഷാദ്. മൊയ്‌. തുടങ്ങിയവർ പങ്കെടുത്തു

Read More

നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണമെന്ന് മന്ത്രി ഒ.ആർ.കേളു

കേണിച്ചിറ : കലുഷിതമായ കാലത്തിലൂടെയാണ് സമൂഹം കടന്നു പോകുന്നത്. ഇതുകൊണ്ടു തന്നെ നാട്ടിൽ സ്നേഹവും സഹോദര്യവും ഐക്യവും വേണമെന്ന് മന്ത്രി ഒ.ആർ.കേളു. പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പളളിയുടെ സുവർണ്ണജൂബിലി ആഘോഷ സമാപനവും ഓർമപ്പെരുന്നാളും സൈമൺ മാലിയിൽ കോർ എപ്പിസ്കോപ്പയുടെ പൗരോഹിത്യത്തിന്റെ സുവർണ്ണജൂബിലി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി ഇടവകയിൽ നടത്തിവന്ന വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും മന്ത്രി നിർവഹിച്ചു. ചടങ്ങിൽ പൗരോഹിത്യത്തിൻ്റെ സുവർണ ജൂബിലി…

Read More

പുതിയ റേഷൻ കാര്‍ഡ് :ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍.   ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അർഹനായ ഒരാള്‍ പോലും റേഷൻ കാർഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അർഹരായ എല്ലാ കുടുംബങ്ങള്‍ക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.   കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു….

Read More