സംസ്ഥാനത്ത് ഡിസ്‌കൗണ്ട് വിലയില്‍ സ്വര്‍ണം, മൂന്ന് ദിവസത്തിനിടെ 5,120 രൂപയുടെ കുറവ്, ആഗോള വിപണി ഇനി കെവിന്‍ വാര്‍ഷിനും പശ്ചിമേഷ്യയ്ക്കുമൊപ്പം
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 90 രൂപയും പവന് 720 രൂപയും കുറഞ്ഞു. ഇതോടെ ഗ്രാം വില 14,990 രൂപയിലും പവന്‍ വില 1,19,920 രൂപയിലുമെത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ വില ഇടിവ് രേഖപ്പെടുത്തുന്നത്. ഈ മൂന്ന് ദിവസം കൊണ്ട് പവന്‍ വിലയിലുണ്ടായിരിക്കുന്നത് 5,120 രൂപയുടെ കുറവാണ്. ചെറുകാരറ്റുകളുടെ വിലയും ആനുപാതികമായി കുറഞ്ഞു. ഗ്രാമിന് 75 രൂപ കുറഞ്ഞ് 12,315 രൂപയായി. 14 കാരറ്റിന് ഗ്രാമിന് 55 രൂപ…
