wenewser-user

കോഴിക്കോട് കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു.

കോഴിക്കോട്: കുന്ദമംഗലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. കൊടുവള്ളി സ്വദേശി നിഹാല്‍, ഇങ്ങാപ്പുഴ സ്വദേശി സുബി, വയനാട് സ്വദേശി സമീർ എന്നിവരാണ് മരിച്ചത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.   ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. പിക്കപ്പ് ഡ്രൈവറും കാറിലുണ്ടായിരുന്ന രണ്ടുപേരുമാണ് മരിച്ചത്. മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച്‌ മരിച്ചു….

Read More

പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലേക്ക് വരേണ്ടതില്ല

തിരുവനന്തപുരം: പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്തയുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും വെരിഫിക്കേഷന്‍ നടപടികള്‍ക്കും നാട്ടിലെത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ വ്യക്തമാക്കി. പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനം അറിയിച്ചത്.   എറോനെറ്റ് പോര്‍ട്ടലില്‍ സജ്ജമാക്കിയിട്ടുള്ള സംവിധാനം വഴി രേഖകള്‍ സമര്‍പ്പിച്ച് വെരിഫിക്കേഷന്‍ നടപടികള്‍ ലളിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. പ്രവാസികള്‍ അപേക്ഷക്കായി ഉപയോഗിക്കുന്ന ഫോം 6-എയിലെ സാങ്കേതിക തടസങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്…

Read More

സിപിഐഎം ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ സി പി ഐ എം പ്രതിനിധികളായി തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള സ്വീകരണം നടത്തി. സിപിഐഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക വികസന ബേങ്കിൻ്റെ ഹാളിൽ വെച്ച് നടത്തിയ പരിപാടി മന്ത്രി ഓ ആർ കേളു ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗം എം മധു അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം സി കെ ശശീന്ദ്രൻ, വിശ്വനാഥൻ , കെ സുഗതൻ, വി ഹാരിസ് , പി ടി ബിജു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ റഫീഖ്…

Read More

ജനപ്രതിനിധികൾ പിന്നോക്ക വിഭാഗങ്ങളുടെ ഉയർച്ചക്കായി പ്രവർത്തിക്കണം: കെ എം ഷാജി.

മുട്ടിൽ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ അവരുടെ അധികാരപരിധിയിൽ വരുന്ന പിന്നോക്ക ജനവിഭാഗങ്ങളുടെയും ദുർബല വിഭാഗങ്ങളുടെയും പുരോഗതിക്കായി ആത്മാർത്ഥമായി പ്രവർത്തിക്കണമെന്നും അഴിമതി രഹിതമായ പൊതു ജീവിതം നയിക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി അഭിപ്രായപ്പെട്ടു. സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഗോത്ര വിഭാഗങ്ങളെ സമൂഹത്തിന്റെ ഉന്നതിയിലേക്ക് കൊണ്ടുവരാനും ഗൾഫ് രാജ്യങ്ങളിൽ തൊഴിലവസരം ഉൾപ്പെടെ നൽകി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും പരിശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വയനാട്…

Read More

ചുരൽമല ഫണ്ട് പിരിവിൻ്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ഹീനകൃത്യങ്ങൾ അന്വേഷിക്കണം: കെ റഫീഖ്

ചുരൽമല ഫണ്ട് പിരിവിൻ്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ നടത്തിയ ഹീനകൃത്യങ്ങൾ അന്വേഷിക്കണം: കെ റഫീഖ്. ഏതെല്ലാം രീതിയിലാണ് കോൺഗ്രസ് ചൂരൽമല ദുരന്തത്തെ ദുരുപയോഗം ചെയ്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ചൂരൽമല ദുരന്ത ഫണ്ട് ശേഖരണത്തിൻ്റെ പേരിൽ പോലും അതിജീവിതയെ ദുരുപയോഗപ്പെടുത്തി എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.   ചൂരൽമല ദുരന്തത്തിന്റെ മുറിവുകളിൽ ഉപ്പുതേക്കുന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്, അവസാനത്തെ ജീവനും വാരിയെടുക്കാനും രക്ഷപ്പെട്ട മനുഷ്യരെ ഹൃദയത്തോട് ചേർത്തുനിർത്താനും എല്ലാ മനുഷ്യരും ഒന്നിച്ചു നിന്നകാലത്ത് രാഹുൽ മാങ്കൂട്ടവും അയാളുടെ അധോലോക…

Read More

ജിനേഷിന്റെ ഭാര്യ രേഷ്‌മയുടെ ആത്മഹത്യ; ബ്ലേഡ് മാഫിയക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

ബത്തേരി: ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച കോളിയാടി സ്വദേശി ജിനേഷിന്റെ ഭാര്യ രേഷ്‌മ ജീവനൊടുക്കിയ സംഭവത്തിൽ ബ്ലേഡ് മാഫിയ സംഘത്തിന് പങ്കുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത്.   കഴിഞ്ഞ 30-നാണ് രേഷ്‌മയെ കോളിയാടിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് കോവിഡ് കാലത്ത് ജിനേഷ് ബീനാച്ചി, പഴുപ്പത്തൂർ സ്വദേശികളിൽ നിന്ന് 20 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇത് പലിശ സഹിതം തിരിച്ചടച്ചിട്ടും, അന്ന് ഈട് നൽകിയ ബ്ലാങ്ക് ചെക്കുകളും മുദ്രപത്രങ്ങളും തിരികെ നൽകാതെ…

Read More

കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

കാര്യമ്പാടി: കാര്യമ്പാടിയിൽ ട്രാവലറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. കാര്യമ്പാടി പൊങ്ങിണിത്തൊടി മണികണ്ഠനാണ് പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ഇയാളെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More

പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു.

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 68-ാമത് വാര്‍ഷികം ആഘോഷിച്ചു. വിരമിക്കുന്ന അധ്യാപകര്‍ക്കു യാത്രയയപ്പ് നല്‍കി. ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിവിഷന്‍ അംഗം കെ.ആര്‍. ജിതിന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.എ. രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.   എഴുത്തുകാരനും പ്രഭാഷകനുമായ ബിജു കാവില്‍ മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ പി.കെ. വിനുരാജന്‍, ഹെഡ്മിസ്ട്രസ് എം.പി. കൊച്ചുത്രേസ്യ എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുള്ളന്‍കൊല്ലി പഞ്ചായത്ത് ഭരണസമിതിയംഗം ജിഷ സെബാസ്റ്റ്യന്‍ വിരമിക്കുന്ന അധ്യാപകര്‍ക്ക് മെമന്റോ നല്‍കി. ജില്ലാ പഞ്ചായത്ത് മുന്‍…

Read More

പ്രവേശനോത്സവം സംഘടിപ്പിച്ചു

പുൽപള്ളി സെന്റ് ജോർജ് സൺ‌ഡേ സ്കൂളിലെ 2026 വർഷത്തെ പ്രവേശനോത്സവം നടത്തപെട്ടു. ഹെഡ്മിസ്ട്രെസ് ശ്രീമതി ഷൈനി തങ്കച്ചൻ സ്വാഗതം ആശംസിക്കുകയും, Rev Fr. പി സി പൗലോസ് പുത്തൻപുരക്കൽ അധ്യക്ഷ പ്രസംഗവും പുൽപള്ളി ഡിസ്ട്രിക്റ്റ് ഇൻസ്‌പെക്ടർ ശ്രീ N P തങ്കച്ചൻ നൂനൂറ്റിൽ ഉദ്ഘാടനം നിർവഹിക്കുകയും,മുഖ്യ പ്രഭാഷണം Rev fr. ഷിനോജ് പുന്നശേരിയിൽ അർപ്പിക്കുകയും, ട്രസ്റ്റീ ശ്രീ എൽദോസ് K Y, ബേബി കൈനിക്കുടിയിൽ, സിജോ കരോട്ടുപുത്തൻപുരയിൽ, ബിനോജ് വർഗീസ് എന്നിവർ ആശംസകൾ അർപ്പിക്കുകയും ചെയ്തു

Read More

സീറോ മലബാർ സഭ സമുദായ ശക്തീകരണവർഷാചരണം തുടക്കമായി.

പുൽപ്പള്ളി: സീറോ മലബാർ സഭ 2026 വർഷത്തിൽ സമുദായ ശക്തീകരണവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി രൂപതാതലത്തിലും,ഇടവകകളിലും നടത്തുന്ന ഒരു വർഷത്തെ കർമ്മപദ്ധതികളുടെ പുൽപ്പള്ളി തിരുഹൃദയ ദേവാലയത്തിൽ നടന്ന ചടങ്ങുകൾ വികാരി റവ.ഫാ. ജോഷി പുൽപ്പയിൽ തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്തു. വിവിധങ്ങളായ കോണുകളിൽ നിന്ന് സമുദായം നേരിടുന്ന വെല്ലുവിളികൾ നേരിടുകയും സമുദായിക ശക്തീകരണവുമാണ് ലക്ഷ്യം. എ കെ സി സി പ്രസിഡൻ്റ് അഡ്വ. ജോയി വളയം പള്ളി, കൈക്കാരൻ ഷിജി ചെരുവിൽ, സിസ്റ്റർ ടെസ്സിന, സിസ്റ്റർ മേരി കല്ലുപുര,ജോൺസൺ വിരിപ്പാ…

Read More