ജലസേചന പദ്ധതികൾ ദീർഘവീക്ഷണത്തോടെ സർക്കാർ നടപ്പാക്കുന്നു: മന്ത്രി ഒ. ആർ കേളു
കൃഷിക്ക് അനുയോജ്യമായ രീതിയിൽ ജലസേചന പദ്ധതികൾ ദീർഘവീക്ഷണത്തോടെ സർക്കാർ നടപ്പാക്കുന്നതായി പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ കേളു. മുട്ടങ്കര ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കബനി നദിയിലൂടെ കേരളത്തിനവകാശപ്പെട്ട ധാരാളം വെള്ളം ഒഴുകിപ്പോകുമ്പോഴും നദീതീരത്തെ മുട്ടങ്കര-കാടൻകൊല്ലി പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലും ജലസ്രോതസ്സുകളിലും ജലക്ഷാമം നേരിടുന്ന പ്രശ്നത്തിന് പരിഹാരമായാണ് ജലവിഭവ വകുപ്പ് വിഭാവനം ചെയ്‌ത പദ്ധതിയാണ് മുട്ടങ്കര ലിഫ്റ്റ് ഇറിഗേഷൻ. 2.63 കോടി ചിലവിലാണ് പദ്ധതി പൂർത്തീകരിച്ചത്. 60 ഹെക്ടറോളം പ്രദേശത്തെ കൃഷിയിടങ്ങൾക്ക്…
