wenewser-user

    പുരുഷന്മാര്‍ക്കും ആത്മാഭിമാനം ഉണ്ട്’; പിതാവിന്റെ പേരുമാറ്റത്തില്‍ നിര്‍ദേശവുമായി ഹൈക്കോടതി

    കൊച്ചി: അന്തസ്സും ആത്മാഭിമാനവും സ്ത്രീകളുടെ മാത്രം അവകാശമല്ല, പുരുഷന്മാര്‍ക്കും അതുപോലെ തന്നെ ബാധകമാണെന്ന് ഹൈക്കോടതി. രണ്ടാമത്തെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് ആദ്യ ഭര്‍ത്താവിന്റെ പേര് നീക്കാന്‍ അനുമതി തേടി ഭാര്യയും രണ്ടാം ഭര്‍ത്താവും സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ നിരീക്ഷണം. വിവാഹേതര ബന്ധത്തില്‍ ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേരുമാറ്റം ആവശ്യപ്പെട്ട ഹരജി പരിഗണിച്ച കോടതി, പുരുഷന്റെ അന്തസ്സ് അനാവശ്യമായി ഹനിക്കപ്പെടുമ്പോള്‍ സമൂഹവും അവനൊപ്പം നില്‍ക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി. അതേസമയം, കുട്ടിയുടെ…

    Read More

      സി.എം.ഡി.ആർ.എഫ് വിഹിതം: ഐ.സി ബാലകൃഷ്ണനെതിരെയുള്ള നുണപ്രചാരണം പൊളിഞ്ഞു; രസീത് പുറത്തുവിട്ട് എം.എൽ.എ

      സുൽത്താൻ ബത്തേരി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സുൽത്താൻ ബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണൻ ധനസഹായം നൽകിയില്ലെന്ന ഇടത് സൈബർ ഹാൻഡിലുകളുടെ പ്രചാരണം വ്യാജമാണെന്ന് തെളിഞ്ഞു. നുണപ്രചാരണം ശക്തമായതോടെ, താൻ തുക അടച്ചതിന്റെ ഔദ്യോഗിക സർക്കാർ രസീത് എം.എൽ.എ തന്നെ നേരിട്ട് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.   വിവാദത്തിന്റെ തുടക്കം: ധനകാര്യ വകുപ്പിൽ നിന്നും വിവരാവകാശ പ്രകാരം ലഭിച്ച രേഖകൾ എന്ന പേരിൽ അജയ് ബാലചന്ദ്രൻ എന്ന കണ്ടന്റ് ക്രിയേറ്റർ പങ്കുവെച്ച ഒരു ഫേസ്ബുക്ക്…

      Read More

        വള്ളിയൂർക്കാവ് ഉത്സവം: കെഎസ്ആർടിസി സ്റ്റേ സർവീസുകൾ പുനരാരംഭിക്കണം; സ്പെഷ്യൽ സർവീസുകൾ അനുവദിക്കണം: എസ്ഡിപിഐ

        മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവത്തോടനുബന്ധിച്ച് മാനന്തവാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങൾ എത്തുന്ന സാഹചര്യത്തിൽ മാനന്തവാടി മേഖലയിലെ ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. കോവിഡ് കാലത്തിന് മുമ്പ് മാനന്തവാടി ഡിപ്പോയിൽ നിന്നും നിലവിലുണ്ടായിരുന്നതും പിന്നീട് നിർത്തിവെച്ചതുമായ പ്രധാന സ്റ്റേ സർവീസുകൾ ഉടൻ പുനരാരംഭിക്കണമെന്ന് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. പ്രധാനമായും തവിഞ്ഞാൽ പഞ്ചായത്തിലെ പേര്യ, വാളാട് പ്രദേശങ്ങളിലെ സാധാരണക്കാർ ആശ്രയിച്ചിരുന്ന രാത്രി 9.00, 9.30 സമയങ്ങളിലെ മാനന്തവാടി – പേര്യ, മാനന്തവാടി –…

        Read More

          എച്ച്.പി.വി വാക്സിനേഷൻ സ്ഥാപനതല ഉദ്ഘാടനം നിർവഹിച്ചു

          പുൽപള്ളി: സി.എച്ച്.സി യിൽ വച്ചു ഗ്രാമപഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയ്യര്പേഴ്സൻ ശ്രീമതി. ഷൈജയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോഷി നരിവേലിൽ നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ അതുൽ സോമൻ മുഖ്യപ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ്യര്പേഴ്സൻ കലാരാജു, ഗ്രാമപഞ്ചായത്ത് വാർഡ്‌ മെമ്പർമാരായ സെലിൻ, പ്രേംജി എന്നിവർ ആശംസകൾ നേർന്നു. ആരോഗ്യപ്രവർത്തകർ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ എ.കെ. മനോജ്‌ സ്വാഗതവും പി.എച്ച്.എൻ വിജയകുമാരി നന്ദിയും പറഞ്ഞു.  

          Read More

            ജില്ലയിലെ ഏറ്റവും വലിയ പാലം നാടിന് സമർപ്പിച്ചു

              മാനന്തവാടി: ജില്ലയുടെ ഗതാഗത രംഗത്ത് നിർണായകമായ മാറ്റത്തിന് തുടക്കമിട്ട് 17.6 കോടി രൂപ വിനയോഗിച്ച് നിർമ്മിച്ച ജില്ലയിലെ ഏറ്റവും വലിയ പാലം വള്ളിയൂർക്കാവ് പാലം പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 208 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം മാനന്തവാടി നഗരസഭയെയും എടവക പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നു. പാലം യാഥാർഥ്യമായതോടെ കാവണകുന്ന്, ചെറുവയൽ, പൂളക്കൽ, കമ്മന, കുരിശിങ്കൽ, ആറാം മൈൽ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സഞ്ചാരം ഏറെ സുഗമമാകും….

            Read More

              വയനാട് വിജിലൻസ് പുതിയ കെട്ടിടത്തിലേക്ക്

              വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ വയനാട് യൂണിറ്റിനായി മൂന്നു കോടി രൂപ ചെലവിൽ സുൽത്താൻബത്തേരി സെന്റ് മേരീസ് കോളേജിന് സമീപം PWD നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം 4.03.2026 തീയതി ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3.30 മണിക്ക് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വീഡിയോ കോൺഫറൻസിങ്ങ് വഴി നിർവഹിക്കുന്നു. ബത്തേരിയിൽ നടക്കുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ ഒ.ആർ. കേളു, സുൽത്താൻബത്തേരി എംഎൽഎ ശ്രീ ഐ…

              Read More

                ശുചിത്വ പഠനോൽസവം നടത്തി

                മുട്ടിൽ : വിദ്യാർത്ഥികളിൽ ശാസ്ത്രീയ മാലിന്യ പരിപാല മനോഭാവം വികസിപ്പിക്കൽ, സാമൂഹ്യനിരീക്ഷണ ശേഷികൾ പ്രോത്സാഹിപ്പിക്കൽ, ഹരിതനൈപുണികൾ വികസിപ്പിക്കൽ എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി മുട്ടിൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശുചിത്വ പഠനോൽസവം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി പി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ നിഷീദ് ചാഴിവയൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലീന സി നായർ ശുചിത്വ സന്ദേശം നൽകി. വികസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ യു എസ് മുഹമ്മദ് ഷജീദ്,…

                Read More

                  യുദ്ധത്തിനും ലഹരിക്കുമെതിരെ കത്തുന്ന മെഴുകുതിരികളുമായി പനമരം സ്കൂൾ:- വിമുക്തിയും എസ്.പി.സി.യും കൈകോർത്തു

                  പനമരം:ലോകസമാധാനത്തിനായുള്ള പ്രാർത്ഥനയും ലഹരിക്കെതിരെയുള്ള പോരാട്ടവും സംയോജിപ്പിച്ച് പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ വേറിട്ടൊരു മാതൃകയായി. സംസ്ഥാന ലഹരി വർജ്ജന മിഷൻ ‘വിമുക്തി’, പനമരം സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘യുദ്ധവിരുദ്ധ സന്ദേശം’ സമൂഹത്തിലേക്ക് എത്തിക്കുന്നതിനായി മെഴുകുതിരി കത്തിച്ച് മൗനമാചരിച്ചു. യുദ്ധം വിതയ്ക്കുന്ന നാശത്തെക്കുറിച്ചും ലഹരി തകർക്കുന്ന യുവത്വത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഈ പരിപാടിയുടെ ലക്ഷ്യം. അശാന്തിയുടെ ഈ കാലഘട്ടത്തിൽ സമാധാനത്തിൻ്റെ വെളിച്ചം പടർത്താൻ ഓരോ വിദ്യാർത്ഥിയും…

                  Read More

                    കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി

                    കൽപ്പറ്റ ജനറൽ ആശുപത്രിക്ക് കേരള വിഷന്റെ ആംബുലൻസ് കൈമാറി . കേരളത്തിലെ കേബിൾ ഓപ്പറേറ്റർമാരുടെ സംയുക്ത കൂട്ടായ്മയായ കേരള വിഷന്റെ സഹകരണത്തോടെ എൻ എച്ച് അൻവർ ട്രസ്റ്റ് സാമൂഹ്യ പ്രതിബദ്ധത സംരംഭമായാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആംബുലൻസ് നൽകിയത്.     സംസ്ഥാനത്ത് കേരള വിഷൻ നൽകിയ മൂന്നാമത്തെ ആംബുലൻസ് ആണിത്.   കൈനാട്ടി ജനറൽ ആശുപത്രി പരിസരത്ത് നടക്കുന്ന ചടങ്ങിൽ കൽപ്പറ്റ എം.എൽ.എ അഡ്വക്കേറ്റ് ടി സിദ്ദീഖ് ആംബുലൻസ് കൈമാറി. വർഷങ്ങളുടെ ശ്രമങ്ങളുടെ ഭാഗമായി കൽപ്പറ്റ ജനറൽ…

                    Read More

                      മുൻസിപ്പാലിറ്റിയിലെ മുഴുവൻ ജനപ്രതിനിധികളെയും ആദരിച്ച് എസ് കെ എം കെ ഹയർസെക്കൻഡറി സ്കൂൾ മാതൃകയായി

                      കൽപ്പറ്റ: മുൻസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുഴുവൻ ജനപ്രതിനിധികളെയും എസ് കെ എം ജെ ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു . സ്കൂൾ പിടിഎ , മാനേജ്മെൻ്റ്, സ്റ്റാഫ് എന്നിവരുടെ നേതൃത്വത്തിലാണ് ആദരിച്ചത് . ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ എം വിവേകാനന്ദൻ മുൻസിപ്പൽ ചെയർപേഴ്സൺ പി വിശ്വനാഥനെ മെമെന്റോ നൽകി ആദരിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് മുൻസിപ്പാലിറ്റിയിലെ 30 ഡിവിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത ജനപ്രതിനിധികളെയും ആദരിച്ചു. ചെയർപേഴ്സൺ പി വിശ്വനാഥൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

                      Read More