wenewser-user

    ക്ലീൻ വെള്ളമുണ്ട, ഗ്രീൻ വെള്ളമുണ്ട എന്ന പദ്ധതിക്ക് മുൻതൂക്കം നൽക്കിവെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്ബഡ്ജറ്റ്

    വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിൻ്റെ 2026-27 വർഷത്തെ ബഡ്ജറ്റിൽ ശുചിത്യം ഉറപ്പ് വരുത്തുന്ന ക്ലീൻ വെള്ളമുണ്ടയും കാർബൺ ന്യൂടൻ പദ്ധതിയിലൂടെ ഗ്രീൻ വെള്ളമുണ്ട എന്ന പദ്ധതിക്കും ഭവനരഹിതരായ എല്ലാ വർക്കും വീടും പുതിയ ഓഫീസ് സമുച്ചയ നിർമ്മാണത്തിനും പ്രാധാന്യം നൽക്കി വൈസ് പ്രസിഡണ്ട് എം.ലതിക അവതരിപ്പിച്ചു.53 കോടി ( 534604400)വരുമാനവും 44 കോടി(445081400) ചിലവും 89523000 മിച്ചമുള്ള ബഡ്ജറ്റാണ് അവതരിപ്പിച്ചത്. യോഗത്തിൽ പ്രസിഡണ്ട് ടി.എം.കമർ ലൈല അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.പി.മൊയ്തു ഹാജി, പി.കെ.സലാം…

    Read More

      സംസ്ഥാനത്തെ 10 ലക്ഷം ഹെക്ടര്‍ ഭൂമി അളന്നു: മന്ത്രി കെ രാജന്‍

      എല്ലാവര്‍ക്കും ഭൂമി എല്ലാം ഭൂമിക്കും രേഖയെന്ന പദ്ധതിയുടെ ഭാഗമായി രേഖകള്‍ ഡിജിറ്റലാക്കി പൊതുജനങ്ങളുടെ അടിസ്ഥാന പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാനത്തെ 10 ലക്ഷം ഹെക്ടര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തിയതായി റവന്യൂ -ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. പത്ത് വര്‍ഷത്തിനകം സംസ്ഥാനത്ത് നാലരലക്ഷം ജനങ്ങളാണ് ഭൂമിയുടെ അവകാശികളായി മാറിയത്. അര്‍ഹരായവര്‍ക്ക് ഭൂമിയുടെ രേഖ ലഭ്യമാക്കുന്നതിന് പട്ടയ മിഷനിലൂടെ പട്ടയം ലഭിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയാണ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയത്. 2634 കുടുംബങ്ങള്‍ക്ക് മലയോര പട്ടയങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാനത്തെ…

      Read More

        വൈത്തിരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി.

        വൈത്തിരി: വൈത്തിരിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിനിരയായതായി പരാതി. എട്ട് സീനിയർ വിദ്യാർത്ഥികൾ ചേർന്ന് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്.   മർദ്ദനത്തിനിരയായ കൽപ്പറ്റ സ്വദേശിയായ വിദ്യാർത്ഥി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തന്നെ വളഞ്ഞിട്ട് മർദ്ദിച്ച സീനിയർ വിദ്യാർത്ഥികൾ തലയിലും മുഖത്തും പരിക്കേൽപ്പിച്ചെന്നും നിലത്തിട്ട് ക്രൂരമായി ചവിട്ടിയെന്നും വിദ്യാർത്ഥി പറഞ്ഞു. സംഭവത്തിൽ വൈത്തിരി പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

        Read More

          എന്‍ജിനീറിങ് വിദ്യാര്‍ത്ഥികള്‍ ഗവേഷണ രംഗത്ത് സജീവമാകണം: മന്ത്രി ആര്‍. ബിന്ദു 

          എന്‍ജിനീറിങ് വിദ്യാര്‍ത്ഥികളെ ഗവേഷണ രംഗത്ത് കൂടുതല്‍ സജീവമാകണമെന്നും ഗവേഷണങ്ങളിലൂടെ കണ്ടെത്തുന്ന നൂതന ആശയങ്ങള്‍ സമൂഹത്തിലേക്കെത്തിക്കാന്‍ കഴിയണമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗശേഷി വികസിപ്പിക്കാന്‍ ഉതകുന്ന അന്തരീക്ഷം ഒരുക്കണം. വയനാട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി തലപ്പുഴ എന്‍ജിനീയറിങ് കോളേജ് ക്യാമ്പസില്‍ നിര്‍മ്മിച്ച ഓണ്‍ലൈന്‍ പരീക്ഷ കേന്ദ്രത്തിന്റെയും സെന്റര്‍ ഫോര്‍ കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ഡവലപ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് സെന്ററിന്റെയും പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക-ഇതര വിദ്യാഭ്യാസ മേഖലകളില്‍ കരിക്കുലം പരിഷ്‌കരണം…

          Read More

            കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: പ്രിയങ്കാ ഗാന്ധി എം.പി.

            കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ പ്രിയങ്കാ ഗാന്ധി എം.പി നിര്‍ദേശം നല്‍കി. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയില്‍ (ദിശ) യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം.പി. താമരശ്ശേരി ചുരം വീതി കൂട്ടല്‍, രാത്രി യാത്രാ നിരോധനം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗം ചര്‍ച്ച ചെയ്തു. ഉന്നതികളിലെ അടിസ്ഥാന സൗകര്യവികസനം, ഗോത്ര വിഭാഗങ്ങളുടെ സാമൂഹിക- വിദ്യാഭ്യാസ- സാമ്പത്തിക ഉന്നമനത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കണം. മെഡിക്കല്‍…

            Read More

              എല്ലാ ഭൂമിക്കും രേഖ സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു

              എല്ലാ ഭൂമിക്കും രേഖ സര്‍ക്കാരിന്റെ ആത്യന്തിക ലക്ഷ്യം: മന്ത്രി ഒ.ആര്‍ കേളു. ജില്ലയിലെ 8885 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി   എല്ലാ ഭൂമിക്കും രേഖ നല്‍കുകയെന്ന സര്‍ക്കാറിന്റെ ആത്യന്തിക ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലയില്‍ പത്തു വര്‍ഷത്തിനകം 8885 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായി പട്ടികജാതി – പട്ടികവര്‍ഗ്ഗ -പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല പട്ടയ മേളയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ ഭൂമിക്കും രേഖയെന്ന പദ്ധതിയിലൂടെ ജില്ല…

              Read More

                കുടുംബശ്രീ സംസ്ഥാനതല സോക്കര്‍ ലീഗ് ഇന്ന്: മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും

                കുടുംബശ്രീ മിഷന്റെ ആഭിമുഖ്യത്തില്‍ രൂപീകരിച്ച യൂത്ത് ക്ലബ്ബുകളുടെ സംസ്ഥാനതല ട്രൈബല്‍ ഫുട്‌ബോള്‍ സോക്കര്‍ ലീഗ് മത്സരങ്ങള്‍ക്ക് ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 27) രാവിലെ 10 ന് തുടക്കമാവും. മരവയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാതല മത്സരം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് ഒന്ന് വരെ ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 14 ജില്ലകളില്‍ നിന്നുള്ള അഞ്ഞൂറോളം പേര്‍ പങ്കെടുക്കും. തദ്ദേശീയ മേഖലയിലെ യുവജനതയുടെ കായിക-സാംസ്‌കാരിക ഉന്നമനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ട്രൈബല്‍ സോക്കര്‍…

                Read More

                  മാരക രാസ ലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിയിൽ

                  പൊൻകുഴി : വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ വൈശാഖ്. കെ നേതൃത്വത്തിൽ   നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ 63.957 gram മെത്താഫിറ്റാമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് മഞ്ചേശ്വരം ഇടനാട് സീത്താൻഗോളി വികാസ് നഗർ സ്വദേശി വികാസ് നഗർ വീട്ടിൽ മുഹമ്മദ്‌ സുമൈർ…

                  Read More

                    വയനാട് പുനരധിവാസം: കോൺഗ്രസ് ഭവന പദ്ധതിക്ക് തറക്കല്ലിട്ടു.

                    മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട മനുഷ്യർക്ക് പ്രത്യാശയുടെ തണലൊരുക്കി കോൺഗ്രസ് പാർട്ടിയുടെ ഭവന നിർമ്മാണ പദ്ധതിക്ക് തുടക്കമായി. മേപ്പാടി കുന്നമ്പറ്റയിൽ നടന്ന ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വയനാട് എം.പി പ്രിയങ്ക ഗാന്ധിയും ചേർന്നാണ് പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചത്.   നാടിനെ നടുക്കിയ മഹാദുരന്തത്തിന് മാസങ്ങൾ പിന്നിടുമ്പോൾ, അവിടുത്തെ ജനതയെ ചേർത്തുപിടിക്കുമെന്ന വാഗ്ദാനം പാലിച്ചുകൊണ്ട് ആറുമാസത്തിനുള്ളിൽ ഒന്നാംഘട്ട നിർമ്മാണം പൂർത്തിയാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ദുരന്തബാധിതർക്കായി പാർട്ടി നിർമ്മിച്ചുനൽകുന്ന നൂറ് വീടുകളിൽ ആദ്യഘട്ടത്തിലെ…

                    Read More

                      20 ശതമാനം എഥനോള്‍ കലർത്തിയ പെട്രോള്‍ നിര്‍ബന്ധമാക്കി കേന്ദ്രം

                      ന്യൂഡല്‍ഹി: 20 ശതമാനം എഥനോള്‍ അടങ്ങിയതും എൻജിന്റെ കേടുപാട് കുറക്കാൻ മിനിമം റിസര്‍ച്ച് ഒക്ടെയ്ന്‍ നമ്പര്‍ (ആർ.ഒ.എൻ) 95 മാനദണ്ഡം പാലിച്ചതുമായ പെട്രോള്‍ മാത്രമേ രാജ്യത്ത് വില്‍ക്കാന്‍ പാടുള്ളൂവെന്ന് കേന്ദ്രം. ഏപ്രില്‍ ഒന്നുമുതലാണ് ഇത് ബാധകം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സ്‌പെസിഫിക്കേഷന്‍ അനുസരിച്ച്, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എണ്ണക്കമ്പനികള്‍ 20 ശതമാനം വരെ എഥനോള്‍ അടങ്ങിയ പെട്രോള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. കരിമ്പ്, ചോളം അല്ലെങ്കില്‍ ധാന്യം എന്നിവയില്‍നിന്നാണ് എഥനോള്‍ ഉൽപാദിപ്പിക്കുന്നത്. ഇതിന് ശുദ്ധമായ പെട്രോളിനേക്കാള്‍…

                      Read More