wenewser-user

എസ്. ദേവ്നക്ക് മൂന്നിനങ്ങളിൽ എ. ഗ്രേഡ്.

കൽപ്പറ്റ: പാലക്കാട് വെച്ച് നടന്ന സംസ്ഥാന വിദ്യാനികേതൻ സ്‌കൂൾ കലോത്സവത്തിൽ ഭരതനാട്യം, നാടോടിനൃത്തം, ഹിന്ദി പദ്യം എന്നിവയ്ക്ക് എ. ഗ്രേഡ് നേടിയ ദേവ്ന എസ് ചെറുകര ശ്രീശങ്കര വിദ്യാനികേതൻ 6 ാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കല്പറ്റ നവരസ ഡാൻസ് സ്കൂളിലെ രേണുകാ സലാമാണ് നൃത്താധ്യപിക.

Read More

തീപിടിത്തത്തിന് സാധ്യത; വിമാനങ്ങളിൽ പവർ ബാങ്ക് നിരോധിച്ച് ഡി.ജി.സി.എ ഉത്തരവ്

വിമാനയാത്രയ്ക്കിടെ പവർ ബാങ്കുകള്‍ ഉപയോഗിച്ച്‌ മൊബൈല്‍ ഫോണുകളോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ ചാർജ് ചെയ്യുന്നത് കർശനമായി നിരോധിച്ച്‌ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷൻ (DGCA).   യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പുതിയ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.   പവർ ബാങ്കുകളിലെ ലിഥിയം-അയണ്‍ ബാറ്ററികള്‍ അമിതമായി ചൂടാകാനും തീപിടിത്തത്തിന് കാരണമാകാനും സാധ്യതയുള്ളതിനാല്‍ വിമാനത്തിനുള്ളില്‍ ഇവ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ഡിജിസിഎ വ്യക്തമാക്കി. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.   അതോടൊപ്പം തന്നെ പവർ ബാങ്കുകള്‍ ചെക്ക്-ഇൻ ബാഗേജില്‍ കൊണ്ടുപോകാൻ…

Read More

നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം: സുൽത്താൻ ബത്തേരിയിൽ ഗൃഹ സന്ദർശനത്തിന് തുടക്കമായി

നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ ഗൃഹ സന്ദർശനങ്ങൾക്ക് തുടക്കമായി. നെന്മേനി പഞ്ചായത്തിലെ 17 വാർഡ് മാടക്കരയിൽ റിട്ട. എ.ഡി.എം എൻ.ടി മാത്യുവിന്റെ വീട്ടിൽ നിന്നും വളണ്ടിയർമാർ അഭിപ്രായങ്ങൾ ശേഖരിച്ചാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. സുൽത്താൻ ബത്തേരി തഹസിൽദാർ എം.എസ് ശിവദാസൻ, നിയോജക മണ്ഡലം ചാർജ്ജ് ഓഫീസർ സി.ആർ ശ്രീനിവാസൻ, നിയോജക മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ.എൻ ഗീത, എൻ.ടി ജോൺ, നവകേരളം കർമ്മസേന അംഗങ്ങളായ…

Read More

മിഠായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു 

lകൽപ്പറ്റ :വൈത്തിരി ബി.ആർ.സിക്ക് കീഴിൽ ഗൃഹാധിഷിഠിത വിദ്യാഭ്യാസം നടത്തുന്ന ശയ്യാവലംബരായ കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ മിഠായി- ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. അവകാശങ്ങൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി നേടിയെടുക്കുക, മാനസികോല്ലാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കുക, സർഗ്ഗാത്മകശേഷി വർദ്ധിപ്പിക്കുക, ഒത്തുചേരൽ വേദിയിലൂടെ പ്രതിഭകളെ കണ്ടെത്തുക, സർഗ്ഗാത്മകശേഷി വികാസം സാധ്യമാക്കുക, ജനപ്രതിനിധികൾക്ക് അതത് പഞ്ചായത്ത് പരിധിയിൽ കിടപ്പിലായ കുട്ടികളെ…

Read More

പടിഞ്ഞാറത്തറ ഉമ്മുൽ ഖുറാ അക്കാദമിയിൽ ഹിഫ്‌ള് സനദ് ദാനവും അജ്മീർ നേർച്ചയും സമാപിച്ചു

പടിഞ്ഞാറത്തറ: ഉമ്മുൽ ഖുറാ അക്കാദമിയുടെ കീഴിൽ ഖുർആൻ മനഃപാഠമാക്കിയ 14 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും അജ്മീർ നേർച്ചയും പ്രൗഢമായ ചടങ്ങുകളോടെ സമാപിച്ചു. സനദ് ദാന പ്രഭാഷണവും സർട്ടിഫിക്കറ്റ് വിതരണവും പി.എം.എസ്. തങ്ങൾ തൃശൂർ നിർവ്വഹിച്ചു. മമ്മൂട്ടി മദനി അധ്യക്ഷത വഹിച്ചു ചടങ്ങ് ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മത-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. അബ്ദുൽ ഖാദർ തങ്ങൾ മലപ്പുറം, ഇബ്രാഹിം ഫൈസി പന്തിപ്പൊയിൽ എന്നിവർ മുഖ്യാതിഥികളായിരുന്നു. അക്കാദമി സെക്രട്ടറി മജീദ് സഖാഫി സ്വാഗതവും മജീദ്…

Read More

ചുരത്തിലെ ഗതാഗത കുരുക്ക് അടിയന്തിര പരിഹാരം കാണണം: എസ്ഡിപിഐ

കൽപ്പറ്റ : വയനാട് ചുരത്തിൽ നിത്യേനയെന്നോണം അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മണിക്കൂറുകളോളം നീളുന്ന ഗതാഗത തടസ്സം കാരണം യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. വയനാട് ജില്ലയിലേക്കുള്ള പ്രധാന പാതയെന്ന നിലയിൽ, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളുമായി പോകുന്ന ആംബുലൻസുകൾ പോലും യഥാസമയം ആശുപത്രികളിൽ എത്താനാവാതെ വഴിയിൽ കുടുങ്ങുന്നത് അതീവ ഗൗരവതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ചുരത്തിൽ ഗതാഗതം നിയന്ത്രിക്കുന്നതിനായി ആവശ്യത്തിന്…

Read More

പി.സുനിൽബാബുവിന് യാത്രയയപ്പ് നൽകി

കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വിരമിച്ച പി.സുനിൽബാബുവിന് ഭരണസമിതിയും, ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി.യൂസഫ്, അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം.ആന്റണി, ഡയരക്ടർമാരായ പി. അശോക് കുമാർ, ഒ. ഇ. കാസിം, വി. ജെ. ജോസ്, കെ.വിശാലാക്ഷി, മാനേജർ എം. ജി. മോഹൻദാസ്, കെ.യൂസുഫ്, എ.സത്യഭാമ എന്നിവർ സംസാരിച്ചു. പി.സുനിൽബാബു മറുപടി പ്രസംഗം നടത്തി.ബാങ്ക് സെക്രട്ടറി എ. നൗഷാദ് സ്വാഗതവും, അസിസ്റ്റന്റ് സെക്രട്ടറി ശ്യാംജിത്…

Read More

യാത്രയയപ്പ് നൽകി

കൽപ്പറ്റ: ഡെപ്യൂട്ടി രജിസ്ട്രാർ ആയി പ്രൊമോഷൻ ലഭിച്ചു സ്ഥലം മാറി പോകുന്ന വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് അസിസ്റ്റന്റ് രജിസ്ട്രാർ/വാലുവേഷൻ ഓഫീസർ എൻ.എം.ആന്റണിക്ക് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പു നൽകി.ബാങ്ക് പ്രസിഡന്റ്‌ കെ.സുഗതൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ വി.യൂസഫ്, ഡയരക്ടർമാരായ പി. അശോക് കുമാർ, ഒ. ഇ. കാസിം, വി. ജെ. ജോസ്, കെ.വിശാലാക്ഷി, മാനേജർ എം. ജി. മോഹൻദാസ്, കെ.യൂസുഫ്, എ.സത്യഭാമ എന്നിവർ സംസാരിച്ചു. എൻ.എം.ആന്റണി മറുപടി പ്രസംഗം നടത്തി.ബാങ്ക് സെക്രട്ടറി…

Read More

പക്ഷിപ്പനിയും വിലക്കയറ്റവും ബാധിച്ചില്ല;പുതുവത്സരത്തിന് മലയാളി കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ മലയാളികള്‍ കഴിച്ചത് 31.64 ലക്ഷം കിലോ കോഴിയിറച്ചി. സംസ്ഥാനത്ത് പക്ഷിപ്പനി ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ന്യൂ ഇയര്‍ ആഘോഷത്തെ ഇതൊന്നും ബാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഡിസംബര്‍ 31 ന് 9.04 ലക്ഷം രൂപയുടെ കോഴിയിറച്ചി അധികം വിറ്റതായാണ് റിപ്പോര്‍ട്ടുകള്‍. പക്ഷിപ്പനി പടരുന്നതിന് പിന്നാലെ ആലപ്പുഴയിലെ ചില പഞ്ചായത്തുകളില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഈ വര്‍ഷവും കച്ചവടത്തിന് കുറവുണ്ടായിരുന്നില്ല. താരതമ്യേന ഇത്തവണ ഇറച്ചിക്ക് വില കൂടുതല്‍ ഉണ്ടായിരുന്നെങ്കിലും ഇതൊന്നും ആവശ്യക്കാരെ ബാധിച്ചില്ലെന്നും കച്ചവടക്കാര്‍ പറയുന്നു….

Read More

സ്കൂൾ പാചക തൊഴിലാളികളുടെ ‘കുടുംബസമരം’ 17ന് കളക്ട്രേറ്റിന് മുമ്പിൽ.

സ്കൂൾ പാചക തൊഴിലാളികളുടെ ‘കുടുംബസമരം’ 17 ന് കളക്ട്രേറ്റിന് മുമ്പിൽ. രണ്ട് മന്ത്രിതല യോഗങ്ങളിലായി സർക്കാർ കൈക്കൊണ്ട തീരുമാനങ്ങളും തൊഴിലാളികളുടെ മിനിമം കൂലി 700/- രൂപയാക്കുമെന്ന എൽ ഡി എഫിൻ്റെ പ്രകടന പത്രികാ വാഗ്ദാനവും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്കൂൾ പാചകതൊഴിലാളി യൂണിയൻ (എഐടിയുസി) ജനുവരി 17 ന് വയനാട് കളക്ട്രേറ്റിന് മുമ്പിൽ ‘കുടുംബ സമരം’ നടത്തും. എ.ഐ.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് പി.കെ. മൂർത്തി സമരം ഉൽഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.ജി മോഹനൻ മുഖ്യ…

Read More