wenewser-user

മെന്റർ ടീച്ചർമാർക്ക് അവബോധ ക്ലാസ് സംഘടിപ്പിച്ചു

കൽപ്പറ്റ: പട്ടികവർഗ്ഗ വികസന ഓഫീസിന്റെ അഭിമുഖത്തിൽ സുൽത്താൻബത്തേരി താലൂക്കിലെ വിവിധ സ്കൂളുകളിൽ പ്രവർത്തിക്കുന്ന മെന്റർ ടീച്ചർമാർക്കായി അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. താലൂക്ക് പരിധിയിലുള്ള എല്ലാ സ്കൂളുകളിലെയും പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുക, കൊഴിഞ്ഞുപോക്ക് തടയുക, ഹാജർ നിലവാരക്കുറവ് പരിഹരിക്കുക, കുട്ടികളുടെ അപകർഷതാ ബോധം മാറ്റി ആത്മവിശ്വാസം ഉയർത്തി വിദ്യാലയങ്ങളിലേക്ക് ആകർഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടത്തിയ സംവാദ പരിപാടി സുൽത്താൻ ബത്തേരി പട്ടിക വർഗ വികസന ഓഫീസർ കെ.കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സുൽത്താൻ ബത്തേരി അസിസ്റ്റന്റ് എജ്യുക്കേഷൻ…

Read More

വൈബായി വയനാടൻ വെൽനസ്

കൽപ്പറ്റ: ആരോഗ്യകരമായ ജീവിതരീതി പ്രോത്സാഹിപ്പിച്ചു കൊണ്ട് ജീവിതശൈലീ രോഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം- വൈബ് 4 വെൽനെസ് ക്യാംപയിനിന്റെ ജില്ലാതല പ്രീലോഞ്ചിങ്‌ പരിപാടികൾ കൽപ്പറ്റയിൽ നടന്നു. സിനിമാതാരവും ഫിറ്റ്നസ് കോച്ചുമായ അബൂ സലീം വർകൗട്ട് ഫോർ വെൽനസിലൂടെ പ്രീലോഞ്ചിങ്ങ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. പുലർകാലം ഫിറ്റ്നസ് ക്ലബ്ലിന്റെ മ്യൂസിക്കൽ വർക്കൗട്ടും അരങ്ങേറി. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നാരംഭിച്ച വാക് ഫോർ…

Read More

വാട്‌സ്ആപ്പിൽ വന്നൊരു മെസ്സേജ്; ഒറ്റ ക്ലിക്ക്, എല്ലാം തീർന്നു! പുറത്തുവരുന്നത് ഓൺലൈൻ ചതിക്കുഴിയിൽ 16 ലക്ഷം നഷ്ടമായ ഞെട്ടിക്കുന്ന കേസ്!

ഓൺലൈൻ തട്ടിപ്പുകളുടെ കേസുകൾ രാജ്യത്ത് നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗുജറാത്തിലെ ഭുജിൽ ഓഹരി വിപണിയിൽ നിക്ഷേപിക്കാനെന്ന പേരിൽ വാട്‍സാപ്പ് വഴി ഒരാളിൽ നിന്ന് 16 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത ഒരു കേസ് ഇപ്പോൾ പുറത്തുവന്നു. സൈബർ കുറ്റവാളികൾ ആളുകളെ കുടുക്കാൻ വാട്ട്‌സ്ആപ്പും വ്യാജ ആപ്പുകളും എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെക്കുറിച്ച് എല്ലാവർക്കും ഒരു പാഠമാണ് ഈ സംഭവം.   എന്താണ് സംഭവം?   അജിത് ജജേഡ എന്ന ഗുജാറാത്ത് സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഭുജിലെ ഒരു സ്വകാര്യ കമ്പനിയിലാണ് അജിത്…

Read More

വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നു; മലപ്പുറത്ത് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലപ്പുറം: കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു. മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്താണ് സംഭവം. പള്ളിക്കര തെക്കുമുറി കൊയ്യാംകോട്ടിൽ മഹ്‌റൂഫ്– റുമാന ദമ്പതികളുടെ മകൻ അസ്‌ലം നൂഹ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കുഞ്ഞ് വീട്ടുമുറ്റത്തു നിന്നും അബദ്ധത്തിൽ കല്ല് വാരി തിന്നുകയായിരുന്നു. ഉടൻ തന്നെ ചങ്ങരംകുളത്തെയും തുടർന്ന് കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സഹോദരി: ഹെസ മറിയം.

Read More

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതല്‍ 7 വരെ

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ – ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാൻ്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതല്‍ 07 വരെ തീയതികളില്‍ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു   അംഗങ്ങളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അതത് വരണാധികാരികള്‍ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യ വിദ്യാഭ്യാസകാര്യം എന്നിങ്ങനെ 4 സ്റ്റാൻ്റിങ് കമ്മിറ്റികളും ജില്ലാ…

Read More

സമഗ്രാധിപത്യത്തിനും വർഗീയ ഫാഷിസത്തിനുമെതിരായ പോരാട്ടത്തിന്റെ ശക്തമായ പ്രതീകമാണ് ശഹീദ് കെ.എസ്. ഷാൻ: പി.അബ്‌ദുൽ ഹമീദ്

മാനന്തവാടി: സമഗ്രാധിപത്യത്തിനും വർഗീയ ഫാഷിസത്തിനുമെതിരായ പോരാട്ടത്തിന്റെ ശക്തമായ പ്രതീകമാണ് ശഹീദ് കെ.എസ് ഷാൻ എന്നും ശഹീദ് ഷാൻ കാണിച്ചു തന്ന വഴിയിൽ നാം ഓരോരുത്തരും സഞ്ചരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി.അബ്‌ദുൽ ഹമീദ്.   എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആർ.എസ്.എസ് വർഗീയ ഫാഷിസ്റ്റുകൾ കൊലപ്പെടുത്തിയ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ശഹീദ് കെ.എസ്. ഷാന്റെ അനുസ്മരണവും പ്രവർത്തക സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശഹീദ് കെ.എസ്. ഷാൻ എന്നും നീതിക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി…

Read More

കർണാടക കോൺഗ്രസ് സർക്കാരിന്റെ ബുൾഡോസർ രാജിനെതിരെ എസ്ഡിപിഐ പ്രതിഷേധിച്ചു.

മാനന്തവാടി : ബാംഗ്ലൂരിൽ കോൺഗ്രസ് സർക്കാർ നടത്തിയ ബുൾഡോസർ രാജിനെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. അനധികൃത കെട്ടിടങ്ങൾ എന്നുപറഞ്ഞ് നാനൂറോളം കുടുംബങ്ങളെ കൊടും തണുപ്പിൽ പെരുവഴിയിലേക്ക് ഇറക്കിവിട്ട കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ സമീപനം ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടങ്ങളെ അനുകരിക്കലാണെന്നും യോഗി സർക്കാരിനെ അനുകരിക്കാനാണ് ഭാവമെങ്കിൽ ശക്തമായ ജനകീയ പോരാട്ടങ്ങളെ കോൺഗ്രസ് സർക്കാരിന് നേരിടേണ്ടി വരുമെന്നും എത്രയും വേഗം ഇരകളെ പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി…

Read More

സഹപ്രവർത്തകരെ ചേർത്തുനിർത്തുന്നതിൽ പോലീസ് സംഘടന മികച്ച മാതൃക- മന്ത്രി ഒ.ആർ കേളു

സഹപ്രവർത്തകരെ ചേർത്തുനിർത്തുന്നതിൽ പോലീസ് സംഘടന മികച്ച മാതൃക- മന്ത്രി ഒ.ആർ കേളു – കുടുംബസഹായനിധി വിതരണവും യാത്രയയപ്പ് ചടങ്ങും നടത്തി കൽപ്പറ്റ : സഹപ്രവർത്തകരെ ചേർത്തുനിർത്തുന്നതിൽ പോലീസ് മികച്ച മാതൃകയാണെന്ന് കേരള പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. സർവീസിലിരിക്കെ മരണമടഞ്ഞ പോലീസുകാരുടെ കുടുംബത്തെ സഹായിക്കുന്നതിനുള്ള സഹായ നിധി വിതരണവും, സർവീസിൽ നിന്നും വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ് പരിപാടിയും ഡിസംബർ 27 ശനിയാഴ്ച്ച വൈകിട്ട് കൽപ്പറ്റ പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത്…

Read More

ബസിൽ നിന്ന് കിട്ടിയ പണം സ്റ്റേഷനിൽ ഏൽപ്പിച്ച് ബസ് ജീവനക്കാരുടെ മാതൃക

മാനന്തവാടി: ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ പണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ബസ് ജീവനക്കാർ മാതൃകയായി. പടിഞ്ഞാറത്തറ- മാനന്തവാടി റൂട്ടിൽ ഓടുന്ന ഹിന്ദുസ്ഥാൻ ബസിലെ ജീവനക്കാർക്ക് 23.12.2025 തിയ്യതി ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ പണമാണ് (18200 രൂപ) മാനന്തവാടി ട്രാഫിക് പോലീസിൽ ഏൽപ്പിച്ചത്. ട്രാഫിക് പോലീസ് സബ് ഇൻസ്പെക്ടർ കെ.എ. അജിത് കുമാർ, പോലീസ് ഓഫീസർമാരായ എം.ജെ. രതീഷ്, പി.ജി. രതീഷ്,. അബ്‌ദുൾ റഹ്മാൻ, ഹോം ഗാർഡ് അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിൽ പണത്തിന്റെ ഉടമസ്ഥനെ കണ്ടെത്തുകയും…

Read More

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ തിരുനാൾ 2026 ജനുവരി 9, 10, 11 തിയതികളിൽ

മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിൻ്റെയും, വിശുദ്ധ സെബസ്ത്യാനോസിൻ്റെയും, തിരുനാൾ 2026 ജനുവരി 9, 10, 11 തിയതികളിൽ നടക്കും. ജനുവരി 9 ന് വൈകുന്നേരം 4.30 ന് ഇടവക വികാരി റവ. ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. അന്നേ ദിവസം വിശുദ്ധ കുർബാനയും നൊവേനയും ചുങ്കക്കുന്ന് ഫൊറോന അസി.വികാരി റവ.ഫാദർ സച്ചിൻ പേടികാട്ടുകുന്നേൽ നയിക്കും. സെമിത്തേരിയിൽ പൂർവ്വികർക്കുവേണ്ടിയുള്ള പ്രാർത്ഥനയും ഉണ്ടാകും. 10 ന് ആഘോഷമായ തിരുനാൾ കുർബാനയും…

Read More