wenewser-user

‘ആരവം’ സംസ്ഥാന റവന്യൂ പഠന ക്യാമ്പ് സംഘടിപ്പിച്ചു

കൽപ്പറ്റ: കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങൾ അട്ടിമറിക്കാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുകയാണെന്ന് അഡ്വ. കെ. രാജൻ എംഎൽഎ ആരോപിച്ചു. ഭൂമിയില്ലാത്തവർക്ക് ഭൂമി ഉറപ്പാക്കാൻ സി. അച്യുതമേനോന്റെ കാലത്ത് നടപ്പാക്കിയ ഭൂപരിഷ്കരണ നിയമങ്ങളെ ദുർബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡിജിറ്റൽ സർവേ പ്രവർത്തനങ്ങൾ നിർത്തിവെച്ചതും പട്ടയ മിഷൻ നിർത്തലാക്കിയതുമെന്നും അദ്ദേഹം പറഞ്ഞു. പ്ലാന്റേഷൻ മേഖലയിൽ വ്യവസായങ്ങൾ കൊണ്ടുവരാൻ നിയമഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.   എല്ലാവർക്കും ഭൂമി ഉറപ്പാക്കുന്നതിനായി കൺക്ലൂസീവ് ടൈറ്റിൽ നൽകാൻ ഇടതുസർക്കാർ കൊണ്ടുവന്ന സെറ്റിൽമെന്റ്…

Read More

ഗ്യാനേഷ്‌കുമാർ രാജിവെക്കണം: പ്രതിഷേധമിരമ്പി യു ഡി എഫ് മാർച്ച്

ഗ്യാനേഷ്‌കുമാർ രാജിവെക്കണം: പ്രതിഷേധമിരമ്പി യു ഡി എഫ് മാർച്ച് വോട്ട് ആര് ചെയ്യണമെന്നും ആർക്ക് ചെയ്യണമെന്നും തീരുമാനിക്കേണ്ടത് കമ്മീഷനല്ല: മന്ത്രി ടി സിദ്ദിഖ്   കൽപ്പറ്റ: ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ഭരണഘടന അനുശാസിക്കും വിധം വോട്ടവകാശം നേടാനും അത് സ്വതന്ത്രമായി ഉപയോഗപ്പെടുത്താനും പൗരന് അവകാശമുണ്ടെന്നിരിക്കെ, അത് അട്ടിമറിച്ച് അധികാരം കവർന്നെടുക്കാൻ ബി ജെ പിക്ക് വിടുപണി ചെയ്യുന്ന മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ മാന്യതയുണ്ടെങ്കിൽ രാജി വെച്ച് പുറത്ത് പോകണമെന്ന് മന്ത്രി ടി സിദ്ധിഖ്. രാഹുൽ ഗാന്ധിയും…

Read More

ബദ്റുൽ ഹുദയിൽ കേരള മുസ്ലീം ജമാഅത് സ്ഥാപക ദിനം ആഘോഷിച്ചു.

പനമരം: കേരള മുസ്ലീം ജമാഅത് സ്ഥാപക ദിനം ബദ്റുൽഹുദയിൽ സമുചിതമായി ആഘോഷിച്ചു. ജനറൽ സെക്രട്ടറി പി ഉസ്മാൻ മൗലവി പതാക ഉയർത്തി മാനേജർ നസീർ കോട്ടത്തറ, നൗഫൽ അഹ്സനി പെരുന്തട്ട, ഹാഫിൾ അഫീഫലി സഖാഫി, ഹാഫിൾ ഹുസൈൻ നിസാമി, ഉമർ സഅദി ചെന്നലോട്, നൗഷാദ് സഖാഫി പടിഞ്ഞാറത്തറ തുടങ്ങിയവർ സംബന്ധിച്ചു

Read More

സംസ്ഥാന സ്കൗട്ട് അവാർഡ് ജേതാവ് ബാലൻ പുത്തൂരിനെ ആദരിച്ചു

കരിങ്ങാരി : സംസ്ഥാന സ്കൗട്ട് അവാർഡ് ജേതാവ് കരിങ്ങാരി ഗവൺമെൻറ് യുപി സ്കൂളിലെ സ്കൗട്ട് മാസ്റ്റർ ആയ ബാലൻ പുത്തൂരിനെ ആദരിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖമർ ലൈല അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മൊയ്തു യു അധ്യക്ഷത വഹിച്ചു.   ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ സലാം,പിടിഎ പ്രസിഡൻറ് നാസർ എസ് ,എസ് എം സി ചെയർമാൻ റഷീദ് കെ പി, എം പി ടി എ പ്രസിഡൻറ് മഞ്ജു കെ…

Read More

വയനാട് മെഡിക്കൽ കോളേജ്: പ്രാദേശിക വാദം പറഞ്ഞ് വികസനം തടസ്സപ്പെടുത്തരുത്; മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി

മാനന്തവാടി: കോടതി വിധിയുടെ ഭാഗമായി വയനാട്ടിലെ ആസ്പിരേഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ആരംഭിച്ച മെഡിക്കൽ കോളേജിന്റെ വികസനം തടസ്സപ്പെടുത്തരുതെന്ന് മനുഷ്യാവകാശ ഉപഭോക്തൃ സംരക്ഷണ സമിതി (HRCPC) വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ആറ് വർഷമായി മാനന്തവാടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിൽ അത്യാധുനിക ചികിത്സാ സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസവുമാണ് ഒരുക്കേണ്ടത്. ഇതിന് പകരം പ്രാദേശിക വാദത്തിന്റെ പേരിൽ പരസ്പരം ഭിന്നിച്ച് വികസനത്തിന് തടസ്സം നിൽക്കരുതെന്ന് സമിതി ഭാരവാഹികൾ പറഞ്ഞു.   ഭരണം മാറുമ്പോൾ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി സർക്കാർ…

Read More

സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ സ്ഥാപിക്കണം: യൂത്ത് ലീഗ്

വയനാട് സർക്കാർ മെഡിക്കൽ കോളേജ് മടക്കിമലയിൽ ചന്ദ്രപ്രഭ ട്രസ്റ്റ് ഭാനമായി നൽകിയ ഭൂമിയിൽ സ്ഥാപിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് നിശാ ക്യാമ്പ് ആവശ്യപ്പെട്ടു. ഒക്ബോർ 16, 17 തിയ്യതികളിൽ മാനന്തവാടിയിൽ വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ ക്യാമ്പ് തീരുമാനിച്ചു. കോട്ടത്തറ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് കെ.കെ ജലീൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: എം.സി. എ ജമാൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു….

Read More

ഡിജിറ്റല്‍ സ്‌ക്വയര്‍ ഐടി വിദ്യാഭ്യാസ പദ്ധതിക്ക് കുഞ്ഞോം എയുപി സ്‌കൂളില്‍ തുടക്കമായി.

മക്കിയാട്: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സ്‌ക്വയര്‍ ഐടി വിദ്യാഭ്യാസ പദ്ധതിക്ക് കുഞ്ഞോം എയുപി സ്‌കൂളില്‍ തുടക്കമായി. തൊണ്ടര്‍നാട് പഞ്ചായത്ത് മട്ടിലയം വാര്‍ഡ് അംഗം ചന്തു മണപ്പാട്ടില്‍ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി വി.എസ്. അഭിലാഷ് അധ്യക്ഷത വഹിച്ചു. കെ.പി. ശിവന്‍ പ്രസംഗിച്ചു. ഡിജിറ്റല്‍ സ്‌ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ്. ആനന്ദ് സ്വാഗതവും പ്രധാനാധ്യാപിക കെ. ശ്രീകുമാരി നന്ദിയും പറഞ്ഞു.

Read More

കുട്ടികൾക്കായി പുസ്തക പരിചയം സംഘടിപ്പിച്ചു

വെള്ളമുണ്ട :പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് കുട്ടികൾക്കായുള്ള 69-ാമത് പുസ്തക പരിചയം നടന്നു. യുവ എഴുത്തുകാരിയായ അർച്ചന ദേവിയുടെ “മധുരനാരങ്ങ” എന്ന പുസ്തക ചർച്ച ചടങ്ങിൽ ലൈബ്രറി സെക്രട്ടറി മണികണ്ഠൻ മാഷ് അധ്യക്ഷത വഹിച്ചു. നിരൂപകനും സംഗീതസംവിധായകനും ആയ മണി രാജഗോപാൽ പുസ്തക അവതരണം നടത്തി. എ.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈല ടീച്ചർ, മുൻ എച്ച്.എം ജ്യോതി ടീച്ചർ, ലൈബ്രറി പഞ്ചായത്ത് കമ്മിറ്റി അംഗം ചന്ദ്രശേഖരൻ, മിഥുൻ മുണ്ടക്കൽ എഴുത്തുകാരനായ ജാഫർ അമീർ യുസി ഷഹർബാൻ,…

Read More

ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.

മുട്ടിൽ :ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും സംയുക്താഭിമുഖ്യത്തിൽ മുട്ടിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ലോക മാനസികാരോഗ്യ ദിനത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്‌ണൻ നിർവഹിച്ചു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പി. രഞ്ജിത് അധ്യക്ഷനായി. ജില്ലാ മാനസികാരോഗ്യ പരിപാടി ഇൻചാർജ് ഡോ. പ്രിയ സേനൻ ആമുഖ പ്രഭാഷണവും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. വി. സിന്ധു മുഖ്യപ്രഭാഷണവും നടത്തി. മുട്ടിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാൻറ്റിങ്…

Read More

മുത്തങ്ങ ഭൂസമരം: പൊലിസ് മർദനത്തിന് ഇരയായ വയനാട് ഡയറ്റ് മുൻ അധ്യാപകന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തി ലെ മുത്തങ്ങ വനത്തിൽ 2003ൽ ആദിവാ സി ഗോത്രമഹാസഭ നയിച്ച ഭൂസമരവുമായി ബന്ധപ്പെട്ട കേസിൽ പൊലിസ് അതിക്രമ ത്തിനു ഇരയായ വയനാട് ഡയറ്റ് മുൻ അ ധ്യാപകൻ കെ. കെ. സുരേന്ദ്രന് 12.5 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ ഉത്തരവായി. സുരേന്ദ്രൻ മുഖ്യമന്ത്രി വി.ഡി. സതീശന് നൽകിയ നിവേദനത്തിന്റെ അടി സ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് നഷ്ട പരിഹാരം അനുവദിച്ച ഉത്തരവ് ഇറക്കിയ ത്.   ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പിണറായി സ ർക്കാർ…

Read More