wenewser-user

    ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടു

    ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടു റിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിൻ്റെ മകൾ മേഥാ പൃഥ്വിരാജ് (പ്രോവിഡൻ്റ് ഫണ്ട് ഓഫീസ് ബംഗളുരു) ഒരു വാഹനാപകടത്തിൽ ബങ്കളുരുവിൽ മരണപ്പെട്ടു. അമ്മ: ഉഷ റിട്ട. അധ്യാപിക ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ തരിയോട്, ഭർത്താവ് ആകർഷ് എസ്. എൽ. (ബാഗ്ലൂർ), മകൻ: ദക്ഷ് ആകർഷ് , സഹോദരൻ: ഗൗതം പൃഥീ രാജ് എം ബി എ വിദ്യാർത്ഥി പോണ്ടിച്ചേരി. സംസ്കാരം : വ്യാഴാഴ്ച രാവിലെ…

    Read More

      കേരള കോ. ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കൺവെൻഷൻ സംഘടിപ്പിച്ചു.

      മാനന്തവാടി: എംപ്ലോയീസ് ഫ്രണ്ട് മാനന്തവാടി താലൂക്ക് കൺവെൻഷൻ MLA ശ്രീമതി ഉഷാവിജയൻ ഉൽഘാടനം ചെയ്തു എംജി ബാബു അദ്ധ്യക്ഷത വഹിച്ചു,. താലൂക്ക് സെക്രട്ടറി സജി മാത്യു, ജില്ലാ പ്രസിഡണ്ട് PN സുധാകരൻ, ജില്ലാ സെക്രട്ടറി ശ്രീകുമാർ സംസ്ഥാന ട്രഷറർ Tc ലൂക്കോസ്, സതീശൻ, ജിൽസൺ മാതൃ, ജിതേഷ് PK, ഷാജി തോമസ്, വിജയേശ്വരി, സജി വി.എൽ, ജോയ്സ് ജോൺ, ശശികുമാർ എന്നിവർ പ്രസംഗിച്ചു.

      Read More

        ഇടത് സര്‍വീസ് സംഘടനകള്‍ നുണ പ്രചരിപ്പിക്കുന്നു: കെ.ടി. ഷാജി

        മീനങ്ങാടി: ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് ഇടത് സംഘടനകള്‍ നുണ പ്രചരിപ്പിക്കുകയാണെന്ന് എന്‍ജിഒ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ടി. ഷാജി. അസോസിയേഷന്‍ ബ്രാഞ്ച് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുപ്രചാരണം ജീവനക്കാര്‍ തള്ളിക്കളയുമെന്ന് ഷാജി പറഞ്ഞു. ബ്രാഞ്ച് പ്രസിഡന്റ് ഗ്രഹന്‍ പി. തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.ജെ. ഷൈജു മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറിമാരായ മോബിഷ് പി. തോമസ്, കെ.എ. മുജീബ്, ജില്ലാ ഭാരവാഹികളായ ആര്‍. രാം പ്രോമോദ്, കെ.വി. ബിന്ദുലേഖ, ബ്രാഞ്ച് സെക്രട്ടറി പി.വി….

        Read More

          സെൻസസ് ഒന്നാംഘട്ടം: ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം അനുമോദിച്ചു

          ദേശീയ സെൻസസിന്റെ ഒന്നാം ഘട്ടമായ വീടുകളുടെ വിവരശേഖരണം വിജയികരമായി പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ ജില്ലാ ഭരണകൂടം അനുമോദിച്ചു. കൽപ്പറ്റ ഹരിതഗിരി ഹോട്ടലിൽ നടന്ന പരിപാടിയിൽ സെൻസസ് ജില്ലാതല ഉദ്യോഗസ്ഥർ, മാസ്റ്റർ ട്രെയിനർമാർ, അഡീഷണൽ – ഡെപ്യൂട്ടി സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, വിവിധ തലങ്ങളിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥർക്ക് പ്രിൻസിപ്പൽ ജില്ലാ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ മൊമ്മന്റോ വിതരണം ചെയ്തു. ജില്ലയിലെ ഉദ്യോഗസ്ഥരുടെ ഒറ്റക്കെട്ടായ പ്രവർത്തനങ്ങളും സേവന മനോഭാവവുമാണ് സംസ്ഥാനത്തു തന്നെ ഏറ്റവുമാദ്യം…

          Read More

            പഠനത്തോടൊപ്പം സർഗ വാസനകളും പരിപോഷിപ്പിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

            കൽപറ്റ: മാറുന്ന കാലത്ത് പഠനത്തോടൊപ്പം കുട്ടികളുടെ സർഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അതിലൂടെ അവരുടെ കഴിവുകളെ മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്താൻ അധ്യാപകർ മുൻകൈ എടുക്കണമെന്ന്ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ അഭ്യർഥിച്ചു. കൽപറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ ആർട്സ് ഡേ സ്പെക്ട്ര 2026 ന്റെയും സ്കൂൾ പാർലമെന്റ് പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങിന്റെയും ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ചടങ്ങിൽ എം.സി.എഫ് പ്രസിഡന്റ് ഡോ.ജമാലുദ്ദീൻ ഫാറൂഖി അധ്യക്ഷത വഹിച്ചു. എം.സി.എഫ് ജനറൽ സെക്രട്ടറി ഡോ.മുസ്തഫ ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി….

            Read More

              വയനാട്ടിൽ വീട്ടിൽ സൂക്ഷിച്ച മാൻ ഇറച്ചിയും ആയുധങ്ങളുമായി നാലുപേർ പിടിയിൽ

              ബത്തേരി ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ അമരക്കുനി സ്വദേശിയും ആന വേട്ട കേസിൽ പ്രതിയുമായിരുന്ന ദേവശ്ശേരിയിൽ സോമന്റെ (63 വയസ് ) വീട്ടിൽ മാനിറച്ചിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കൽപ്പറ്റ ഫോറസ്റ്റ് വിജിലൻസ് ടീമും ഇരുളം ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും ചേർന്ന് നടത്തിയ പരിശോധനയിൽ സോമന്റെ വീട്ടിൽ നിന്നും പുള്ളിമാനിനെ ഷോക്ക് ഏൽപ്പിച്ച് കൊലപ്പെടുത്തിയ കേബിൾ വയർ, കമ്പികൾ എന്നിവയും,കത്തി, പ്ലാസ്റ്റിക് ഷീറ്റ്, മാനിന്റെ ശരീര ഭാഗങ്ങൾ എന്നിവ കണ്ടെത്തുകയും സോമനൊപ്പം ഇറച്ചി പങ്കിട്ടെടുത്ത പള്ളിക്കുന്ന് നിവാസികളായ 2.നിഖിൽ…

              Read More

                വയനാട് മെഡിക്കൽ കോളേജ്;ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കണം: വയനാട് വികസന സമിതി

                കൽപ്പറ്റ:വയനാടിന്റെ ചിരകാല അഭിലാഷമായ സർക്കാർ മെഡിക്കൽ കോളേജ് പൊതുവികാരം മാനിച്ച് മടക്കിമലയിൽ തുടങ്ങാൻ ആവശ്യമായ നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് വികസന സമിതിയുടെ മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന് നിവേദനം നൽകി. വയനാട് വികസന സമിതി നേതാക്കളായ ഡോ.പി ലക്ഷ്മണൻ, ബി രാധാകൃഷ്ണപിള്ള, പിപി ഷൈജൽ, വിപി വർക്കി, കെജി രണരാജൻ,സിപി റഹീസ്,മാടായി ലത്തീഫ്,ഹാറൂൺ റഷീദ്,ഷാജി പോൾ എന്നിവർ സംബന്ധിച്ചു. വരും ദിവസങ്ങളിൽ നഗരസഭകളും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമപഞ്ചായത്തുകളും അടക്കം…

                Read More

                  യാത്രാസൗജന്യത്തില്‍ പൂന്തോട്ടക്കാഴ്ച: ഗുണ്ടല്‍പേട്ടിലേക്ക് വനിതകളുടെ വൻ തിരക്ക്; പ്രിയദര്‍ശിനി ബസുകളില്‍ യാത്രാക്കാര്‍ നിയന്ത്രണാതീതം

                  ബത്തേരി: സ്ത്രീകള്‍ക്ക് ഏർപ്പെടുത്തിയ യാത്രാസൗജന്യത്തിന്റെ ആനുകൂല്യം തേടി കർണാടകയിലെ ഗുണ്ടല്‍പേട്ടിലെ പൂപ്പാടങ്ങളിലേക്ക് വനിതകളുടെ കുത്തൊഴുക്ക്. ബത്തേരി ഡിപ്പോയിലെ പ്രിയദർശിനി ബസുകളിലാണ് വൻ തിരക്ക് അനുഭവപ്പെടുന്നത്. വയനാടിനു പുറമെ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് തുടങ്ങിയ ഉത്തരകേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും നൂറുകണക്കിന് സ്ത്രീകളാണ് ബത്തേരിയിലെത്തി ഗുണ്ടല്‍പേട്ടിലേക്ക് യാത്ര തിരിക്കുന്നത്. ബത്തേരിയില്‍ വണ്ടിയിറങ്ങിയ ശേഷം ഗുണ്ടല്‍പേട്ടിലേക്കുള്ള ബസില്‍ കയറി പൂന്തോട്ടങ്ങളും മുന്തിരിപ്പാടവുമൊക്കെ കാണാൻ പോകുന്നവരും. യാത്ര തുടങ്ങിയാല്‍ തിരികെ വരും വരെ ബസില്‍ നിന്ന് ഇറങ്ങാത്തവരുമുണ്ട്. 140 പേർ…

                  Read More

                    റാങ്ക് നേട്ടത്തിന്റെ തിളക്കവുമായി ജയശ്രീ കോളേജ് അക്ഷയ പ്രദീപിന് സ്വീകരണം

                    പുൽപ്പള്ളി : ബി എ സോഷ്യോളജി പരീക്ഷയിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി തലത്തിൽ ആറാം റാങ്ക് കരസ്ഥമാക്കിയ ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥി അക്ഷയ പ്രദീപിന് കോളേജിൽ കൂട്ടുകാരും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പ്രൗഢഗംഭീരമായ സ്വീകരണം നൽകി. ജയശ്രീ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന സ്വീകരണ യോഗം പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പാൾ ഡോ : വി. റ്റി സത്യൻ അധ്യക്ഷത വഹിച്ചു. സി കെ…

                    Read More

                      ഓപ്പറേഷൻ തൂഫാൻ; വാണിജ്യ അളവിൽ അതിമാരകമായ മയക്കുമരുന്നായ എം.ഡി.എം.എ കടത്താൻ ശ്രമിച്ച യുവാവും യുവതിയും പിടിയിൽ

                      ബത്തേരി : മുത്തങ്ങ പോലീസ് ചെക്ക് പോസ്റ്റിൽ 41. 56 ഗ്രാം എം.ഡി.എം.എയുമായി യുവാവും യുവതിയും പിടിയിൽ. ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ മലപ്പുറം തെറ്റമ്മൽ, പാടത്തൊടി വീട്ടിൽ മുഹമ്മദ് റസീൽ(31), കൊടുങ്ങല്ലൂർ ഏരിയാട് തോറ്റപ്പിൽ വീട്ടിൽ സെറ്റ്‌ലാന(21)എന്നിവരാണ് പിടിയിലായത്. കർണാടക ഭാഗത്തു നിന്നും വരികയായിരുന്ന കെ.എൽ 10 ബി.ബി 2213 നമ്പർ കാർ തടഞ്ഞു പരിശോധിച്ചതിൽ റസീലിന്റെ പാൻ്റിന്റെ പോക്കറ്റിൽ നിന്നും 41.56 ഗ്രാം മയക്കുമരുന്ന് കണ്ടെടുക്കുകയായിരുന്നു. ബത്തേരി സബ്…

                      Read More