wenewser-user

പാതിരി അങ്കണവാടിയിൽ ഇന്ന് പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു

പെരിക്കല്ലൂർ: മുള്ളൻകൊല്ലി പഞ്ചായത്തിലെ പാതിരി അങ്കണവാടിയിൽ ഇന്ന് പ്രവേശനോത്സവവും യാത്രയയപ്പും സംഘടിപ്പിച്ചു. വാർഡ് മെമ്പർ മുനീർ ആച്ചിക്കുളം പരിപാടി ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ ശ്രീമതി. ഡെയ്സി സ്വാഗതം ചെയ്തു.ചടങ്ങിൽ ALMSE അംഗങ്ങൾ, രക്ഷിതാക്കൾ, പരിസരവാസികൾ എന്നിവർ പങ്കെടുത്തു. പുതുതായി പ്രവേശനം നേടിയ കുട്ടികൾക്ക് സ്വാഗതമൊരുക്കുകയും യാത്രയയപ്പ് സ്വീകരിച്ചവർക്ക് ആശംസകൾ നേരുകയും ചെയ്തു. പരിപാടി സ്നേഹപൂർവമായ അന്തരീക്ഷത്തിൽ നടന്നു.

Read More

പുകയില വിരുദ്ധ ദിനം :പുകയില മുറുക്കിന് ബദൽ മാർഗ്ഗവുമായി വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റ്

അമ്പലവയൽ: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ലോക പുകയില വിരുദ്ധ ദിനം അടിവാരം അമ്പലകുന്ന്‌ ഊരിൽ ആചരിച്ചു.ഈ വർഷത്തെ ലോക പുകയില വിരുദ്ധ ദിന സന്ദേശം “ആകർഷകമായ കെണികൾ തിരിച്ചറിയുക: പുകയില-നിക്കോട്ടിൻ അടിമത്തത്തെ ചെറുക്കുക ” എന്നതാണ്. ഡോ അരുൺ ബേബി പുകയില അടങ്ങിയ ലഹരി വസ്തുക്കളെ കുറിച്ചും, പുകയിലയുടെ ദൂഷ്യഫലങ്ങളെ കുറിച്ചും ക്ലാസുകളെടുത്തു. പുകയില മുറുക്കിന് ബദലായുള്ള സിദ്ധ ആരോഗ്യ താംബൂലത്തെ പരിചയപ്പെടുത്തിക്കൊടുത്തു.വെറ്റില, ചുണ്ണാമ്പ്, വാൽ മുളക്, ഏലം, ജാതിക്ക എന്നിവ അടങ്ങിയ…

Read More

കാട്ടാനയെ കണ്ടെത്താനായില്ല; ദൗത്യ സംഘം തുടരുന്നു.

മേപ്പാടി പുത്തുമലയിൽ ജെസ്സിയെകൊന്ന ആനയെ കണ്ടെത്താനുള്ള ശ്രമം ദൗത്യ സംഘം തുടരുന്നു. വെള്ളപ്പൻകണ്ടി ഭാഗത്തുണ്ടായിരുന്ന ആനകൾ തറപ്പേൽ ഭാഗത്തേക്ക് നീങ്ങിയെന്നാണ് നിഗമനം. സൗത്ത് വയനാട് ഡി.എഫ്.ഒ.ആഷിക് അലിയുടെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി ഡി.എഫ്.ഒ.പ്രദീപ് കുമാറിൻ്റെ നേതൃത്വത്തിൽ 45 പേരടങ്ങുന്ന സംഘമാണ് തിരച്ചിൽ നടത്തുന്നത്‌. തെർമ്മൽ ഡ്രോൺ ഉപയോഗിച്ച് ആനകളെ കൃത്യമായി കണ്ടെത്താൻ ശ്രമിച്ചെങ്കിലും കോടമഞ്ഞ് മൂടിയ കാലാവസ്ഥ ദൗത്യ സംഘത്തിന് വെല്ലുവിളിയായിട്ടുണ്ട്. ആനക്കൂട്ടത്തോടൊപ്പം ചേർന്നിട്ടുള്ള അക്രമകാരിയായ ആനയെ തിരിച്ചറിഞ്ഞ് മയക്കുവെടി വെച്ച് പ്രദേശത്തു നിന്ന് നീക്കുകയെന്നത് സംഘത്തിന് വലിയ…

Read More

സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂണ്‍ ഒമ്പത് മുതല്‍ ട്രോളിങ് നിരോധനം. ജൂലൈ 31 വരെയാണ് നിരോധനം നിലനില്‍ക്കുക. ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. മത്സ്യങ്ങളുടെ പ്രജനനസമയത്താണ് ഈ നിരോധനം ഏര്‍പ്പെടുത്തുന്നത്. ഈ കാലത്ത് മുട്ടയിടാറായ മത്സ്യങ്ങള്‍ തീരങ്ങളില്‍ കൂടുതലായി കാണപ്പെടാറുണ്ട്. ഈ സമയത്ത് വന്‍തോതില്‍ മത്സ്യബന്ധനം നടത്തിയാല്‍ മുട്ടയിടാറായ മത്സ്യങ്ങള്‍ കൂടുതലായി വലയില്‍ കുടുങ്ങുകയും അടുത്ത തലമുറ മത്സ്യകുഞ്ഞുങ്ങള്‍ ജനിക്കാതെ പോവുകയും ചെയ്യും. ഇത് തുടര്‍ന്നാല്‍ കാലക്രമേണ കടലിലെ മത്സ്യസമ്പത്ത് ഗണ്യമായി…

Read More

മഴക്കാല രോഗ പ്രതിരോധ ക്ലാസ് സംഘടിപ്പിച്ചു

പനമരം :കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ ഹരിതകർമ്മ സേന അംഗങ്ങൾക്ക് മഴക്കാല രോഗ പ്രതിരോധ ക്ലാസ് നൽകി . ജില്ലയിലെ എല്ലാ സിഡിഎസുകളിൽ നിന്നുമുള്ള ഹരിതകർമ്മ കൺസോർഷ്യം ഭാരവാഹികൾ പങ്കെടുത്തു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി ഹരിതകർമ്മ സേന അംഗങ്ങൾ പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ചും , രോഗ പ്രതിരോധത്തെക്കുറിച്ചും, പകർച്ചവ്യാധികളെക്കുറിച്ചും പനമരം സി എച്ച് സി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.കെ ഷാജി ക്ലാസ് നൽകി.   വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അജൈവ മാലിന്യങ്ങൾ പുനരുപയോഗത്തിനായി ഹരിത കർമ്മ സേന…

Read More

തൊഴിലിടങ്ങളിലെ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ കാര്യക്ഷമമാക്കണം: വനിതാ കമ്മീഷന്‍

കൽപ്പറ്റ: പത്തോ അതിലധികമോ ജീവനക്കാരുള്ള എല്ലാ തൊഴിലിടങ്ങളിലും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികള്‍ (ഇന്റേണല്‍ കമ്മിറ്റി) കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു അധ്യക്ഷ. തൊഴില്‍ ചെയ്യുന്ന പല സ്ത്രീകള്‍ക്കും പോഷ് ആക്ട് പ്രകാരമുള്ള ഇത്തരം കമ്മിറ്റികള്‍ തങ്ങളുടെ സ്ഥാപനത്തില്‍ നിലവിലുണ്ടെന്ന കാര്യം അറിയില്ലെന്നത് ഖേദകരമാണ്. നിയമപ്രകാരം തൊഴിലിടങ്ങളില്‍ ആഭ്യന്തര കമ്മിറ്റി നിലവിലുണ്ടെന്ന വിവരവും അതിന്റെ അധ്യക്ഷ ആരാണെന്നതും പരാതികള്‍ എവിടെയാണ് നല്‍കേണ്ടതെന്നുമടക്കമുള്ള…

Read More

കള്ളാടിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ കൊല്ലപ്പെട്ടതിനു കാരണം അനിയന്ത്രിത ടൂറിസവും നിയമവിരുദ്ധ നിര്‍മിതികളും: വയനാട് പ്രകൃതി സംരക്ഷണ സമിതി

കൽപ്പറ്റ : മേപ്പാടി കള്ളാടിയില്‍ കഴിഞ്ഞദിവസം വീട്ടമ്മ ജസി കാട്ടാന ആക്രമത്തില്‍ കൊല്ലപ്പെട്ടതിനും പ്രദേശത്തും മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലും വര്‍ഷങ്ങളായി നിലനില്‍ക്കുകയും അനുദിനം വര്‍ധിക്കുകയും ചെയ്യുന്ന കാട്ടാന-മനുഷ്യ സംഘര്‍ഷത്തിനും പ്രധാന കാരണം കാമല്‍ ഹംപ് മലനിരകളിലെ അനിയന്ത്രിത ടൂറിസവും നിയമവിരുദ്ധ നിര്‍മിതികളുമാണ്. വസ്തുതകളില്‍നിന്നു ഒളിച്ചോടി താത്കാലിക പരിഹാരമുണ്ടാക്കി ജനരോഷത്തില്‍നിന്നു രക്ഷപ്പെടാന്‍ കുറുക്കുവഴികള്‍ തേടുകയാണ് രാഷ്ട്രീയപ്പാര്‍ട്ടി നേതൃത്വവും ജനപ്രതിനിധികളും. ജസിയുടെ മരണം ജില്ലാ ഭരണകൂടവും മേപ്പാടി പഞ്ചായത്തും അടക്കം ഭരണസംവിധാനങ്ങളുടെ നിഷ്‌ക്രിയത്വവും അനാസ്ഥയും അഴിമതിയും മൂലം ഉണ്ടായതാണ്. ജസിയുടെ…

Read More

നിയന്ത്രണംവിട്ട ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം

കൽപ്പറ്റ: നിയന്ത്രണംവിട്ട ബൈക്ക് ബസിലിടിച്ച് യുവാവിന് ദാരുണാന്ത്യം. മൂടകൊല്ലി കൊമ്പൻഞ്ചേരി ലക്ഷംവീട് ഉന്നതിയിലെ കേശവൻ – ശാരദ ദമ്പതികളുടെ മകൻ അഖിൽ (18) ആണ് മരണപ്പെട്ടത്.വാകേരി – കക്കടംകുന്ന് റൂട്ടിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. അഖിൽ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടനെ തന്നെ നാട്ടുകാരും മറ്റ് വാഹനയാത്രികരും ചേർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തുടർനടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി നിയമപരമായ നടപടികൾ…

Read More

പ്ലസ് ടുവിൽ ഉന്നത വിജയം നേടിയ മിന്താരയെ ആദരിച്ചു

മാനന്തവാടി: പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) കരസ്ഥമാക്കിയ മിന്താരയെ ബിജെപി പെരുവക ബൂത്ത് കമ്മിറ്റി ആദരിച്ചു. മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിനിയായ മിന്താരയെ യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കണിയാരം പൊന്നാട അണിയിച്ച് ആദരിച്ചു. മുതിർന്ന ബിജെപി നേതാവും ജില്ലാ കമ്മിറ്റി അംഗവുമായ സി.കെ. രാജീവന്റെയും രാജലക്ഷ്മിയുടെയും മകളാണ് മിന്താര. ചടങ്ങിൽ പെരുവക ബൂത്ത് പ്രസിഡന്റ് ശശി പെരുവക, ദേവദാസ്, സുന്ദരൻ. തുടങ്ങിയവർ പങ്കെടുത്തു. മിന്താരയുടെ തിളക്കമാർന്ന വിജയത്തെ നേതാക്കൾ…

Read More

അണ്ടര്‍ 12 ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യാസ് കമ്പളക്കാട് ജേതാക്കളായി.

കൃഷ്ണഗിരി: ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച അണ്ടര്‍ 12 ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യാസ് കമ്പളക്കാട് ജേതാക്കളായി. ചൂരല്‍മല ക്രിക്കറ്റേഴ്‌സ് ഡി സെന്റിനലാണ് റണ്ണേഴ്‌സ് അപ്പ്. ടൂര്‍ണമെന്റിലെ മികച്ച ബാറ്ററായി സായൂജ് ദേവ്, ബൗളറായി മിലന്‍ റമീസ്, കീപ്പറായി രെഹാന്‍ മുഹമ്മദ്, ഓള്‍ റൗണ്ടറായി പി. ആദിദേവ്, താരമായി സച്ചിന്‍ ബാലകൃഷ്ണന്‍ എന്നിവരെ തെഞ്ഞെടുത്തു. സമാപനച്ചടങ്ങില്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി നാസര്‍ മച്ചാന്‍, പ്രസിഡന്റ് എം.കെ. അബ്ദുള്‍സമദ്, എ.എം. നൂര്‍ഷ, സലിം കടവന്‍, ശശികുമാര്‍, അനീഷ്…

Read More