wenewser-user

    ദുരിതാശ്വാസ ക്യാമ്പിനായി വാട്ടർ ടാങ്ക് കൈമാറി

    ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ ഭാഗമായി ക്യാമ്പായി പ്രവർത്തിക്കാൻ സാധ്യതയുള്ള സെന്റ് ആന്റണീസ് യു.പി. സ്കൂൾ കോട്ടത്തറയ്ക്ക്, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വാട്ടർ ടാങ്ക് കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹെഡ്മിസ്ട്രസ് ലിസി ടീച്ചർക്ക് വാട്ടർ ടാങ്ക് കൈമാറി. ചടങ്ങിൽ പങ്കെടുത്ത പഞ്ചായത്ത് പ്രതിനിധികൾ സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങളെയും സാമൂഹിക പ്രതിബദ്ധതയെയും അഭിനന്ദിച്ചു. ദുരന്തസാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് ടാങ്ക് കൈമാറിയത്.

    Read More

      മനുവിന്റെ മരണം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.

      സുൽത്താൻ ബത്തേരി പൊൻകുഴി സ്വദേശിയായ ആദിവാസി വിദ്യാർത്ഥി മനുവിന്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് യങ് ഡെമോക്രാറ്റ്സ് വയനാട് ജില്ലാ കൺവീനർ കെ.എസ്. മുഹമ്മദ് സകരിയ്യ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ കമ്മീഷൻ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെ നടപടികളും വീഴ്ചകളും സമഗ്രമായി അന്വേഷിച്ച് ഉത്തരവാദികൾക്കെതിരെ നിയമാനുസൃത നടപടി സ്വീകരിക്കണമെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

      Read More

        മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

        ട്രിപ്പിള്‍ അടിച്ചു സ്‌കൂട്ടറില്‍ വന്ന കോഴിക്കോട് സ്വദേശികളിൽ നിന്ന് നിന്ന് മുത്തങ്ങയിൽ വെച്ച് എം.ഡി.എം.എ പിടികൂടി മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ പെരിങ്ങളം, പുതിയോട്ടില്‍ വീട്ടില്‍, മുഹമ്മദ് സിരേഷ്(23), കാരന്തൂര്‍, മേലരങ്ങാട്ട് വീട്ടില്‍, എം. ജിതേന്ദ്രദാസ്(25), കാരിക്കണ്ടി മീത്തല്‍, പി. അജുല്‍(22) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഗുണ്ടല്‍പേട്ട ഭാഗത്ത് നിന്ന് ബത്തേരി ഭാഗത്തേക്ക് കെ.എല്‍….

        Read More

          വാഹനാപകടത്തിൽ യുവാവ് മരിച്ചു:ഒരാൾക്ക് പരിക്ക്

          പുൽപ്പള്ളി: പുൽപ്പള്ളി പാക്കത്ത് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു.   പാക്കം മാനിക്കാട്ട് തിമ്മപ്പൻ്റെ മകൻ സരീഷ് (35) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭൂദാനം ഉന്നതി സ്വദേശി ദിനേഷിന് (36)  ഗുരുതരമായി പരിക്കേറ്റു.   ഇന്ന്  രാവിലെ 11 മണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ച ബൈക്ക് എതിരെ വരികയായിരുന്ന സ്വകാര്യ ബസ്സിലിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ സാരമായി പരിക്കേറ്റ ഇരുവരേയും ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ…

          Read More

            വയനാട് ഗവ. മെഡിക്കൽ കോളേജിൽ അടിയന്തര സ്കാനിങ് നിഷേധിച്ചു; ഒടുവിൽ രാഷ്ട്രീയ ഇടപെടലിൽ 17കാരിക്ക് ചികിത്സ ലഭ്യമാക്കി.

            മാനന്തവാടി: വയനാട് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തിയ രോഗികൾക്ക് സ്‌കാനിങ് സേവനം നിഷേധിച്ച സംഭവം വലിയ പ്രതിഷേധത്തിന് ഇടയാക്കുന്നു. കടുത്ത വയറുവേദനയും രക്തസ്രാവവുമായി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച പതിനേഴുകാരിയോട് സെപ്റ്റംബർ ഒന്നിന് വരാൻ പറഞ്ഞ് സ്‌കാനിങ് നിഷേധിച്ചതും, പണമടച്ച മുതിർന്ന പൗരന് സേവനം നൽകാതെ മടക്കിയയച്ചതുമാണ് വിവാദമായിരിക്കുന്നത്. പുളിഞ്ഞാൽ സ്വദേശിയായ പെൺകുട്ടിക്ക് ഗൈനക്കോളജി ഡോക്‌ടർ അടിയന്തര അൾട്രാ സൗണ്ട് സ്ക‌ാനിങ് നിർദേശിച്ചെങ്കിലും, സ്കാനിങ് വിഭാഗത്തിലെ ഡോക്‌ടർ പരിശോധിക്കാൻ തയ്യാറായില്ല ഇതിലും അടിയന്തരമായി ചെയ്യേണ്ട സ്‌കാനിങ്ങുകൾ ഉണ്ടെന്ന്…

            Read More

              മഴ: വിള സംരക്ഷണത്തിന് നിര്‍ദേശങ്ങളുമായി കേരള കാര്‍ഷിക സര്‍വകലാശാല

              കല്‍പ്പറ്റ: ശക്തമായ മഴയെത്തുടര്‍ന്ന് കൃഷിയിടങ്ങളില്‍ വെള്ളക്കെട്ടും ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പവും അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വിള സംരക്ഷണത്തിന് നിര്‍ദേശങ്ങളുമായി കാര്‍ഷിക സര്‍വകലാശാല. മഴ മാറിയ ഉടന്‍ കൃഷിയിടങ്ങളിലെ അധികജലം ഒഴുക്കിക്കളയുകയും ശാസ്ത്രീയ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് നിര്‍ദേശങ്ങളില്‍ പറയുന്നു.   നെല്‍വയലുകളില്‍ നിലവിലെ കാലാവസ്ഥയില്‍ ബാക്ടീരിയല്‍ ലീഫ് ബ്ലൈറ്റ്(ഇല കരിച്ചില്‍ രോഗം) വ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. രോഗം വരുന്നതിനുമുമ്പുതന്നെ ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസും 20 മില്ലി പച്ചചാണക തളിയും എന്ന കണക്കില്‍ ചേര്‍ത്ത്…

              Read More

                തെങ്ങ് പുതുക്കൃഷി: നാളികേര വികസന ബോര്‍ഡ് സഹായധനം വര്‍ധിപ്പിച്ചു

                കല്‍പ്പറ്റ: നാളികേര വികസന ബോര്‍ഡ് നടപ്പാക്കുന്ന തെങ്ങ് പുതുക്കൃഷി പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്കുള്ള സഹായധനം വര്‍ധിപ്പിച്ചു. തെങ്ങിന്‍തൈ ഒന്നിന് ഇനി 350 രൂപ വരെ സഹായധനം ലഭിക്കും. നിലവില്‍ ഇത് 40 രൂപ വരെയാണ്. കൃഷിയിടങ്ങളില്‍ തുറസായ സ്ഥലത്ത് പുതിയ തെങ്ങിന്‍ തൈകള്‍ ശാസ്ത്രീയമായി നട്ട് കൃഷി വ്യാപിപ്പിക്കുന്നതാണ് പദ്ധതി. ഒരു ഹെക്ടറില്‍ പുതുക്കൃഷിക്ക് 28,000 രൂപ വീതമുള്ള രണ്ടു തുല്യ വാര്‍ഷിക ഗഡുക്കളായി 56,000 രൂപ വരെ സഹായധനം ലഭിക്കും. പരമാവധി രണ്ടു ഹെക്ടറിനു ഈ ആനുകൂല്യം…

                Read More

                  ദുരന്ത നിവാരണ-സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു

                  പടിഞ്ഞാറത്തറ: വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെയും (ഡബ്ല്യുഎസ്എസ്്എസ്)കരിത്താസ് ഇന്ത്യയുടെയും സംയുക്ത സംരംഭമായ ‘സേഫ് വിതിന്‍’ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് ദുരന്ത നിവാരണ-സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. അടിയന്തര സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് ഉതകുന്ന ഗം ബൂട്ട്, ലൈഫ് ബോയി, ലൈഫ് ജാക്കറ്റ്, ഹെഡ് ലൈറ്റ്, റിഫ്‌ളക്ടര്‍ ജാക്കറ്റ്, റെയിന്‍കോട്ട്, സേഫ്റ്റി ഹെല്‍മറ്റ്, റോപ്പ്, ഗ്ലൗസ്, വാക്കി ടോക്കി, സൈറണ്‍, എമര്‍ജന്‍സി ലൈറ്റ്, വിസില്‍ അടക്കം അത്യാധുനിക ഉപകരണങ്ങളാണ് വിതരണം ചെയ്തത്. സമൂഹത്തിന്റെ…

                  Read More

                    അബ്ദുൽ ഗഫൂർ കാട്ടി കില ജില്ലാ ഫെസിലിറ്റേറ്റർ

                    കൽപ്പറ്റ: ജനകീയസൂത്രണം വയനാട് ജില്ലാ ഫെസിലിറ്റേറ്ററായി (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ -കില ജില്ലാ കോർഡിനേറ്റർ ) പനമരം ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടിയെ നിയമിച്ച് സർക്കാർ ഉത്തരവായി. ജനകീയ ആസൂത്രണ പദ്ധതികളുടെ തൃപ്തികരമായ നടത്തിപ്പിനും വികേന്ദ്രീക ആസൂത്രണ പരിപാടികൾ സർക്കാറും, സർക്കാർ സ്ഥാപനങ്ങളും നിർദ്ദേശിക്കുന്ന പ്രവർത്തനങ്ങളും കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും ആയാണ് സർക്കാർ ജില്ലാതല ഫെസിലിറ്റേറ്റർ മാരെ നിയമിക്കുന്നത്.

                    Read More

                      വാകേരി മേഖലയിലെ വന്യമൃഗ ശല്യം: മന്ത്രി ഷിബു ബേബി ജോണിന് നിവേദനം നൽകി

                      വാകേരി: പൂതാടി ഗ്രാമപഞ്ചായത്തിലെ ഗാന്ധിനഗർ, മൂടക്കൊല്ലി, വാകേരി പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാകേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനം മന്ത്രി ഷിബു ബേബി ജോണിന് ഐ സി ബാലകൃഷ്ണൻ എം എൽ എയുടെ സാന്നിധ്യത്തിൽ നിവേദനം സമർപ്പിച്ചു, മൂടക്കൊല്ലി മുതൽ കൂടല്ലൂർ വരെയുള്ള പ്രദേശത്ത് മൂന്നര കിലോമീറ്റർ ദൂരത്ത് കൽമതിൽ നിർമിക്കുന്നതിനും മുടക്കൊല്ലി പ്രദേശത്ത് ഭീതി പരത്തുന്ന ഒന്നരക്കൊമ്പൻ ആനയെ എത്രയും പെട്ടെന്ന് പിടികൂടി നീക്കം ചെയ്യാനും, നിലവിൽ തകർന്നു കിടക്കുന്ന…

                      Read More