കുടുംബശ്രി ബി.ആർ.സി ഓഫീസ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ആർ കെ ഐ ഇ ഡി പി പദ്ധതിവഴി കൽപ്പറ്റ ബ്ലോക്കിൽ ആരംഭിച്ച ബി ആർ സി ഓഫീസിൻ്റെ ഉദ്ഘാടനം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ നിർവഹിച്ചു. പ്രളയാനന്തര പുനർ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ആർ കെ ഐ ഇ ഡി പി . പ്രളയം കാരണം ഉപജീവന മേഖലയിൽ ഉണ്ടായ നഷ്ടം നികത്തുക എന്നതാണ് പ്രധാനമായും ഇതിലൂടെ…
