wenewser-user

    ഓപ്പറേഷൻ തൂഫാൻ: നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

    പനമരം: ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പനമരം പോലീസ് നടത്തിയ പരിശോധനയിൽ 30 പാക്കറ്റ് ഹാൻസ് പിടികൂടി. പനമരം ടൗണിൽ നെല്ലാറാട്ട്കുന്ന് റോഡ് ജംഗ്ഷനിൽ വെച്ച് നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നമായ ഹാൻസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഹാൻസ് വിൽപ്പനക്കായി കൊണ്ടുവന്ന പനമരം ചങ്ങാടകടവ് മാണിക്കോത്ത് ഷമീർ എം.എ (44) എന്നയാൾക്കെതിരെ കേസെടുത്തു. ഇയാൾ വിദ്യാർത്ഥികളടക്കമുള്ളവർക്ക് ഹാൻസ് വിൽപ്പന നടത്തിവന്നിരുന്നതായി പോലീസ് വ്യക്തമാക്കി. പനമരം എസ്.ഐ ജിഷ്‌ണു കെ എസും, സംഘവുമാണ് ഹാൻസ് പിടികൂടിയത്

    Read More

      അധ്യാപനത്തിന്റെ വേറിട്ട മാതൃകയുമായി അധ്യാപിക

      കോട്ടത്തറ:  കോട്ടത്തറ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ യു. പി വിഭാഗം മലയാളം അധ്യാപികയും എഴുത്തുകാരിയുമായ ഷിനു ആന്റണി.ക്ലാസ് മുറിയുടെ അതിരുകൾക്കപ്പുറത്തേക്ക് പഠനത്തെ വളർത്തിക്കൊണ്ടുപോകുന്ന ഈ അധ്യാപിക വേറിട്ട മാതൃകയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. ഏഴാം ക്ലാസിലെ അടിസ്ഥാന പാഠാവലിയിലെ “വിത്ത് എന്ന മഹത്ഭുതം” എന്ന പാഠഭാഗം വെറുമൊരു പുസ്തകവായനയായി ഒതുക്കാതെ പാരമ്പര്യ വിത്തുകളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമന്റെ ഭവനം സന്ദർശിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കിയ ഷിനു ടീച്ചറുടെ വൈവിധ്യമാർന്ന പരിശ്രമത്തിന് നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അധ്യാപനത്തിൽ മാത്രമല്ല എഴുത്ത് മേഖലയിലും…

      Read More

        ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി

        ന്യൂഡൽഹി∙ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടിക്ക് കേന്ദ്രത്തിന് നിർദേശം നൽകി സുപ്രീംകോടതി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഇന്ധനം നിഷേധിക്കുന്ന പൈലറ്റ് പദ്ധതിക്ക് രൂപം നൽകാൻ സുപ്രീംകോടതി കേന്ദ്രത്തിനും ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്കും നിർദേശം നൽകി. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളെ തിരിച്ചറിയാനും പിഴയീടാക്കാനും സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സംവിധാനങ്ങൾ രൂപപ്പെടുത്താനും കോടതി പറഞ്ഞു.   ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്കെതിരെ കർശന നടപടി.   ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളുണ്ടാക്കുന്ന അപകടങ്ങളിലെ ഇരകൾക്ക്…

        Read More

          ഓണം; കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു

          തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് യാത്രാത്തിരക്ക് പരിഗണിച്ച് കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചു.ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ രണ്ട് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും നടത്തുന്ന സർവീസുകൾക്കാണ് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമൊരുക്കിയിരിക്കുന്നത്.   യാത്രക്കാരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിലേക്ക് ഈമാസം പതിനെട്ട് മുതൽ സെപ്റ്റംബർ ഒന്ന് വരെയും തിരികെ കേരളത്തിലേക്ക് 19…

          Read More

            കണ്ണൂരില്‍ എട്ടു വയസുകാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; കളിക്കാന്‍ പോയ കുട്ടി കാല്‍ വഴുതി കുളത്തില്‍ വീണതെന്ന് നിഗമനം

            കണ്ണൂര്‍: കണ്ണൂര്‍ പട്ടുവത്ത് എട്ട് വയസുകാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടുവം ഗവണ്മെന്റ് എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥി കെ പി അമാന്‍ ആണ് മരിച്ചത്. കളിക്കാന്‍ പോയ കുട്ടി മടങ്ങിയെത്താത്തിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി കാല്‍ വഴുതി കുളത്തില്‍ വീണതാണെന്നാണ് നിഗമനം. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

            Read More

              റെഡ് അലേർട്ടുകൾ വരുമ്പോൾ സഞ്ചാര വിലക്ക് ഏർപ്പെടുത്തുന്നത് പ്രതിഷേധാർഹം: കേരള ടൂറിസം വർക്കേഴ്‌സ് കോൺഗ്രസ്

              കൽപ്പറ്റ: റെഡ് അലേർട്ടുകൾ വരുമ്പോൾ ജില്ലയിലുടനീളം ഏർപ്പെടുത്തുന്ന സഞ്ചാര വിലക്ക് പ്രതിഷേധാർഹമെന്ന് കേരള ടൂറിസം വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ. ടി.യു.സി) വയനാട് ജില്ലാ ഘടകം അറിയിച്ചു . ഇത് വയനാടിലെ ടൂറിസം രംഗത്തിന് വലിയ തിരിച്ചടിയാവുമെന്ന് യോഗം വിലയിരുത്തി. പഞ്ചായത്ത് തലത്തിൽ അലേർട്ടുകൾ പ്രഖ്യാപിച്ച് കൊണ്ട് സുരക്ഷിത അലർട്ടുകൾ ഉള്ള പ്രദേശങ്ങളിൽ ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാനുളള സാഹചര്യം ഒരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു . ജില്ലാ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു . പി.പി ആലി അദ്ധ്യക്ഷത…

              Read More

                റവന്യു പട്ടയഭൂമികളിലെ അനധികൃത മരംമുറി:പിഴ ഈടാക്കുന്നതിലെ അലംഭാവത്തിനെ തിരേ പരാതി

                കല്‍പ്പറ്റ: റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24ന് ഇറക്കിയ ഉത്തരവിന്റെ പിന്‍ബലത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യു പട്ടയഭൂമികളില്‍നിന്ന് അനധികൃതമായി ഈട്ടി, തേക്ക് മരങ്ങള്‍ മുറിച്ചവര്‍ക്ക് കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി നിയമപ്രകാരം ചുമത്തിയ പിഴ ഈടാക്കുന്നതിലെ അലംഭാവത്തില്‍ പരാതിയുമായി പൊതുപ്രവര്‍ത്തകന്‍. വയനാട് മേപ്പാടി നെടുമ്പാല പോത്തംപാടം പി.കെ. മുരളീധരനാണ് മുഖ്യമന്ത്രി വി.ഡി. സതീശന്‍, റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്ക് പരാതി അയച്ചത്. റവന്യു പട്ടയഭൂമികളില്‍ നിയമാനുസൃതം സംരക്ഷിച്ചുവന്ന മരങ്ങള്‍ മുറിച്ചതുമൂലം പൊതു ഖജനാവിനുണ്ടായ കോടിക്കണക്കിന്…

                Read More

                  ഭാഷാ സമര നായകൻ പി. എ. ആലി ഹാജിയെ യൂത്ത് ലീഗ് ആദരിച്ചു

                  വെള്ളമുണ്ട: 1980-ൽ കേരളത്തിൽ അറബി ഭാഷാ പഠനത്തിനും അധ്യാപകർക്കും എതിരെ ഉണ്ടായ സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ നടന്ന ചരിത്രപ്രസിദ്ധമായ അറബി ഭാഷാ സമരത്തിന് മാനന്തവാടിയിൽ നേതൃത്വം നൽകിയ പ്രമുഖ നേതാവ് പി. എ. ആലി ഹാജിയെ യൂത്ത് ലീഗ് ദിനത്തിൽ വെള്ളമുണ്ട പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികൾ ആദരിച്ചു. രോഗശയ്യയിലുള്ള അദ്ദേഹത്തിന്റെ വസതി സന്ദർശിച്ചാണ് ഭാരവാഹികൾ ഉപഹാരം സമർപ്പിച്ചത്. പാർട്ടി പ്രവർത്തകർക്ക് എന്നും ആവേശവും ദിശാബോധവും നൽകിയ പ്രബലനായ സംഘാടകനാണ് ആലി ഹാജിയെന്ന് നേതാക്കൾ ചടങ്ങിൽ സ്മരിച്ചു. വെള്ളമുണ്ട…

                  Read More

                    കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

                    കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം*   *കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.*   *റെഡ് അലർട്ട്*   *04/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്*   ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *റെഡ് അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ്…

                    Read More

                      അറബി ഭാഷ അധ്യാപകരെ ആദരിച്ചു

                      മാനന്തവാടി:മുസ്ലിം യൂത്ത് ലീഗ് മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഭാഷ സമര അനുസ്മരണത്തിൻ്റെ ഭാഗമായി അറബി ഭാഷ അധ്യാപകരെ ആദരിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ശിഹാബ് മലബാർ പരിപാടി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ജനറൽ സെക്രട്ടറി ശുഹാദ്.പി, ട്രഷറർ സാബിത്ത് മഞ്ചേരി, ഫൈസൽ പഞ്ചാരകൊല്ലി പരിപാടിക്ക് നേതൃത്വം നൽകി.

                      Read More