wenewser-user

രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും: മന്ത്രി ടി സിദ്ദീഖ്

രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി വയനാടിനെ മാറ്റും: മന്ത്രി ടി സിദ്ദീഖ് സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത സ്ഥാപന ജില്ല പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു കൽപ്പറ്റ: കേരളപ്പിറവി ദിനത്തില്‍ വയനാടിനെ രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത മാതൃക ജില്ലയായി മാറ്റാന്നുള്ള ബൃഹത്ത് പദ്ധതികള്‍ ആരംഭിക്കുകയാണെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദീഖ്. ഗാന്ധിജയന്തി ദിനത്തില്‍ സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത സര്‍ക്കാര്‍ സ്ഥാപന ജില്ലാ പ്രഖ്യാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അലക്ഷ്യമായി തള്ളുന്ന ഇ-മാലിന്യങ്ങളില്‍ അടങ്ങിയിരിക്കുന്ന മെര്‍ക്കുറി, ഈയം,…

Read More

ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

നൂൽപ്പുഴ: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഐക്യദാർഢ്യ പക്ഷാചരണത്തോട് അനുബന്ധിച്ച് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട്ടിലെ വിവിധ ഊരുകളിലെ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ഗോത്ര വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കല്ലൂർ രാജീവ് ഗാന്ധി മോഡൽ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കൗൺസിലർ അഭിന സ്വാഗതം പറഞ്ഞു. ഡോ. അരുൺ ബേബി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അവകാശങ്ങൾ, സാമൂഹിക സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ലഹരിവിരുദ്ധ ജീവിതം, ഉപജീവന മാർഗ്ഗങ്ങൾ തുടങ്ങിയവയെക്കുറിച്ച്…

Read More

ശുചീകരണ തൊഴിലാളികളെ ആദരിച്ചു.

കൽപ്പറ്റ നഗരസഭയിൽ ശുചീകരണ പ്രവർത്തനത്തിൽ മാതൃകാപരമായി നേതൃത്വം നൽകുന്ന 33 കണ്ടിജൻ്റ് ജീവനക്കാരെ കൽപ്പറ്റ ചാരിറ്റബിൾ സൊസൈറ്റി ആദരിച്ചു. ജീവനക്കാർക്കുള്ള ഉപഹാരങ്ങൾ മുൻസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ കൈമാറി. ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ട് സൂപ്പി കല്ലങ്കോടൻ അധ്യക്ഷത വഹിച്ചു.   ആരോഗ്യ വിഭാഗം സൂപ്രണ്ടുമാരായ സത്യൻ, വി. കെ സജീവ്, എ പ്രസാദ്, മുസ്തഫ . സി , പോക്കു മുണ്ടോളി , മൂസ പുളിയൻപൊയിൽ സജീർ, യു.കെ.ഹാഷിം, എ.കെ.ഹർഷൽ സുൾഫി സ്വീകാർ സിദ്ദീഖ് വി. പി…

Read More

കുട്ടികളുടെ സൈബർ സുരക്ഷ ഉറപ്പാക്കാൻ ‘കിഡ് ഗ്ലോവ്’ പദ്ധതിയുമായി വയനാട് പോലീസ്

കല്പറ്റ: കുട്ടികൾക്കായി കൂടുതൽ സുരക്ഷിതമായ ഒരു നാളെ പടുത്തുയർത്തുക എന്ന ലക്ഷ്യത്തോടെ കുട്ടികളിലെ സൈബർ സുരക്ഷയും ഡിജിറ്റൽ സാക്ഷരതയും ലക്ഷ്യമിട്ട് കേരള പോലീസ് നടപ്പിലാക്കുന്ന ‘കിഡ് ഗ്ലോവ്’ (Kid Glove) പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ബാഡ്ജ് വിതരണവും ഒക്ടോബർ 2, വെള്ളി രാവിലെ 10:00 മണിക്ക് വയനാട് പോലീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ വച്ചു നടന്നു. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 30 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും മറ്റുമായി 80 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു. വയനാട് ജില്ലാ…

Read More

ദേശീയ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ.

ഒഡീഷയിൽ നടന്ന ദേശീയ മൗണ്ടൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനുവേണ്ടി ഇരട്ട സ്വർണ മെഡൽ നേട്ടവുമായി മൈസ ബക്കർ. ക്രോസ് കൺട്രി ടൈം ട്രയൽ, ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ട് ഇനങ്ങളിലാണ് സ്വർണ മെഡൽ നേടിയത്. ചരിത്രത്തിൽ ആദ്യമായാണ് വയനാട്ടിലെ ഒരു താരം ഈ നേട്ടം കരസ്ഥമാക്കുന്നത്. കഴിഞ്ഞ വർഷം ഹരിയാനയിൽ നടന്ന ദേശീയ മൗണ്ടെയിൻ സൈക്ലിങ് മത്സരത്തിൽ രണ്ട് ഇനങ്ങളിൽ മെഡൽ കരസ്ഥമാക്കിയിരുന്നു. ക്രോസ് കൺട്രി ടൈം ട്രയൽ, ക്രോസ് കൺട്രി ഒളിമ്പിക് മാസ് സ്റ്റാർട്ട്…

Read More

ചരിത്ര നേട്ടത്തിൽ നാല് വയസ്സുകാരൻ: ഈസ ലാമിൻ ഹാഷിർ ബ്രാൻ ഇന്ത്യാ ബുക് ഓഫ് അച്ചീവർ

ചരിത്ര നേട്ടത്തിൽ നാല് വയസ്സുകാരൻ: ഈസ ലാമിൻ ഹാഷിർ ബ്രാൻ ഇന്ത്യാ ബുക് ഓഫ് അച്ചീവർ മാനന്തവാടി : ദേശീയ തലത്തിൽ ചരിത്ര നേട്ടം കൈവരിച്ച് നാല് വയസ്സുകാരൻ . വയനാട് സ്വദേശിയായ ഹാഷിർ ബ്രാൻ്റെ മകൻ നാല് വയസ്സുകാരൻ ഈസ ലാമിൻ ബ്രാൻ വെറും 4 മിനിറ്റും 31 സെക്കൻ്റും കൊണ്ട് ഐക്യരാഷ്ട്രസഭ അംഗീകരിച്ച 195 രാജ്യങ്ങളുടെ പേരുകളും പതാകളും പറഞ്ഞു കൊണ്ടാണ് ഐ ബി ആർ . അച്ചീവർ’ എന്ന ബഹുമതിക്ക് അർഹനായത്. മാനന്തവാടി…

Read More

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി സോഷ്യല്‍ ഓഡിറ്റ്; പൊതുസഭ തുടങ്ങി.

കല്‍പ്പറ്റ : വിദ്യാഭ്യാസ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്‌കൂളുകളില്‍ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റ് കിലയുടെ നേതൃത്വത്തില്‍ തുടങ്ങി.      പ്രധാന്‍മന്ത്രി പോഷണ്‍ ശക്തി നിര്‍മ്മാണ്‍ (പി.എം.പോഷണ്‍) പദ്ധതിയുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് ഉച്ചഭക്ഷണ വിതരണം. പദ്ധതി കുറ്റമറ്റതാക്കാനും അധികൃതര്‍ ഉദ്ദേശിക്കുന്നവിധം നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാനും ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനുമാണ് സോഷ്യല്‍ ഓഡിറ്റ് നടത്തുന്നത്. കുട്ടികളുടെ അവകാശമായ പോഷകാഹാര വിതരണം കാര്യക്ഷമവും…

Read More

സ്വച്ഛതാ ഹി സേവ: ശുചിത്വ റാലി-മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു

കൽപ്പറ്റ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ സ്വച്ഛതാ ഹി സേവ 2026, നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി വിപുലമായ ശുചിത്വ സന്ദേശ റാലിയും മെഗാ ക്ലീനിങ് ഡ്രൈവും സംഘടിപ്പിച്ചു. ശുചിത്വ സന്ദേശ റാലി- മെഗാ ക്ലീനിങ് ഡ്രൈവ് നഗരസഭ അധ്യക്ഷന്‍ പി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ പരിസരത്ത് നിന്നും ആരംഭിച്ച റാലി കല്‍പ്പറ്റ ട്രാഫിക് ജങ്ഷനില്‍ സമാപിച്ചു. ക്യാമ്പയിന്റെ ഭാഗമായി ബൈപ്പാസ് റോഡ് കേന്ദ്രീകരിച്ച് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടന്നു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി…

Read More

കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായും ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയുമായും ഉഷ വിജയൻ എം.എൽ.എ കൂടിക്കാഴ്ച നടത്തി

ബംഗളൂരു : വയനാടും കർണാടകയുമായുള്ള രാത്രി യാത്ര നിരോധനം; മാനന്തവാടി – ബാവലി റോഡ് പ്രവർത്തിയിലെ കാലതാമസം ഒഴിവാക്കൽ,ബാവലി വഴിയുള്ള യാത്ര നിരോധനത്തിലെ സമയ ദൈർഘ്യം കുറയ്ക്കൽ, വിലങ്ങാട്- മാനന്തവാടി- കുട്ട- മൈസൂർ – ബംഗളൂരു ഇടനാഴിക്കു വേണ്ടിയുള്ള ഇടപെടൽ എന്നിവ സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി ഡി .കെ. ശിവകുമാറുമായി മാനന്തവാടി എം എൽ എ കൂടിക്കാഴ്ച നടത്തുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. വയനാട് എം. പി. പ്രിയങ്ക ഗാന്ധി ഇക്കാര്യങ്ങൾ തൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും വിഷയത്തിൻ്റെ…

Read More

കാരാപ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.

കൽപ്പറ്റ: കാരാപ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് വെള്ളത്തിൽ മുങ്ങി മരിച്ചു. ബത്തേരി ബീനാച്ചി സ്വദേശിയായ ഷെഫീഖ് ടി. എം (35) ആണ് മരിച്ചത്. ഡാമിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട യുവാവിനെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹത്തോടൊപ്പം ലഭിച്ച തിരിച്ചറിയൽ രേഖകളിൽ നിന്നാണ് മരിച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായത്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പോലീസും മറ്റ് അധികൃതരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

Read More