wenewser-user

സ്ഥിരം കുറ്റവാളിയായ വൈത്തിരി സ്വദേശിയെ കാപ്പ നിയമ പ്രകാരം നാട് കടത്തി

സ്ഥിരം കുറ്റവാളിയായ വൈത്തിരി സ്വദേശിയെ കാപ്പ നിയമ പ്രകാരം നാട് കടത്തി. വൈത്തിരി, കുന്നത്തിടവക പന്ത്രണ്ടാം പാലം, എം കെ നിവാസിൽ എം.കെ ദാസൻ(48)നെയാണ് വയനാട് ജില്ലയിൽ നിന്നും നാട് കടത്തിയത്. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസിൽ 6 ഓളം കേസുകളും കൂടാതെ വൈത്തിരി സ്റ്റേഷനിലും ഇയാൾക്കെതിരെ അബ്കാരി കേസുകളുണ്ട്. ഇയാൾക്കെതിരെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം വകുപ്പ് 15(1) (KAAPA)പ്രകാരമാണ് ജില്ലയിൽ നിന്നും 6 മാസത്തേക്ക് നാടുകടത്തിയത്. ഉത്തരവ്…

Read More

മോട്ടോര്‍ വാഹന നിയമലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴത്തുകയില്‍ 50% ഇളവ്

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും. 2026 മാര്‍ച്ച് 31ന് മുന്‍പ് തയ്യാറാക്കിയ കോടതി വ്യവഹാരങ്ങള്‍ ആരംഭിച്ചതൊഴികെ ഉള്ള എല്ലാ തരം ചലാനുകളും ഈ പദ്ധതിയിലുടെ തീര്‍പ്പാക്കാം. 2026 നവമ്പര്‍ ഒന്നുമുതല്‍ 2027 ജനുവരി 31 വരെ മാത്രമെ ഈ സൗകര്യം ലഭിക്കുകയുള്ളൂ.   ചലാനുകള്‍ പെന്‍ഡിങ് ഉള്ള വാഹനങ്ങള്‍ക്കും, ഡ്രൈവിംഗ് ലൈസന്‍സുകള്‍ക്കും സേവനങ്ങള്‍ നല്‍കാന്‍ പാടില്ല എന്ന നിയമം ഉടന്‍…

Read More

മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു

മാനന്തവാടി:കൈയ്യോടു കൈ–സ്വച്ഛതാ ഹി സേവാ 2026 ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ കോളേജ് പരിസരത്ത് മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് പരിസരം നാല് ക്ലസ്റ്ററുകളായി തിരിഞ്ഞ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷിബു കെ. ജോർജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. ജോർജ്, മെഡിക്കൽ കോളേജ്…

Read More

മാനന്തവാടി ഉപജില്ല സ്കൂൾ കായിക മേള സമാപിച്ചു

മരവയൽ: വടക്കേ വയനാട്ടിലെ 1700 ലധികം സ്കൂൾ കായിക പ്രതിഭകൾ മാറ്റുരച്ച മാനന്തവാടി ഉപജില്ല കായിക മേള സമാപിച്ചു.രണ്ട് ദിനങ്ങളിലായി മരവയൽ ജില്ല സ്റ്റേഡിയത്തിൽ നടന്ന കായിക മേള പരാതിരഹിത മത്സരമായി അംഗീകാരം നേടി. അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വിവിധ ഉപസമിതികൾ രൂപീകരിച്ച് മികച്ച രീതിയിലാണ് കായിക മേളയുടെ വിജയത്തിനായി പ്രവർത്തിച്ചത്. ഏച്ചോം സർവ്വോദയ ഹയർ സെക്കണ്ടറി സ്‌കൂളും പള്ളിക്കുന്ന് ലൂർദ് മാതാ ഹയർസെക്കണ്ടറി സ്കൂ‌ളും സംയുക്തമായാണ് കായിക മേളയ്ക്ക് ആതിഥേയത്വംവഹിച്ചത്. സമാപന സമ്മേളനം മാനന്തവാടി ബ്ലോക്ക്…

Read More

ബത്തേരി ഉപജില്ല കലോത്സവം: സ്വാഗത സംഘം രൂപീകരിച്ചു

പുൽപ്പള്ളി: സുൽത്താൻ ബത്തേരി ഉപജില്ല കലോത്സവത്തിന്റെ നടത്തിപ്പിനായുള്ള സ്വാഗതസംഘ രൂപീകരണം പുൽപ്പള്ളിയിൽ നടന്നു. നവംബർ 11, 12, 13 തീയതികളിൽ പുൽപ്പള്ളി വിജയ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ചാണ് ഇത്തവനത്തെ ഉപജില്ല കലോത്സവം അരങ്ങേറുന്നത്. സ്വാഗതസംഘ രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഗിരിജ കൃഷ്ണൻ നിർവഹിച്ചു. മേളയുടെ വിജയകരമായ നടത്തിപ്പിനായി വിവിധ കമ്മിറ്റികൾക്കും യോഗത്തിൽ രൂപം നൽകി.   പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ്…

Read More

ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു.

വെണ്ണിയോട്:കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന ഗാന്ധിയുടെ ജീവിത രീതി മാതൃകയാക്കി ഗാന്ധി വചനങ്ങൾ ജീവിതത്തിൽ പകർത്തണമെന്ന് ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ പറഞ്ഞു. മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി രശ്‌മി ജോസഫ്അധ്യക്ഷം വഹിച്ചു. കെപി സി സി സംസ്ക്കാര സാഹിതി ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാളൽ മുഖ്യ പ്രഭാഷണം നടത്തി.വി. ജെ…

Read More

ഗാന്ധിജയന്തി ദിനാചരണവും ശുചീകരണവും നടത്തി

പനമരം: ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പനമരം ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം (NSS) യൂണിറ്റിന്റെ നേതൃത്വത്തിൽ പനമരം ടൗണും പരിസരപ്രദേശങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം നിർവ്വഹിച്ചു. ചടങ്ങിൽ സ്‌കൂൾ പ്രിൻസിപ്പാൾ രമേഷ് കുമാർ സ്വാഗതം ആശംസിച്ചു. PTA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മെഹബൂബ് അധ്യക്ഷത വഹിച്ച യോഗത്തിൽ ആദർശ് ബാബു, മുഹമ്മദ് നവാസ്, ജിത മോൾ K എന്നിവർ സംസാരിച്ചു. NSS വളണ്ടിയർമാരും അധ്യാപകരും…

Read More

നിലഗിരി കോളേജിൽ ‘തായ്‌സായ് 2026’ ഗ്രാന്റ് സൈക്കോളജി ഫെസ്റ്റ് സംഘടിപ്പിച്ചു; 565 വിദ്യാർത്ഥികൾ മാറ്റുര

താളൂർ: നിലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് (ഓട്ടോണമസ്) പി.ജി സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചാമത് ‘തായ്‌സായ് 2026’ ഗ്രാന്റ് സൈക്കോളജി ഫെസ്റ്റ് വിജയകരമായി സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നുമായി 565-ഓളം വിദ്യാർത്ഥികളാണ് ഫെസ്റ്റിൽ പങ്കെടുത്തത്.   മനഃശാസ്ത്ര വിജ്ഞാനവും സർഗ്ഗാത്മകതയും സമന്വയിപ്പിച്ച മേളയിൽ 31 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ പങ്കാളികളായി. 18 കോളേജുകളിൽ നിന്നായി 240 കോളേജ് വിദ്യാർത്ഥികളും 13 സ്കൂളുകളിൽ നിന്നായി 325 സ്കൂൾ വിദ്യാർത്ഥികളുമാണ് മാറ്റുരച്ചത്. ആകെ…

Read More

കായിക മന്ത്രി ഒ.ജെ ജനീഷിനെതിരെ ഡിവൈഎഫ്ഐ നടത്തുന്ന അക്രമ സമരം പ്രതിഷേധാർഹം:യൂത്ത് കോൺഗ്രസ്

കണിയാമ്പറ്റ: യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനും കായിക മന്ത്രിയുമായി ഒ.ജെ ജനീഷിന് എതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് കമ്പളക്കാട് ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ഡിന്റോ ജോസ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപകമായി യൂത്ത് കോൺഗ്രസ് നടത്തുന്ന സമരങ്ങളെ വഴിതിരിച്ചു വിടാൻ ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുകയാണ് ഡിവൈഎഫ്ഐ എന്ന് യൂത്ത്…

Read More

വൈബൻസ് കാമ്പസ് ആർട്‌സ് ഫെസ്റ്റിന് സമാപനം

ദേവർശോല:ജി.ടി.എം.ഒ സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ അറബിക് കോളേജ് കാമ്പസ് ആർട്‌‌സ് ഫെസ്റ്റ് ‘വൈബൻസ്’ സമാപിച്ചു. മൂന്നു ദിവസം നീണ്ട ഫെസ്റ്റിവലിൽ മൂന്നു ഗ്രൂപ്പുകളിലായി 116 മത്സരയിനങ്ങൾ അരങ്ങേറി. 924 പോയിന്റ് നേടി ടീം അൽ അസീമ ഒന്നാം സ്ഥാനവും 775 പോയിന്റ് നേടി ടീം അൽ ഹിമ്മ രണ്ടാം സ്ഥാനവും 62 1 പോയിൻ്റ് നേടി ടീം അ ശജാഅ മൂന്നാം സ്ഥാനവും നേടി. 74 പോയിന്റ് നേടി ഫവാസ് ചേരമ്പാടി കലാ പ്രതിഭാ…

Read More