‘നങ്കമക്ക’ഗോത്ര ഫെസ്റ്റ് ഒക്ടോബർ 24 ന്
മാനന്തവാടി: പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ചേർത്ത് പിടിക്കുന്നതിന് മാനന്തവാടി നഗരസഭ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന ‘നങ്കമക്ക’ ഗോത്ര ഫെസ്റ്റ് ഒക്ടോബർ 24 ന് മാനന്തവാടി ഗവ.യു.പി സ്‌ക്കൂളിൽ വിപുലമായ പരിപാടികളൊടെ നടത്തുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നഗരസഭ പരിധിയിലെ 13 വിദ്യാലയങ്ങളിലെയും ഗോത്ര വിദ്യാർത്ഥികൾ കലാ മത്സരങ്ങളിൽ പങ്കെടുക്കും.രാവിലെ 10 മണി മുതൽ പരിപാടികൾ ആരംഭിക്കും.വൈകുന്നേരം 4 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ചെയർപേഴ്സൻ സി കെ രത്നവല്ലി ഉദ്ഘാടനം ചെയ്യും.വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ,…
