wenewser-user

വനിതാ ലീഗ് മടിത്തട്ട് കാമ്പയിൻ പൂർത്തീകരിച്ചു.

പടിഞ്ഞാറത്തറ: വനിതാ ലീഗ് ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ആരംഭിച്ച മടിത്തട്ടു കാമ്പയിൻ പടിഞ്ഞാറത്തറ പഞ്ചായത്തിലെ മുഴുവൻ ശഖാകളിലും പൂർ ത്തിയാക്കി. കാമ്പയിന്റെ പഞ്ചായത്ത്‌ തല സമാപനം നടത്തി. ബാഫാഖി സൗദത്തിൽ നടന്ന സമാപന പരിപാടി മുസ്‌ലിം ലീഗ് ജില്ലാ സെക്രെട്ടറി കെ ഹാരിസ് ഉദ്ഘടനം ചെയ്തു. പ്രൊവിന്റോ എക്സയ്‌സ് ഓഫീസർ പ്രൊമോദ് ബോധവത്കരണം നടത്തി. പടിഞ്ഞാറ പഞ്ചായത്തിലെ മുതിർന്ന വനിതാ ലീഗ് പ്രവർത്തകരായ. ആമിന അന്തത്തോടൻ. ആയിഷ പി സി. ആമിന വാണിയംകണ്ടി….

Read More

ന്യൂനപക്ഷ ക്ഷേമവകുപ്പ് സൗജന്യ പി.എസ്.സി കോച്ചിംഗ് പ്രവേശനോത്സവം നടത്തി

കൽപ്പറ്റ:ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ കല്പറ്റയിൽ പ്രവർത്തിക്കുന്ന സി.സി.എം.വൈ സെന്ററിൽ ആരംഭിച്ച സൗജന്യ പി.എസ്.സി കോച്ചിംഗിന്റെ ഇരുപത്തിനാലമത് ബാച്ചിന്റെ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. സി.സി.എം.വൈ പ്രിൻസിപ്പൽ യൂസഫ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ഹരിശങ്കർ കെ എസ് ആമുഖ പ്രസംഗം നടത്തി കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിലാണ് പി എസ് സി പരിശീലനം നടക്കുന്നത്. കേരള പി.എസ്.സിക്ക്…

Read More

ബസ്സും ബൈക്കും കൂടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു

മാനന്തവാടി :കാട്ടിക്കുളം ബാവലി റൂട്ടിൽ ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊട്ടിയൂർ ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന കർണാടക സ്വദേശി ആണ് അപകടത്തിൽ പെട്ടത് എന്നാണ് വിവരം. മാനന്തവാടി കാട്ടിക്കുളം റൂട്ടിൽ ഓടുന്ന ദിയ എന്ന സ്വകാര്യ ബസ്സും ബൈക്കും ആണ് അപകടത്തിൽ പെട്ടത് മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റു വിവരങ്ങൾ അറിവായിട്ടില്ല…

Read More

വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിൻറെ വില കുറച്ചു; ഗാർഹികാവശ്യത്തിനുള്ള എൽപിജി വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: വാണിജ്യ പാചക വാതക സിലിണ്ടർ വില വീണ്ടും കുറച്ചു. 19 കിലോയുടെ വാണിജ്യ എൽപിജി സിലിണ്ടറിന് 58.50 രൂപ ആണ്‌ കുറച്ചത്. 1671 രൂപയാണ് വാണിജ്യ സിലിണ്ടറിൻറെ പുതിയ വില. കഴിഞ്ഞ നാലു മാസത്തിനിടെ 140 രൂപയാണ് വാണിജ്യ സിലിണ്ടറിന് കുറഞ്ഞത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. രാജ്യതലസ്ഥാനമായ ദില്ലിയിലാണ് 58.5 രൂപ കുറഞ്ഞത്. മുബൈയിൽ 58 രൂപയും ചെന്നൈയിൽ 57.7 രൂപയുമാണ് കുറഞ്ഞത്.19 കിലോയുടെ വാണിജ്യ സിലിണ്ടറിന് കൊച്ചിയിൽ 57.5 രൂപയാണ് കുറഞ്ഞത്….

Read More

മരിയനാട് പുനരധിവാസ പദ്ധതി: നഷ്ടപരിഹാരമായി അഞ്ച് കോടി അനുവദിച്ചു

  മരിയനാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് വയനാട് പാക്കേജിലുള്‍പ്പെടുത്തി അഞ്ച് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം അനുവദിക്കാന്‍ മാത്രമായിരിക്കും തുക വിനിയോഗിക്കുക. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ വയനാട് വികസന പാക്കേജില്‍ മരിയനാട് പുനരധിവാസ പദ്ധതിക്ക് അഞ്ച് കോടി രൂപയുടെ ഭരണാനുമതി നല്‍കാന്‍ ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീയുടെ അധ്യക്ഷതയില്‍ പ്രോജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് രൂപീകരിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് സര്‍ക്കാര്‍ നിയമങ്ങളും ഉത്തരവുകളും അടിസ്ഥാനമാക്കി തൊഴിലാളി നിയമ പ്രകാരം ജീവനക്കാരുടെ സര്‍വ്വീസ്…

Read More

മീഡിയം മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

തരുവണ: മീഡിയം മാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് 15ാംവാർഡിലെപുലിക്കാട് മുക്കിൽ 2024.25 പ്രാദേശിക ഫണ്ട് 125000 വകയിരുത്തിനിർമ്മിച്ചമീഡിയം മാസ്റ്റ്ലൈറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചു. അമ്മദ് എംകെ. ഇസ്മായിൽ കെ .ഷൗക്കത്തലി പി കെ അബുട്ടി കെ മുഹമ്മദ് കെ അജ്നാസ് കെ അമ്മദ് സി അസീസ് കെ സലാം എം കെ അമ്മദ്കുഞ്ഞൂസൻ ബാസിത് എം അസീസ് എം കെ കോൺട്രാക്ടർ മോയി പങ്കെടുത്തു

Read More

മുത്തങ്ങയിൽ മെത്താഫിറ്റമിനുമായി യുവാവ് പിടിയിൽ

മുത്തങ്ങ: വയനാട് എക്സൈസ് ഇന്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ സൻഫീർ മുഹമ്മദിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ മൈസൂരുവിൽ നിന്നു കോഴിക്കോട്ടേക്കു വരികയായിരുന്ന കേരള ആർ. ടി. സി ബസ്സിലെ യാത്രക്കാരനിൽ നിന്നു മാരക രാസ ലഹരിയായ 4.868 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം തിരുരങ്ങാടി വേങ്ങര കണ്ണാടിപ്പുര ഇല്ലിക്കൊട്ടിൽ മുഹമ്മദ്‌ മുഷ്‌രിഫിനെ (27) അറസ്റ്റ് ചെയ്തു . പരിശോധനാ സംഘത്തിൽ എക്സൈസ് ഇന്റലിജൻസ്…

Read More

അവയവദാന സമ്മതപത്രം കൈമാറ്റവും, ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.

കല്ലോടി: കർമ്മ സ്വാശ്രയ സംഘത്തിൻറെ ആഭിമുഖ്യത്തിൽ അവയവദാന സമ്മതപത്രം കൈമാറുകയും ‘ എസ്എസ്എൽസി പ്ലസ് ടു തലങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു ജില്ലാ പഞ്ചായത്ത് അംഗം കെ വിജയൻ ഉദ്ഘാടനം ചെയ്തു ജ്യോതിർഗമയ കോ ഒഡിനേറ്റർ കെ എം ഷിനോജ് സമ്മതപത്രം ഏറ്റുവാങ്ങി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി വിജോൾ,ഗ്രാമപഞ്ചായത്ത് അംഗം ജോർജ് പടക്കൂട്ടിൽ,കെ എം അഗസ്റ്റിൻ ,പ്രീത മോഹൻ ,റോജി ജോസ്. ഗീതാ…

Read More

വൈത്തിരി പുഴയിലെ ഈറ്റക്കാടുകള്‍ നശിപ്പിക്കരുത്: ഒയിസ്ക

കൽപ്പറ്റ : ലക്കിടിയില്‍ നിന്നും ആരംഭിക്കുന്ന വൈത്തിരി പുഴയുടെ തീരത്ത് രണ്ടു കിലോമീറ്റര്‍ ദൂരത്ത് നിലവിലുള്ള ഈറ്റക്കാടുകള്‍ 2007 -09 കാലഘട്ടങ്ങളിലായി പുഴയുടെ സംരക്ഷണത്തിനും പുനര്‍ജ്ജീവനത്തിനുമായി നട്ടു പിടിപ്പിച്ചവയാണെന്നും അവ വെട്ടി നശിപ്പിക്കരുതെന്നും ഒയിസ്ക‌ കല്‍പ്പറ്റ ചാപ്റ്റര്‍ യോഗം ആവശ്യപ്പെട്ടു. ലക്കിടിയിലെ ചതുപ്പ് നിലങ്ങള്‍ നികന്നതുമൂലം മൃതാവസ്ഥയിലായി മഴ മാറിയാൽ ഉടൻ പൂര്‍ണ്ണമായും വറ്റി പോകുന്ന അവസ്ഥയിലായിരുന്നു വൈത്തിരി പുഴ . പരിസ്ഥിതി ബോധവത്കരണ സംഘടനയായ ഒയിസ്കയും ,ലക്കിടി നവോദയ സ്കൂളും ചേര്‍ന്ന് 2007 ല്‍ പുഴയുടെ…

Read More

അശാസ്ത്രീയമായ പരിഷ്‌കാരങ്ങൾ പൊതു വിദ്യാലയങ്ങളെ തകർക്കും : കെ പി എസ് ടി എ

ബത്തേരി : പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും പുറത്തിറങ്ങുന്ന ഉത്തരവുകൾ പൊതുവിദ്യാലയങ്ങളിൽ നിന്നും കുട്ടികളെ അകറ്റുന്ന തരത്തിലുള്ളവയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പറഞ്ഞു. ബത്തേരിയിൽ കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വയനാട് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയാരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് ഷാജു ജോൺ അധ്യക്ഷനായി.അധ്യാപകരുടെ ചെലവിൽ സർക്കാർ മേനി നടിക്കേണ്ട. പരിഷ്‌കരിച്ച ഉച്ചഭക്ഷണമെനുവിന്റെ സാമ്പത്തികബാധ്യത പ്രധാനാധ്യാപകരുടെ മേൽ കെട്ടിവെക്കാൻ അനുവദിക്കില്ല. സംസ്ഥാനജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, വൈസ് പ്രസിഡന്റ്…

Read More