wenewser-user

തൂഫാന്‍ തദ്ദേശം- 2.0 മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു.

മുള്ളന്‍കൊല്ലി: തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ്, എക്സൈസ് വകുപ്പുകള്‍ സംയോജിതമായി സുരക്ഷിതമായ ഭാവിയേയും, ലഹരിമുക്തമായ സൂഹത്തെയും ലക്ഷ്യം വച്ച് മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ തൂഫാന്‍ തദ്ദേശം- 2.0 ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സാബു, പുല്‍പ്പള്ളി എസ്.എച്ച്.ഒ പവനന്‍ എന്നിവർ ചേർന്ന് തൂഫാന്‍ പതാക ഉയർത്തി. മുള്ളന്‍കൊല്ലി ക്ഷീരസംഘം ഹാളില്‍ നടന്ന ചടങ്ങ് വൈസ് പ്രസിഡന്‍റ് ഷിനു കച്ചിറയിലിന്‍റെ അധ്യക്ഷതയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ലിസി സാബു ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയർപേഴ്സണ്‍ മുനീർ…

Read More

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12627 പേർ, കേസുകളുടെ എണ്ണം 11717 ആയി.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 12627 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 40 കേസുകളിലായി 43 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 11717 ആയി. ഇതുവരെ 24381.997 ഗ്രാം എം.ഡി.എം.എയും 1571.996 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 16 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും…

Read More

ഏകദിന പരിസ്ഥിതി ശില്പശാലയും, ആയുർവേദ ദിനാചരണവും സംഘടിപ്പിച്ചു

മാനന്തവാടി : വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും ഒയിസ്ക ഇന്റർനാഷണലിന്റേയും സഹകരണത്തോടുകൂടി മാനന്തവാടി ഹയർ സെക്കൻഡറി സ്കൂൾ NSS വളണ്ടിയർമാർക്കായി ഏകദിന പരിസ്ഥിതി ശില്പശാലയും ആയുർവേദ ദിനാചരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടന കർമ്മം ഒയിസ്ക കണ്ണൂർ ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരന്റെ അധ്യക്ഷതയിൽ മാനന്തവാടി എംഎൽഎ ഉഷാ വിജയൻ ശില്പശാലയുടെയും ആയുർവേദ ദിനാചരണം മുൻസിപ്പൽ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യനും നിർവഹിച്ചു . പ്രിൻസിപ്പൽ പിസി തോമസ് .ഡി എഫ് .ഒ R സന്തോഷ് കുമാർ IFS പരിസ്ഥിതി സന്ദേശം…

Read More

ലോക പേവിഷബാധ ദിനം: ജില്ലാതല ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ: ആരോഗ്യ വകുപ്പിന്‍റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്‍റെയും ആഭിമുഖ്യത്തിൽ ലോക പേവിഷബാധ ദിന ജില്ലാതല ബോധവൽക്കരണ പരിപാടി അച്ചൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുൾ നാസർ കാദിരി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. രാമൻ അധ്യക്ഷത വഹിച്ചു. പേവിഷബാധ പൂർണ്ണമായി തടയാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും പേവിഷബാധ മരണങ്ങൾ ഇല്ലാതാക്കാനുമാണ് പരിപാടി ലക്ഷ്യമിടുന്നത്. ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.വി. സിന്ധു മുഖ്യപ്രഭാഷണം നടത്തി. വാർഡ്…

Read More

മീനങ്ങാടിയിൽ ക്ലൈമറ്റ് ടോക്ക് സംഘടിപ്പിച്ചു: ‘കേണി’ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്തു

മീനങ്ങാടി: ക്ലൈമറ്റ് വീക്ക് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി എയിംസ്‌വേ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മീനങ്ങാടി പഞ്ചായത്തിലെ തച്ചമ്പത്ത് പ്രദേശത്ത് ക്ലൈമറ്റ് ടോക്ക് സംഘടിപ്പിച്ചു. പ്രകൃതിയുടെ അമൂല്യ സമ്മാനവും പ്രദേശത്തെ തദ്ദേശീയ ഗോത്രസമൂഹങ്ങളായ കുറുമർ, പണിയർ തുടങ്ങിയവർ തലമുറകളായി സംരക്ഷിച്ചുപോരുന്നതുമായ പരമ്പരാഗത കുടിവെള്ള സ്രോതസ്സായ ‘കേണി’ ആയിരുന്നു പരിപാടിയിലെ പ്രധാന ചർച്ചാവിഷയം. 300 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കേണി ഇന്നും വർഷം മുഴുവൻ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നുവെന്നതാണ് പ്രത്യേകത. അയിനി മരത്തിന്റെ തടികൾ ഉപയോഗിച്ചുള്ള പരമ്പരാഗത ശുദ്ധീകരണ സംവിധാനമാണ് കേണിയുടെ…

Read More

ഗോൾഡൻ ഹെറിറ്റേജ് പുരസ്കാരം ഉസ്മാൻ മദാരി ഏറ്റുവാങ്ങി

ബെംഗളൂരു: തേൻ സംരംഭകത്വ മേഖലയിലെ മികവിന് ബീ ക്രാഫ്റ്റ് സ്ഥാപകനും ഹണി മ്യൂസിയം സംരംഭകനുമായ ഉസ്മാൻ മദാരി, എൻ.ഐ.എസ്.ആർ കമ്യൂണിറ്റി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഗോൾഡൻ ഹെറിറ്റേജ് പുരസ്കാരം ബെംഗളൂരുവിൽ നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി. കർണ്ണാടക മുൻ ആഭ്യന്തര മന്ത്രി ഡോ.പി.ജി.ആർ സിന്ധ്യയും മുൻ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിമും ചേർന്ന് സമ്മാനിച്ചു. തേൻ വ്യവസായ മേഖലയിലെ നൂതന സംരംഭങ്ങൾ, ഗുണനിലവാരം, സുസ്ഥിര സംരംഭകത്വം എന്നിവയ്ക്കുള്ള സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

Read More

പോക്‌സോ: പിതാവിന് തടവും പിഴയും

കല്‍പ്പറ്റ: പ്രായ പൂർത്തിയവാത്ത മകൾക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ പിതാവിന് ഐ.പി.സി, പോക്സോ, ജുവനൈൽ ജസ്റ്റിസ് ആക്ടുകളിലെ വിവിധ വകുപ്പുകൾ പ്രകാരം 63 വർഷത്തെ തടവും 315000(മൂന്നു ലക്ഷത്തി പതിനയ്യായിരം) രൂപ പിഴയും. തൊണ്ടർനാട് സ്‌റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് കല്‍പ്പറ്റ ഫാസ്റ്റ്ട്രാക്ക് കോടതി ജഡ്ജ് കെ.ആർ കൃഷ്ണകുമാര്‍ പ്രതിയെ ശിക്ഷിച്ചത്.   2023-ലാണ് സംഭവം. പ്രായപൂർത്തിയവാത്ത മകൾക്കെതിരെ അതി കഠിന ലൈംഗീകാതിക്രമം നടത്തുകയും പുറത്തു പറഞ്ഞാൽ അടിക്കുമെന്നും മറ്റും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.   അന്നത്തെ…

Read More

വയനാട് ജില്ലയില്‍ 17.39 കോടിയുടെ സൗജന്യ യാത്ര

കല്‍പറ്റ: സ്ത്രീകള്‍ക്ക് കെ.എസ്.ആർ.ടി.സിയില്‍ സൗജന്യ യാത്ര ഒരുക്കുന്ന സംസ്ഥ‌ാന സർക്കാറിന്റെ പ്രിയദർശിനി പദ്ധതി വയനാട്ടിലും വൻ ഹിറ്റ്‌. പദ്ധതി നടപ്പിലായിട്ട് നൂറിലധികം ദിവസം പിന്നിട്ടു. വയനാട്ടില്‍ ആകെ 17.39 കോടിയില്‍ (17,39,72,379 രൂപ) അധികം രൂപയുടെ സൗജന്യ യാത്രയാണ് സ്ത്രീകള്‍ നടത്തിയത്. ആകെ 72,87,181ല്‍ അധികം സ്ത്രീകള്‍ ഇതിനോടകം പ്രിയദർശിനി സർവിസ് പ്രയോജനപ്പെടുത്തിയെന്നാണു കണക്ക്.   17,39,72,379 രൂപയുടെ രൂപയുടെ ടിക്കറ്റാണു സൗജന്യ യാത്രക്കാർക്കായി വിതരണം ചെയ്തത്. മാനന്തവാടി ഡിപ്പോയില്‍ 26,85,889ല്‍ അധികം സ്ത്രീ യാത്രക്കാർ പദ്ധതി…

Read More

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം; യുവാവിന് തടവും പിഴയും

ബത്തേരി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ യുവാവിന് 2 വർഷത്തെ തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുൽപ്പള്ളി റെയിൻബോ നഗർ, പറോട്ടിയിൽ വീട്ടിൽ പി.എ സുജിത്തി(44) നെയാണ് ബത്തേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.ആർ സുനിൽകുമാർ ശിക്ഷിച്ചത്. 2021 ഡിസംബറിലാണ് ഇയാൾ കുട്ടിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത്. അന്നത്തെ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന കെ.എസ് ജിതേഷ് ആണ് കേസിൽ അന്വേഷണം…

Read More

കണിയാമ്പറ്റയിൽ തൂഫാൻ 2.0ന് തുടക്കം; ലഹരിക്കെതിരെ ജനകീയ പ്രതിരോധം ശക്തമാക്കും.

കണിയാമ്പറ്റ: ലഹരിക്കെതിരെ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയുടെ രണ്ടാം ഘട്ടമായ തൂഫാൻ 2.0-ന്റെ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം മില്ലുമുക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഷ്‌മ രമേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. യൂസഫ് ഉദ്ഘാടനം നിർവഹിക്കുകയും ലഹരിവിരുദ്ധ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.ബി. ലതിക സ്വാഗതം പറഞ്ഞു. കമ്പളക്കാട് സർക്കിൾ ഇൻസ്‌പെക്ടർ അനിൽ കുമാർ തൂഫാൻ 2.0 പദ്ധതിയുടെ പ്രാധാന്യം വിശദീകരിച്ചു. തുടർന്ന് പങ്കെടുത്തവരുടെ…

Read More