wenewser-user

    കേരളോത്സവം പരിപാടികൾക്ക് പ്രൗഢമായ തുടക്കം.

    കാവുംമന്ദം: സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ സഹകരണത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവ പരിപാടികൾക്ക് തരിയോട് ജിഎച്ച്എസ്എസ് ഗ്രൗണ്ടിൽ തുടക്കമായി. ക്രിക്കറ്റ് മത്സരങ്ങളുടെ ആരംഭിച്ച കേരളോത്സവ പരിപാടികളുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അധ്യക്ഷതവഹിച്ചു. സെപ്റ്റംബർ 30 വരെയാണ് വിവിധ വേദികളിലായി കലാകായിക മത്സരങ്ങൾ നടക്കുന്നത്. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാധ പുലിക്കോട്, ഷിബു വി ജി, അംഗങ്ങളായ സൂനാ നവീൻ, ബീന റോബിൻസൺ, വത്സല നളിനാക്ഷൻ…

    Read More

      എം.മായ മേലേതിലിനെ ഗാന്ധി ദർശൻ സമിതി അനുമോദിച്ചു

      പുല്പള്ളി: ഉന്നത വിദ്യാഭ്യാസത്തിന് 2023- 25 ലെ ദേശീയ തലത്തിൽ സ്കോളർഷിപ്പ് (എൻ.എസ്.പി) ലഭിച്ച പുല്പള്ളി കത വക്കുന്ന് സ്വദേശിനി എം.മായ മേലേതിലിനെ ഗാന്ധി ദർശൻ സമിതി സുൽത്താൻബത്തേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. മുൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഗാന്ധി ദർശൻ സമിതി പ്രസിഡൻ്റ് കെ.സി. ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു. വി.എം. പൗലോസ് .സി.പി. ജോയി. കെ.ഡി. ചന്ദ്രൻ കൂർ മുള്ളാനി . വിജയൻ പുത്തൻ കണ്ടത്തിൽ മധുസെബാസ്റ്റ്യൻ….

      Read More

        ക്ഷീര കർഷകർക്ക് സബ്സിഡി വിതരണം ചെയ്തു

        പുൽപ്പള്ളി: പനമരം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്കുള്ള പാലിന്റെ സബ്‌സിഡി വിതരണം മുള്ളന്‍കൊല്ലി ക്ഷീരസംഘം ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി ബെന്നി, രജനി ചന്ദ്രന്‍, ലൗലി ഷാജു, പഞ്ചായത്ത് വൈസ് മോളി ആക്കാന്തിരി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരിസമിതി അധ്യക്ഷന്‍ ഷൈജു പഞ്ഞിത്തോപ്പില്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ചന്ദ്ര ബാബു,…

        Read More

          രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ വിധവകളെ ആദരിച്ചു

          രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ വിധവകളെ ആദരിച്ചു   രാജ്യത്തിന്റെ സമാധാനത്തിനും ഐക്യത്തിനും സുരക്ഷിതത്വത്തിനുമായി പ്രവർത്തിക്കുന്ന ധീര ജവാൻമാരുടെ കുടുംബത്തിന് സംരക്ഷണവും പിന്തുണയും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കർത്തവ്യമാണെമന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. വയനാട് ചേംബർ ഓഫ് കോമേഴ്സിന്റെ നേതൃത്വത്തിൽ രണ്ടാം ലോക മഹായുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് ജവാൻമാരുടെ ഭാര്യമാരെ ആദരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സുൽത്താൻ ബത്തേരി നഗരസഭാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ 47 പേരെ…

          Read More

            അധ്യാപകരോടൊപ്പം ഒരു സായാഹ്നം പരിപാടി സംഘടിപ്പിച്ചു.

            വെള്ളമുണ്ട വിജ്ഞാൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അധ്യാപകരോടൊപ്പം ഒരു സായാഹ്നം പരിപാടി സംഘടിപ്പിച്ചു. ലൈബ്രറി പ്രസിഡന്റ് കെ കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ സെക്രട്ടറി എം ശശി മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ഷാജൻ ജോസ് മുഖ്യപ്രഭാഷണം നടത്തി.   വാർഡ് മെമ്പർ ഷഫീല പടയൻ അധ്യാപകരെ ആദരിച്ചു. എം. ചന്ദ്രൻ മാസ്റ്റർ, ബെനിയാമിൻ മാസ്റ്റർ, കുഞ്ഞബ്ദുള്ള മാസ്റ്റർ, അസീസ് മാസ്റ്റർ,…

            Read More

              കാറുകൾ കൂട്ടിയിടിച്ച് അപകടം കാർ യാത്രക്കാർക്ക് പരിക്ക്

                വയനാട് മുട്ടിൽ വാര്യാട് കാറുകൾ കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാർക്ക് പരിക്ക് പിണങ്ങോട് സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാറും മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ച കിയ കാറും ആണ് അപകടത്തിൽ പെട്ടത് അപകടത്തിൽ ആൾട്ടോ കാറിൽ സഞ്ചരിച്ച പിണങ്ങോട് സ്വദേശികളായ 5പേർക്ക് ആണ് പരിക്കേറ്റത്. ഇവരെ കല്പറ്റ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

              Read More

                ഗുരുവിന്റെ മതാതീത ദർശനം ജീവിതത്തിൽ പകർത്തണം: ഒ ആർ കേളു

                പുൽപ്പള്ളി : പുൽപ്പള്ളി ശ്രീനാരായണ ഗുരുദേവദർശനം ജീവിതത്തിൽ പകർത്തുന്നതിലൂടെ മനുഷ്യന്റെ മനസ്സും ശരീരവും ചിന്തയും പ്രവർത്തിയും ശുദ്ധീകരിക്കപ്പെടുമെന്ന് പട്ടികവർഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. ഗുരുധർമ്മ പ്രചാരണ സഭയുടെ നേതൃത്വത്തിൽ കേണിച്ചിറ ശ്രീനാരായണ ഗുരുദേവ സേവാശ്രമത്തിൽ നടന്ന 78-മത് ശ്രീനാരായണ ഗുരുദേവ മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യമനസ്സിൽ ക്ഷമാശീലവും സഹിഷ്ണുതയും വളരണം.അസൂയ കുശുമ്പ് തുടങ്ങിയ വികാരങ്ങൾ മനസ്സിൽ നിന്ന് മാറണം.നാട്ടിൽ ശാന്തിയും സമാധാനവും വർധിക്കുന്നതിനായി, ഗുരുവിന്റെ മതാതീത ആത്മീയ ദർശനം…

                Read More

                  അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തൊഴിൽ കാർഡ് വിതരണം ചെയ്‌തു

                  മാനന്തവാടി നഗരസഭയിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ് വിതരണം ചെയ്‌തു. മാനന്തവാടി നഗരസഭ ഹാളിൽ നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. മാനന്തവാടി നഗരസഭ അയ്യങ്കാളി അർബൻ എംപ്ലോയ്മെന്റ് ഗ്യാരണ്ടീ സ്കീം (എ.യു.ഇ.ജി.എസ് ) വെബ് അധിഷ്ഠിത മാനേജ്മെന്റ് ഇൻഫർമേഷൻ സിസ്റ്റം സോഫ്റ്റ്‌വെയർ പ്രകാരം തയ്യാറാക്കിയ തൊഴിലാളികൾക്കുള്ള തൊഴിൽ കാർഡുകളാണ് വിതരണം ചെയ്തത്. മാനന്തവാടിയിലെ വിവിധ സ്ഥലങ്ങളിൽ ക്യാമ്പ് സംഘടിപ്പിച്ച് 2500 ഓളം തൊഴിൽ കാർഡുകൾ വിതരണം ചെയ്യും.   വികസനകാര്യ…

                  Read More

                    റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഒക്ടോബര്‍ 16,17 തീയ്യതികളിൽ

                    റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ഒക്ടോബര്‍ 16, 17 തീയ്യതികളിൽ മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസിൽ വെച്ച് നടക്കും. ഹൈസ്കൂൾ, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹികശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സബ്‍ജില്ലാ തലങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന വിദ്യാര്‍ത്ഥികളാണ് ജില്ലാ ശാസ്ത്രോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. മേളയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി മുട്ടിൽ ഡബ്ല്യൂഒവിഎച്ച്എസിൽ വെള്ളിയാഴ്ച സംഘാടക സമിതി രൂപീകരിച്ചു.   പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു, ഐ സി ബാലകൃഷ്ണൻ എംഎൽഎ,…

                    Read More

                      തിരുനബി(സ്വ) കാരുണ്യത്തിന്റെയും സഹിഷ്ണുതയുടേയും പര്യായം:ജുനൈദ് കൈപ്പാണി

                      വെള്ളമുണ്ട: സമ്പൂർണ നീതിയും ക്ഷമയും വിനയവും കൈമുതലാക്കിയ പ്രവാചകർ മുഹമ്മദ് നബി(സ്വ) കാരുണ്യത്തിന്റെയും മഹാമനസ്‌കതയുടെയും സഹിഷ്ണുതയുടേയും പര്യായമാണെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു. കട്ടയാട് ദാറുസ്സലാം സുന്നി ജുമാ മസ്ജിദ് അങ്കണത്തിൽ നബിദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ തലം ക്ഷമയും സഹിഷ്ണുതയുമാണെന്ന പ്രവാചകസന്ദേശം സമൂഹം ഏറ്റെടുക്കണമെന്നും ജുനൈദ് പറഞ്ഞു. സുന്നി ജുമാ മസ്ജിദ് പ്രസിഡന്റ്‌ ഹംസ ഹാജി കുറ്റിപ്പുറവൻ, സെക്രട്ടറി ഏരി…

                      Read More