wenewser-user

    കുടുംബശ്രീ അവാർഡ് വിതരണവും കലാ പ്രതിഭകളെ ആദരിക്കലും നടത്തി.

    കുടുംബശ്രീ അവാർഡ് വിതരണവും കലാ പ്രതിഭകളെ ആദരിക്കലും നടത്തി   കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തന മികവിൽ മുന്നിട്ട് നിന്നവർക്കുള്ള അവാർഡ് വിതരണവും, കുടുംബശ്രീ സംസ്ഥാന കലോത്സവമായ ‘അരങ്ങി’ൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു.   സംസ്ഥാന കാർഷിക അവാർഡ് നേടിയ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയിലെ ബത്തഗുഡ്ഡ ടീമിനെ മുൻ…

    Read More

      ശാസ്ത്ര ചരിത്ര ശിൽപ്പശാല സംഘടിപ്പിച്ചു

      കൽപ്പറ്റ: ജില്ലാ ശിശുക്ഷേമ സമിതി നേതൃത്വത്തിൽ ശാസ്ത്ര ചരിത്ര ശിൽപ്പശാല സംഘടിപ്പിച്ചു. പുത്തൂർവയൽ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നടന്ന ശില്പശാല ശിശുക്ഷേമ സമിതി സംസ്ഥാന ട്രഷറർ കെ ജയപാലൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സർഗശേഷിയും മികവും വളർത്തുന്നതിനായി രണ്ട് ദിവസങ്ങളിലായാണ് ശില്പശാല നടക്കുക. വിവിധ വിഷയങ്ങളിൽ ക്ലാസുകളും കലാപരിപാടികളുമുണ്ട്. ശിശുക്ഷേമത്തിനായുള്ള നിയമനിര്‍മ്മാണം, അനാഥരും വൈകല്യങ്ങള്‍ ഉള്ളവരുമായ കുഞ്ഞുങ്ങളുടെ പുനരധിവാസത്തിനായുള്ള സ്ഥാപനങ്ങള്‍, സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൈ പിടിച്ച് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, കുഞ്ഞുങ്ങള്‍ക്കായി…

      Read More

        ജില്ലാതല ചരിത്രക്വിസ് സംഘടിപ്പിച്ചു

        പനമരം: സംസ്ഥാന ആർക്കൈവ്സ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പനമരത്ത് ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ചരിത്രക്വിസ് സംഘടിപ്പിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി മത്സര വിജയികൾക്ക് സമ്മാനം ദാനം നിർവഹിച്ചു. വിദ്യാർത്ഥികളിൽ ചരിത്രവബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് ഹൈസ്കൂൾ തലത്തിലെ കുട്ടികൾക്കായി വർഷം തോറും ക്വിസ് നടത്തിവരുന്നുത്.ഡെപ്യൂട്ടി കളക്ടർ ഇ സുരേഷ് ബാബു ക്വിസിന് നേതൃത്വം നൽകി. ഹസീന കൈറ്റ്, ബിനു മാസ്റ്റർ, ജൈമോൻ എ തുടങ്ങിയവർ പ്രസംഗിച്ചു

        Read More

          ഉന്നതികളിലെ ജനങ്ങളുടെ വിദ്യാഭ്യാസ, യാത്ര പ്രശ്നം പരിഹരിക്കണമെന്ന് പ്രിയങ്ക ഗാന്ധി എംപി

          കൽപ്പറ്റ: ഉന്നതികളിലെ ജനങ്ങളുടെ വിദ്യാഭ്യാസ, യാത്ര പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് പ്രിയങ്ക ഗാന്ധി വാദ്ര എംപി. കോട്ടത്തറ ഗ്രാമപഞ്ചായത്ത് വെണ്ണിയോട് അത്യാധുനിക സൗകര്യങ്ങളോട് കൂടി നിർമിച്ച ഉമ്മൻ ചാണ്ടി സ്മാരക ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.   ജില്ലയിലെ പ്രശ്നങ്ങൾ പഠിക്കുകയാണെന്നും ജില്ലയിലെ വിവിധ മേഖലകളിൽ കർഷകരുടെ പ്രയാസങ്ങൾ മനസിലാക്കി അവർക്കുവേണ്ടി പ്രവർത്തിക്കുമെന്നും അവർ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും ജനങ്ങൾക്ക് സേവനം ചെയ്യാൻ സ്വജീവിതം മാറ്റി വെച്ചതുമായ ഉമ്മൻ ചാണ്ടിയുടെ പേരിലെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാൻ…

          Read More

            മുൻകരുതൽ നടപടികൾ വിജയിച്ചു; വയനാട്ടിൽ അപകട മരണങ്ങളില്ലാത്ത മഴക്കാലം

            മുൻകരുതൽ നടപടികൾ വിജയിച്ചു; വയനാട്ടിൽ അപകട മരണങ്ങളില്ലാത്ത മഴക്കാലം   -പുൽപ്പള്ളി റഡാർ സ്റ്റേഷന്റെ സിവിൽ പ്രവൃത്തികൾ 22 ന് തുടങ്ങും   മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന് ശേഷമുള്ള ആദ്യത്തെ മഴക്കാലം പിന്നിടുമ്പോൾ വയനാട് ജില്ലയിൽ മഴ മൂലമുള്ള അപകട മരണങ്ങൾ പൂജ്യം. ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ വിഭാഗത്തിന്റെയും മറ്റ് വകുപ്പുകളുടെയും മാസങ്ങൾ നീണ്ട മുൻകരുതലുകളുടെയും ഇടപെടലുകളുടെയും ഫലമാണീ നേട്ടം.   സംസ്ഥാനത്തിന്റെയും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും ഹ്യൂം സെന്ററിന്റെയും നേതൃത്വത്തിൽ ജില്ലയിൽ ഉടനീളം സ്ഥാപിച്ച 140 മഴ…

            Read More

              വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി.

              വയനാട്ടിൽ പ്രിയങ്കഗാന്ധിയുടെ ഫോട്ടോ ഗ്രാഫർ മാധ്യമ പ്രവർത്തകനെ കയ്യേറ്റം ചെയ്ത സംഭവം; പ്രതിഷേധം ശക്തമാകുന്നു. പോലീസ് മേധാവിക്ക് പരാതി നൽകി. കൽപ്പറ്റ: വയനാട്ടിൽ സന്ദർശനം നടത്തുന്ന പ്രിയങ്ക ഗാന്ധി എം പി യുടെ പരിപാടി റിപ്പോർട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ എം പി യുടെ സംഘത്തിലുള്ള ഫോട്ടോ ഗ്രാഫർ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നു.   ചുണ്ടേലിലെ കാപ്പി ഗവേഷണ കേന്ദ്രത്തിൽ പ്രിയങ്കാ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തിയ വയനാട് വിഷൻ റിപ്പോർട്ടർ ഷിബു…

              Read More

                പൂതാടിയിൽ ലഹരിക്കെതിരെ ‘തുടി’ തുടരുന്നു

                പൂതാടി: ട്രൈബൽ ഉന്നതി ടുബാകോ ആൻ്റ് ഡ്രഗ് -ഫ്രീ ഇനീഷ്യേറ്റീവിൻ്റെ (തുടി) ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും ആഭിമുഖ്യത്തിൽ പൂതാടിയിലെ ചീയമ്പം ഉന്നതിയിൽ കമ്മ്യൂണിറ്റി ഇൻ്റർവെൻഷൻ തുടർപരിപാടി സംഘടിപ്പിച്ചു. ശീലമാറ്റ പ്രവർത്തനങ്ങളിലൂടെ ഉന്നതികളെ ലഹരി വിമുക്തമാക്കി ആരോഗ്യകരമായ ജീവതശൈലിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ലഹരി ഉപയോഗത്തിൽനിന്നുള്ള മോചനത്തിനായി അനുഭവം പങ്കിടൽ, മാസ് കൗൺസലിങ്, ഗൃഹസന്ദർശനം എന്നിവ നടത്തി. ദേശീയ കൃഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി ത്വക് രോഗ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.   പൂതാടി ഗ്രാമപഞ്ചായത്ത് അംഗം…

                Read More

                  പോസ്റ്റ്‌ ഓഫീസ് ധർണ നടത്തി

                  കൽപ്പറ്റ: കേന്ദ്ര ഗവൺമെന്റ് സംസ്ഥാന ഭാഗ്യക്കുറിക്ക്‌ GST 28%ൽ നിന്ന് 40%ആയി വർദ്ധിപ്പിച്ചതിനെതിരെ വയനാട് ജില്ലയിൽ ലോട്ടറി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് വൻ തൊഴിലാളി പങ്കാളിത്തത്തോടെ മാർച്ചും ധർണയും നടത്തി. റാലിയിൽ കേന്ദ്ര ഗവൺമെന്റിന് എതിരെ വൻ പ്രതിഷേധമുയർന്നു. സമൂഹത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ലോട്ടറി തൊഴിലാളികളിൽ ഭിന്നശേഷിക്കാരും, വയോധികരും, വനിതകളും, ഉൾപ്പെടെ രണ്ട് ലക്ഷത്തിലേറെ പേർ തൊഴിലെടുക്കുന്നുണ്ട്. ഇവരുടെ ആശങ്കകളും പ്രയാസങ്ങളും റാലിയിൽ ഉയർത്തിക്കാട്ടി. മാർച്ചും ധർണ്ണയും…

                  Read More

                    അഷിയ പാമങ്ങാടയെ എസ്.ഡി.പി.ഐ ആദരിച്ചു

                    മൂപ്പൈനാട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്നും 2025. എം എസ് സി സോഷ്യോളജി യിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ അഷിയ പാമങ്ങാടയെ എസ്ഡിപിഐ മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകി അഭിനന്ദിച്ചു.

                    Read More

                      തരുവണയിൽ നിർമ്മാണ പ്രവൃത്തി ആരംഭിച്ചു

                      തരുവണ: ജി.എച്ച്‌.എസ്എസ് തരുവണയിൽ ജില്ലാ പഞ്ചായത്ത്‌ ഫണ്ട്‌ 12 ലക്ഷം വകയിരുത്തി നിർമിക്കുന്ന ടോയ്ലറ്റ് ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു. പി. ടി. എ പ്രസിഡന്റ്‌ അഷ്‌റഫ്‌ എം. കെ അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ജെസ്സി എം. ജെ, ഹെഡ്മാസ്റ്റർ മുസ്തഫ എം, മിനിമോൾ എസ്.ഐ, തുടങ്ങിയവർ പ്രസംഗിച്ചു.

                      Read More