വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ
വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കുന്നു. വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുക, അവയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂൾ-കോളജ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് വിവിധ മത്സരങ്ങളും സംഘടിപ്പിക്കും. ഒക്ടോബർ രണ്ട്, മൂന്ന് തിയ്യതികളിലായി ജില്ലാതല മത്സരങ്ങളും, ഒക്‌ടോബർ എട്ടിന് സംസ്ഥാനതല മത്സരങ്ങളും നടക്കും. പ്രകൃതിയേയും, വന്യജീവികളേയും അടിസ്ഥാനമാക്കി ലോവർ പ്രൈമറി, അപ്പർ പ്രൈമറി…
