wenewser-user

പ്രിയങ്കാഗാന്ധി എം പി 13 നും 14 നും വയനാട് മണ്ഡലത്തില്‍

കല്‍പ്പറ്റ: വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി പ്രിയങ്കാഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തിലെത്തും. നാളെ (ജൂണ്‍ 13ന്) രാവിലെ 9.45ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശ മീറ്റിംഗിലാണ് പ്രിയങ്ക ആദ്യം പങ്കെടുക്കുക. തുടര്‍ന്ന് ഉച്ചക്ക് 2.15ന് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വണ്ടൂര്‍, ചൊക്കാട് ഗഫൂറിന്റെ വീട് എം പി സന്ദര്‍ശിക്കും. തുടര്‍ന്ന് മൂന്ന് മണിയോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ മൂത്തേടത്തും, 4.15ന് നിലമ്പൂരിലും നടക്കുന്ന പൊതുയോഗങ്ങളിലും എം പി പങ്കെടുക്കും. 14ന് രാവിലെ 09 മണിക്ക്…

Read More

സ്കൂള്‍ സമയം പുന:ക്രമീകരിച്ച്‌ ഉത്തരവായി; 8, 9, 10 ക്ലാസുകള്‍ക്ക് രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെ

തിരുവനന്തപുരം: 8, 9, 10 ക്ലാസുകള്‍ക്ക് വെള്ളിയാഴ്ച ഒഴികെയുള്ള പ്രവൃത്തിദിനങ്ങളില്‍ 30 മിനിറ്റ് അധിക പ്രവൃത്തി സമയം നിശ്ചയിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു. ഇതുപ്രകാരം രാവിലെ 9.45 മുതല്‍ വൈകീട്ട് 4.15 വരെയാകും പ്രവൃത്തിസമയം. എട്ട് പിരീഡുകള്‍ക്കുമുള്ള സമയം നിശ്ചയിച്ചിട്ടുണ്ട്. രാവിലെയുള്ള രണ്ട് പിരീഡുകള്‍ 45 മിനിറ്റ് വീതമാണ്. 10 മിനിറ്റ് ഇടവേളക്ക് ശേഷം പിന്നീടുള്ള രണ്ട് പിരീഡുകള്‍ 40 മിനിറ്റ് വീതം. ഉച്ചക്ക് ഒരു മണിക്കൂർ ഇടവേള. ശേഷം 40 മിനിറ്റ് വീതമുള്ള രണ്ട് പിരീഡുകള്‍….

Read More

“കൂട്ട്” ലഹരി വിരുദ്ധ ബോധവത്ക്കരണ,നിയമ ക്ലാസ് സംഘടിപ്പിച്ചു.

പനമരം : സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി പനമരം ജി എച്ച് എസ് എസിലെ ലഹരി വിരുദ്ധ ക്ലബ്ബായ “കൂട്ട്”, ഡിസ്ട്രിക്റ്റ് ലീഗൽ സർവ്വീസ് സൊസൈറ്റിയും സംയുക്തമായി ലഹരിവിരുദ്ധ ബോധ വത്കരണ, നിയമ ക്ലാസ് സംഘടിപ്പിച്ചു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ ഡിവിഷൻ മെമ്പർ ശ്രീമതി.ബിന്ദു പ്രകാശും ക്ലാസ് ഉദ്ഘാടനം സീനിയർ സിവിൽ ജഡ്ജ് ശ്രീ. അനീഷ് ചാക്കോയും നിർവ്വഹിച്ചു. ചടങ്ങിൽ ശ്രീ. മുനീർ,ശ്രീമതി. ഷീജ ജെയിംസ്, ശ്രീ. രമേഷ് കുമാർ, ശ്രീ. അസൈനാർ ശ്രീമതി. ബേബി…

Read More

ജൈനമത ചരിത്രം പുസ്തകമായി: ജൈനസംസ്കൃതി വയനാട്ടിൽ പ്രകാശനം ചെയ്തു.

കൽപ്പറ്റ : വയനാട്ടിലെ ന്യൂനപക്ഷമായ ജൈന മത ചരിത്രം പുസ്തകമായി. ശിവരാമൻ പാട്ടത്തിൽ എഴുതിയ ജൈനസംസ്കൃതി വയനാട്ടിൽ എന്ന പുസ്തകം പ്രകാശനം ചെയ്തു. വയനാട്ടിലെ ജൈനമത സംസ്കാരം വയനാടിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതാണന്ന് പുസ്തക പ്രകാശനം നിർവ്വഹിച്ച ഒ.കെ. ജോണി പറഞ്ഞു.     ജനസംഖ്യയിൽ ഏറെ ന്യൂനപക്ഷമാണ് ജൈനമതക്കാർ. പൗരാണികകാലം മുതൽ വയനാട്ടിലേക്ക് കുടിയേറിയ ജൈനമതക്കാർ പിന്നീട് വയനാടിന്റെ ചരിത്രത്തിന്റെ ഭാഗമാകുകയായിരുന്നു. കാർഷിക മേഖലയിലും സാമൂഹ്യ- വിദ്യാഭ്യാസ മേഖലയിലും വലിയ സംഭാവനകൾ നൽകിയ ജൈനമതക്കാരെക്കുറിച്ച് വിശദമായ പഠനത്തിന്…

Read More

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്.*

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിചിട്ടുണ്ട്. ഒരാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്. കനത്ത മഴയെ തുടർന്ന് ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകള്‍ തുറന്നു. പെരിയാറിന്റെയും മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണം. ജലനിരപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഡാമുകള്‍ തുറക്കുന്നത്. ഒരു ഇടവേളക്ക് ശേഷം മുതല്‍ വീണ്ടും കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര…

Read More

അസിസ്റ്റന്റ് കളക്ടറായി പി. പി അർച്ചന ചുമതലയേറ്റു

കൽപ്പറ്റ: ജില്ലയിൽ അസിസ്റ്റന്റ് കളക്ടറായി പി. പി. അർച്ചന ചുമതലയേറ്റു. ബാംഗ്ലൂരിൽ ഇന്ത്യൻ റവന്യൂ സർവീസിൽ ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മീഷണറായിരുന്നു.2024 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥയായ പി. പി അർച്ചന ബിടെക് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയാണ്.

Read More

മാഹി നിർമ്മിത മദ്യവുമായി ഒരാൾ പിടിയിൽ

പുൽപ്പള്ളി : ചീയമ്പം 73 കവലയിൽ തിങ്കളാഴ്ച ഉച്ചക്ക് എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ വിൽപ്പനക്കായി കൊണ്ടുവന്ന 8 കുപ്പി (4 ലിറ്റർ) പുതുച്ചേരി (മാഹി) നിർമ്മിത മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. പുൽപ്പള്ളി അമരക്കുനി നിരവത്ത് വീട്ടിൽ എൻ പി സുരേഷ് (54) ആണ് പിടിയിലായത്. ഇയാൾ ചീയമ്പം 73 കവലയിൽ പലചരക്ക്കട നടത്തി വരികയാണ്. മാഹിയിൽ നിന്നും കുറഞ്ഞ വിലക്ക് മദ്യം കൊണ്ടുവന്ന് 73 കവലയിലും മറ്റും വിൽപ്പന നടത്തുന്നതായി എക്സൈസ് ഇൻ്റലിജൻസിന് വിവരം ലഭിച്ചതിനെ…

Read More

ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ്- പൊതുജനങ്ങളിലെ അവബോധം കാര്യക്ഷമമാക്കണം

സുൽത്താൻ ബത്തേരി: ഓൾ കേരള കെമിസ്റ്റ് ആൻ്റ് ഡ്രഗിസ്റ്റ്സ് അസോസിയേഷൻ (എ.കെ സി.ഡി എ) 30-മത് വയനാട് ജില്ല വാർഷിക ജനറൽ ബോഡി യോഗം സുൽത്താൻ ബത്തേരി വ്യാപാര ഭവൻ ഹാളിൽ വെച്ച് നടന്നു. ജില്ല പ്രസിഡണ്ട് സി. പി ജോയിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. എ.കെ സി.ഡി എ സംസ്ഥാന പ്രസിഡണ്ട് എ.എൻ മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആൻ്റി മൈക്രോബിയൽ റെസിസ്റ്റൻസ് വിജയകരമായി നടപ്പിലാക്കുവാൻ ആരോഗ്യവകുപ്പ് കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടത്തി പൊതു ജനങ്ങളിൽ അവബോധം…

Read More

പെരിക്കല്ലൂരിലെ കുടിയിറക്ക് ഭീഷണി; സര്‍ക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാവണം: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

പുല്‍പ്പള്ളി: പെരിക്കല്ലൂര്‍ പ്രദേശത്തെ കുടിയിറക്കല്‍ ഭീഷണി സംബന്ധിച്ച് സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് റെവന്യൂ വകുപ്പ് മന്ത്രിക്ക് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ കത്ത് നല്‍കി. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ പെരിക്കല്ലൂര്‍ 33 കവല, 80 കവല പ്രദേശങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണിയിലാണ്. 1970-75 കാലത്ത് ബത്തേരി ലാന്റ് ട്രൈബ്യൂണല്‍ കൈവശക്കാരായ ഇവര്‍ക്ക് പട്ടയം ലഭിച്ചിട്ടുള്ള കൃഷിഭൂമിയില്‍ നിന്നാണ് ഇവരെ കുടിയിറക്കണമെന്ന് കാണിച്ചും നികുതി സ്വീകരിക്കരുതെന്ന് കാണിച്ച്…

Read More

വാര്‍ഷിക പദ്ധതികളില്‍ ക്രമക്കേട്; മാനന്തവാടി നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു.

മാനന്തവാടി : നഗരസഭയുടെ വാര്‍ഷിക പദ്ധതികളില്‍ ക്രമക്കേടിനെതിരെ എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. ജില്ലാ ആസൂത്രണ സമതിക്ക് അംഗീകാരത്തിന് നല്‍കിയ പദ്ധതികളില്‍ എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ക്കുള്ള ഫണ്ട് വെട്ടിക്കുറക്കുകയും പുതിയ പദ്ധതികള്‍ രൂപവത്കരിച്ച് യു ഡി എഫ് കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയതിനെതിരെയാണ് പ്രതിഷേധം. രാവിലെ 11 മണിയോടെയാണ് എല്‍ ഡി എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ സെക്രട്ടറി അനില്‍ രാമകൃഷ്ണനെ ഉപരോധിച്ചത്. പദ്ധതിയിലെ കുറവ് അടുത്ത ഭേദഗതിയില്‍ പരിഹരിക്കുമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. പ്രതിഷേധ…

Read More