wenewser-user

വെള്ളമുണ്ടയിലെ ആദ്യഹൈസ്കൂൾ വിദ്യാർത്ഥിയെ ആദരിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട ഹൈസ്കൂളിലെ ഒന്നാം നമ്പറുകാരൻ ഗോപാലയത്തിൽ വി.കെ.രാമൻകുട്ടിനായർ എന്ന മോനു നായരെ വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഷാൾ അണിയിച്ച്‌ സ്നേഹാദരം കൈമാറി. 1958 ജൂലൈ ഒന്നിന് തുടങ്ങിയ വെള്ളമുണ്ട ഹൈസ്കൂളിലെ ആദ്യമായി പ്രവേശനം നേടിയ വിദ്യാർഥിയാണ്‌ മോനു നായർ. ജി. എം. എച്ച്. എസ്. എസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി. ടി.എ വൈസ് പ്രസിഡന്റ്‌ സലീം…

Read More

നിരക്ഷരരെ സാക്ഷരരാക്കാൻ മാതൃകാപദ്ധതിയുമായി സാക്ഷരതാ മിഷൻ

കൽപ്പറ്റ : ജില്ലയിൽ നിരക്ഷരായ ആളുകളെ കണ്ടെത്തി സാക്ഷരരാക്കാനുള്ള മാതൃകാ പദ്ധതിയുമായി സാക്ഷരതാ മിഷൻ. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ധനസഹായത്തോടെ സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി മുട്ടിൽ ആർട്സ് ആൻഡ് സയൻസ് കോളെജിന്റെ സഹകരണത്തോടെയാണ് കർമ്മ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. നാഷണൽ സർവ്വീസ് സ്‌കീമിൽ ഉൾപ്പെട്ട 100 വളണ്ടിയർമാർ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കും. മുട്ടിൽ കോളെജിൽ പഠിക്കുന്ന 1300 വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കും. ജില്ലാ സാക്ഷരതാ മിഷന്റെ സഹകരണത്തോടെ നടക്കുന്ന പദ്ധതി…

Read More

ട്രാഫിക് ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൽപ്പറ്റ : റോഡപകടങ്ങള്‍ തടയുക, കുടംബാംഗങ്ങളിലും സുഹൃത്തുകളിലും റോഡ് സുരക്ഷാ അവബോധം സൃഷ്ടിക്കുക എന്നീ വിഷയങ്ങളില്‍ മുണ്ടേരി ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ട്രാഫിക് ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. എസ്.പി.സി ജില്ലാ അഡീഷണല്‍ നോഡല്‍ ഓഫീസര്‍ കെ.മോഹന്‍ദാസ് ക്ലാസിന് നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.കെ ദീപ, ടി.എല്‍ ലല്ലു എന്നിവര്‍ മറുപടി നല്‍കി. എം സല്‍മ, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍ എന്‍.എ അര്‍ഷാദ്, അസിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍…

Read More

റിസോർട്ടിൻ്റെ സംരക്ഷണ മതിൽ കനത്ത മഴയിൽ തകർന്നത് പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുകൾ സൃഷ്ട്ടിക്കുന്നതായി പരാതി

മാനന്തവാടി നഗരസഭ പരിധിയിലെ പള്ളിയറക്കൊല്ലി-നടവയൽ കോളനി റോഡിലാണ് സംരക്ഷണ മതിൽ തകർന്ന് വീണത്, പ്രദേശത്തെ ഉന്നതിയിലെ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ കാൽനടയായും മറ്റും യാത്ര ചെയ്യുന്ന വഴി കൂടിയാണിത്. വള്ളിയൂർക്കാവ് റോഡിൽ ഗതാഗത തടസ്സമുണ്ടാകുമ്പോൾ വാഹനങ്ങൾ വഴി തിരിച്ച് വിടുന്നതും ഇതിലൂടെയാണ്, കഴിഞ്ഞ വർഷവും മതിൽ ഇടിഞ്ഞ് വീണതായി നാട്ടുകാർ ആരോപിച്ചു.മഴ തുടരുന്ന സാഹചര്യത്തിൽ മതിൽ ഇനിയും ഇടിയുന്നത് വലിയ അപകടങ്ങൾക്ക് കാരണമായി മാറും.വാഹനങ്ങളുമായി ഇതിലൂടെ കടന്ന് പോകാൻ കഴിയാത്ത സാഹചര്യമാണ്. കാൽനടയാത്രയും ദുഷ്ക്കരമായി മാറിയിരുന്നു. നിർമ്മാണത്തിലെ…

Read More

ദളിത് യുവതിക്കെതിരെ ജാതി അധിക്ഷേപം; കോൺഗ്രസിന്റെ മൗനം അപഹാസ്യം: സി.പി.ഐ.(എം)

മുള്ളൻകൊല്ലി: മഹിള കോൺഗ്രസ്സ് നേതാവായ ദളിത് യുവതിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടിനെതിരെ പോലീസ് കേസെടുത്തിട്ടും ഡി.സി.സി പ്രസിഡണ്ടുൾപ്പടെയുള്ള കോൺഗ്രസ് നേതൃത്വം വിഷയത്തിൽ പ്രതികരിക്കാതെ മൗനം പാലിക്കുന്നത് അപഹാസ്യമാണന്ന് സി.പി.ഐ.(എം) മുള്ളൻകൊല്ലി ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മഹിള കോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് നയിച്ച ജാഥയെ സ്വീകരിക്കാനത്തിയ ദളിത് കോൺഗ്രസ് നേതാവായ യുവതിയെയാണ് ജാതി അധിക്ഷേപം നടത്തി അപമാനിച്ച് വേദിയിൽ നിന്നും ഇറക്കിവിട്ടത്. ഇത് സംബന്ധിച്ച് യുവതി പോലീസിൽ പരാതി നൽകിയങ്കിലും കോൺഗ്രസ് നേതൃത്വം…

Read More

അന്താരാഷ്ട്ര പരിസ്ഥിതി ദിനം ഗ്രീന്‍ കേരള റൈഡുമായി തദ്ദേശ വകുപ്പ്

കൽപ്പറ്റ : അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തില്‍ ഗ്രീന്‍ കേരള റൈഡുമായി തദ്ദേശ സ്വയംഭരണ വകുപ്പ്. കാര്‍ബണ്‍ എമിഷന്റെ അളവ് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിസ്ഥിതി ദിനത്തില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് ഗ്രീന്‍ കേരള റൈഡ് സംഘടിപ്പിക്കുന്നത്. ഒന്നിച്ചിറങ്ങാം, കാര്‍ബണ്‍ കുറയ്ക്കാം എന്ന സന്ദേശവുമായി കാര്‍ബണ്‍ ന്യൂട്രല്‍ വയനാട് ബോധവത്ക്കരണ ക്യാമ്പെയിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ജൂണ്‍ 5 രാവിലെ 9.30 ന് ഓഫീസിലേക്കുള്ള ഔദ്യോഗിക യാത്ര കമ്മ്യൂണിറ്റി പൂളിങ്ങിന്റെ ഭാഗമായി തിരഞ്ഞെടുത്ത പൊതുഗതാഗത മാര്‍ഗ്ഗം ഉപയോഗിച്ചായിരിക്കും….

Read More

എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ പ്രോജക്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു

മാനന്തവാടി: 2025 26 അധ്യായന വർഷം മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള പയ്യമ്പിള്ളി സെൻ്റ് കാതറിൽസ് ഹൈസ്കൂളിൽ ആരംഭിച്ച ‘എല്ലാവരും എഴുതുന്നു എല്ലാവരും വായിക്കുന്നു’ എന്ന പ്രോജക്റ്റിന്റെ ഔപചാരികമായ ഉദ്ഘാടനം സ്കൂൾ മാനേജർ റവ. ഫാദർ സെബാസ്റ്റ്യൻ ഏലംകുന്നേലും പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മാനന്തവാടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീ ജേക്കബ് സെബാസ്റ്റ്യനും നിർവഹിച്ചു കൗൺസിലർമാരായ ശ്രീമതി ലൈലാ സജി, ശ്രി ബിബിൻ വേണുഗോപാൽ പി ടി എ പ്രസിഡൻറ് ശ്രീ ജോബി എം പി ടി…

Read More

ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനക്ക് അവശതകളുണ്ട് :വനം വകുപ്പ്

തലപ്പുഴ: ചിറക്കരയിലെ ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനക്ക് പ്രായത്തിന്റെതായ അവശതകളുണ്ടെന്നും, തീറ്റ കുറവാണെന്നും വനംവകുപ്പ്. കഴിഞ്ഞ മാർച്ച് മുതൽ ഈ ആന വനംവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഒരാഴ്ചക്കിടയിൽ മൂന്ന് തവണയാണ് ചിറക്കരയിലെ ജനവാസ മേഖലയിലും, കൃഷിയിടങ്ങളിലും കാട്ടാനയെത്തിയത്. മൂന്ന് തവണയും വനംവകുപ്പും നാട്ടുകാരും ചേർന്ന് കാട്ടാനയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. കാട്ടാനക്ക് മുഖത്തും മറ്റും പരിക്കുകളുണ്ടെന്ന് നാട്ടുകാർ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കാട്ടാനക്ക് പ്രായത്തിന്റേതായ അവശതകളുണ്ടെന്നും, മാർച്ച് മുതൽക്കേ കാട്ടാന വനംവകുപ്പിൻ്റെ നിരീക്ഷണത്തിലായിരുന്നെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മുൻ വർഷങ്ങളിലൊക്കെ ഇതേ…

Read More

ലോക സൈക്കിൾ ദിനം: സൈക്കിൾ റാലി നടത്തി

കൽപ്പറ്റ : അന്താരാഷ്ട്ര സൈക്കിൾ ദിനാചരണത്തിൻ്റെ ഭാഗമായി വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ കൽപറ്റയിൽ നിന്നും വയനാട് ചുരം വരെ സൈക്കിൾ റാലി നടത്തി. സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി സുബൈർ ഇളകുളം സ്വാഗതം പറഞ്ഞു. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലീം കടവൻ ഫ്ലാഗ് ഓഫ് ചെയ്തു. സാജിദ് എൻ.സി അദ്ധ്യക്ഷനായിരുന്നു. ഡെൽവിൻ ജോബിഷ്, മൈസ ബക്കർ, അമൻ അസ്കർ അലി ഖാൻ എന്നിവർ നേതൃത്വം നൽകി

Read More

ആരോഗ്യ ബോധവത്കരണ ക്ലാസും, വദനാർബുദ പരിശോധനയും നടത്തി

കണിയാമ്പറ്റ :ഗ്രാമപഞ്ചായത്തിലെ കാവടം താഴെ ഉന്നതിയിൽ പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യ ബോധവത്കരണ ക്ലാസും ആരോഗ്യം ആനന്ദം വദനാർബുദ പരിശോധനയും നടത്തി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സന്ധ്യ ലിഷു യോഗ ഉദ്ഘാടനം നിർവഹിച്ചു. വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ ആരോഗ്യ ബോധവത്കരണവും ലഹരി വിരുദ്ധ സന്ദേശവും നൽകി. വരദൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ രാഖി ചന്ദ്ര ആരോഗ്യം ആനന്ദം പ്രോഗ്രാമിന്റെ കർമ്മ പദ്ധതികൾ വിശദീകരിച്ചു. ലഹരി വിമുക്ത…

Read More