wenewser-user

തെരുവ് നായ ശല്യത്തിന് പരിഹാരം കാണണം; മർച്ചൻ്റ്സ് അസോസിയേഷൻ

മാനന്തവാടി : നഗരത്തിൽ വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 10 പേരെയാണ് തെരുവ് നായ കടിച്ചു കീറിയത്. അലഞ്ഞു തിരിയുന്ന തെരുവ് നായകളെ ടൗണിൽ നിന്ന് ഒഴിവാക്കാൻ അടിയന്തര നടപടികൾ ഉണ്ടാവേണ്ടതുണ്ട്. നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും കാൽനടയായി യാത്രചെയ്യുന്ന സ്ഥലങ്ങളിലാണ് ശല്യം ഏറെ കൂടുതലും. ഈ വിഷയത്തിൽ ഏറെ ഗൗരവത്തോടെയുള്ള സമീപനം ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണം. അലഞ്ഞു തിരിയുന്ന പട്ടികളെ സംരക്ഷിക്കണമെന്ന് പറയുന്നവർ…

Read More

ലോക സൈക്കിൾ ദിനത്തിൽ ”റൈഡ് റെഡി”ചാലഞ്ചുമായി പനമരം കുട്ടി പോലീസ്

പനമരം: ലോക സൈക്കിൾ ദിനത്തിൻ്റെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സൈക്കിളിൻ്റെ പ്രത്യേകതകളും, സൈക്കിൾ യാത്രയുടെ ഗുണങ്ങളും കേഡറ്റുകൾക്ക് വിവരിച്ചു നൽകി. അതിനു ശേഷം ജില്ലാ പഞ്ചായത്ത് നൽകിയ പത്ത് സൈക്കിളുകളിൽ പഠിക്കാൻ താൽപര്യമുള്ള സ്കൂളിലെ തങ്ങളുടെ കൂട്ടുകാരെ മുഴുവൻ പഠിപ്പിക്കുമെന്ന ചാലഞ്ച് ഏറ്റെടുത്ത് കേഡറ്റുകൾ . ഇതിൻ്റെ തുടക്കമെന്ന നിലയിൽ ഒരു മാസം കൊണ്ട് മുഴുവൻ എസ്പിസി കേഡറ്റുകളേയും പഠിപ്പിക്കും എന്ന തീരുമാനമെടുത്ത് കേഡറ്റുകൾ റെഡി…

Read More

യുനൈറ്റഡ് ഫാര്‍മേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി

ബത്തേരി: യുനൈറ്റഡ് ഫാര്‍മേഴ്‌സ് ആന്‍ഡ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍(യു.എഫ്.പി. എ) എസ്.എസ്.എല്‍.സി മുതല്‍ ഡിഗ്രി വരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും മാതാപിതാക്കള്‍ക്കുമായി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി. വയനാട് ഡയറ്റ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.പി.ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു. യു.എഫ്.പി.എ അഖിലേന്ത്യ ചെയര്‍മാന്‍ എമിന്‍സണ്‍ തോമസ് അധ്യക്ഷത വഹിച്ചു. മെന്റര്‍ സാബു കണ്ണക്കാംപറമ്പില്‍, സിബി തോമസ്, യു.സി.ഹുസൈന്‍, പി.എല്‍.വിപിന്‍, ജോബിന്‍, മോഹനന്‍ വാകേരി എന്നിവര്‍ പ്രസംഗിച്ചു. 200 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കരിയര്‍ ഗൈഡന്‍സ് രംഗത്തെ പ്രമുഖര്‍ ക്ലാസെടുത്തു.

Read More

കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയം സാമൂഹ്യ സേവന പ്രവർത്തന രംഗത്തേക്ക്.

കൽപറ്റ: കൈനാട്ടി പത്മപ്രഭ ഗ്രന്ഥാലയം സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തും. സ്കൂൾ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്യുക, കിടപ്പു രോഗികൾക്ക് സഹായം എത്തിക്കുക, നിരാലംബ കുടുംബങ്ങൾക്ക് അവശ്യ സാധനങ്ങൾ എത്തിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു ഗ്രന്ഥശാല ഈ രംഗത്തേക്ക് കടക്കുന്നത്. ഉദാരമതികളായ സജ്ജനങ്ങളുടെ സഹായത്തോടുകൂടിയാണ് ഇവയൊക്കെ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്നത്. സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൈനാട്ടി ശ്രീ ശങ്കര വിദ്യാലയത്തിലെ കുട്ടികൾക്ക് നോട്ടുപുസ്തകങ്ങൾ നൽകി കൽപറ്റ ബാറിലെ മുതിർന്ന അഭിഭാഷകനും മലബാർ ദേവസ്വം ബോർഡ് മുൻ…

Read More

വിദ്യാര്‍ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കണം

കൽപ്പറ്റ :വിദ്യാര്‍ഥികള്‍ക്കുള്ള യാത്ര കണ്‍സഷന്‍ കാര്‍ഡ് ഏകീകൃതമാക്കാനും തിരിച്ചറിയല്‍ കാര്‍ഡില്‍ ബസ് റൂട്ട് വിവരങ്ങള്‍ ഉള്‍പ്പെടുത്താനും സ്റ്റുഡന്റസ് ട്രാവലിങ് ഫെസിലിറ്റി കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ യാത്ര പ്രശ്‌നങ്ങളും കണ്‍സഷന്‍ കാര്‍ഡ് വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഡിഎം കെ ദേവകിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 27 വയസിന് മുകളിൽ പ്രായമുള്ള വിദ്യാര്‍ഥികള്‍ വ്യാജ രേഖയില്‍ കണ്‍സഷന്‍ ആനുകൂല്യം കൈപ്പറ്റുന്നതായി പ്രൈവറ്റ് ബസ് ഓപ്പറേറ്റീസ് അസോസിയേഷന്‍ പ്രതിനിധികള്‍ യോഗത്തില്‍…

Read More

മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് വികസന സെമിനാർ നടത്തി

വെണ്ണിയോട്: തദ്ദേശ സ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൻ്റെ ഭാഗമായി കോട്ടത്തറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് വികസന സെമിനാർ നടത്തി . കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ വിവിധ മേഖലകളിൽ നിന്നു ലഭ്യമായതും നടപ്പിലാക്കിയതുമായ പദ്ധതികൾ വികസന സെമിനാറിൽ അവതരിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് സി സി തങ്കച്ചൻ അധ്യക്ഷത വഹിച്ചു. അഡ്വ ടി സിദ്ധിഖ് എം എൽ എ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ മുഖ്യപ്ര ഭാഷണം നടത്തി….

Read More

ഭൂമിയുടെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യം: ഒ.ആർ മന്ത്രി കേളു

മാനന്തവാടി : ഭൂമിയുടെ നിലനില്‍പ്പിന് പരിസ്ഥിതി സംരക്ഷണം അനിവാര്യമാണെന്ന് കേരളപട്ടിക ജാതി-പട്ടിക വകുപ്പ് മന്ത്രി ഒ. ആര്‍ കേളു. ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നമ്മുടെ ഭൂമി നമ്മുടെ ഉത്തരവാദിത്വം എന്ന പ്രമേയത്തില്‍ ജൂണ്‍ ഒന്നു മുതല്‍ പത്ത് വരെ എസ് വൈ എസ് നടത്തുന്ന പരിസ്ഥിതി ദിന ക്യാമ്പയിന്‍ വയനാട് ജില്ലാതല ഉദ്ഘാടനം മാനന്തവാടി മെഡിക്കല്‍ കോളജില്‍ വൃക്ഷ ത്തൈ നട്ടുകൊണ്ട് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷിക്കുന്നത് ഭാവി തലമുറയുടെ നിലനില്‍പ്പിനു കൂടി ആവശ്യമാണ്. എസ്…

Read More

ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു

മാനന്തവാടി: പയോട് ലക്ഷ്മി സദനില്‍ രാധാമണിയുടെ വീടിലാണ് ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ തീപിടുത്തം ഉണ്ടായത്.പുലര്‍ച്ചെ ശബ്ദം കേട്ട് കെ എസ് ആര്‍ ടി സി ജീവിനക്കാരനായ അനില്‍ എഴുന്നേറ്റ് അടുക്കളയോട് ചേര്‍ന്നുള്ള വാതില്‍ തുറന്നതോടെ മുറി മുഴുവന്‍ പുക മൂടിയത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസിയായ മാനന്തവാടി സ്റ്റേഷനിലെ പ്രബോഷന്‍ എസ് ഐ രാം ലാലിനെ വിവരമറിയിച്ചു.തുടര്‍ന്ന് നാട്ടുകാരും, അഗ്‌നി രക്ഷാ നിലയത്തിലെ രണ്ട് യൂണിറ്റും, പോലീസും നാട്ടുകാരുടെയും സഹായത്തോടെ തീയണക്കുകയായിരുന്നു. അടുക്കളയിലെ കബോര്‍ഡ്, മിക്‌സി ,ഗ്രൈന്‍ഡര്‍, ഇന്‍ഡക്ഷന്‍…

Read More

വാര്‍ഡ് വിഭജനം: കരട് പട്ടിക പ്രസിദ്ധീകരിച്ചു

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, പനമരം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡ് വിഭജനത്തിന് തദ്ദേശ സ്വയംഭരണ വകുപ്പ് കരട് പട്ടിക പ്രസിദ്ധീകരിച്ചു. ഇതു സംബന്ധിച്ച അഭിക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂണ്‍ ഏഴിനകം ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സെക്രട്ടറി മുമ്പാകെയോ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുമ്പാകെ നേരിട്ടോ രജിസ്റ്റര്‍ ചെയ്ത തപാല്‍ മുഖേനയോ സമര്‍പ്പിക്കണം.

Read More

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന് രക്ഷകരായി കെ എസ് ആർ ടി സി ജീവനക്കാർ

മാനന്തവാടി : യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനെ ബസിൽ തന്നെ ആശുപത്രിയിൽ എത്തിച്ച് രക്ഷകരായി കെ എസ് ആർ ടി സി ബസ് ജീവനക്കാർ. വാളാട്, കരിമ്പിൽ, വെള്ളമുണ്ട റൂട്ടിൽ സർവീസ് നടത്തുന്ന മാനന്തവാടി ഡിപ്പോയുടെ ആർ എ എ 150 നമ്പർ ബസ് യാത്രക്കിടെയാണ് വെൺമണി സ്വദേശി ചെറുമനാൽ മനോജിന് 43 ന് വെച്ച് വിറയൽ അനുഭവപ്പെട്ടത്. തലപ്പുഴയിൽ വച്ച് നെഞ്ചുവേദനയും വിറയിലും ശക്തമാവുകയായിരുന്നു. ബസിലെ മറ്റ് യാത്രക്കാർ കണ്ടക്ടർ ബൈജുവിനെ വിവരമറിയിക്കുകയും ഡ്രൈവറുടെ ശ്രദ്ധയിൽ…

Read More