wenewser-user

വെള്ള, നീല റേഷൻ കാര്‍ഡുകള്‍ പിങ്ക് കാര്‍ഡ് ആക്കാൻ ജൂണ്‍ 15 വരെ സമയം

തിരുവനന്തപുരം: പൊതുവിഭാഗം റേഷൻ കാർഡുകള്‍ (വെള്ള, നീല) പി.എച്ച്‌.എച്ച്‌ വിഭാഗത്തിലേക്ക് (പിങ്ക് കാർഡ്) തരം മാറ്റുന്നതിന് ജൂണ്‍ 15 വരെ അപേക്ഷ സമർപ്പിക്കാം. ഓണ്‍ലൈനായാണ് അപേക്ഷ നല്‍കുന്നത്. അർഹരായ കാർഡുടമകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം അംഗീകൃത അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിൻ പോർട്ടല്‍ (ecitizen.civilsupplieskerala.gov.in) വഴി ലോഗിൻ ചെയ്‌ത് അപേക്ഷ സമർപ്പിക്കണം. റേഷൻ കാർഡിലെ ഏതെങ്കിലും അംഗം സർക്കാർ അല്ലെങ്കില്‍ പൊതുമേഖലാ ജീവനക്കാരൻ, ആദായ നികുതിദായകൻ, സർവീസ് പെൻഷണർ, 1000ത്തില്‍ കൂടുതല്‍ ചതുരശ്രയടിയുള്ള വീടിന്‍റെ ഉടമ,…

Read More

തിരുവനന്തപുരം : വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടിക ജൂൺ 5 ന് പ്രസിദ്ധീകരിക്കും.ജൂൺ 6 മുതൽ 21 വരെ പേര് ചേർക്കാൻ അവസരം ഉണ്ടാകും. 2025 ജനുവരി 1 ന് 18 വയസ് പൂർത്തിയായവർക്ക്‌ പേര് ചേർക്കാം.ആധാർ കാർഡ്, എസ്.എസ്.എൽ.സി , ഒരു ഫോട്ടോ എന്നിവ വോട്ട് ചേർക്കുന്നതിന് ആവശ്യമാണ്. ഓൺലൈൻ ആയി അപേക്ഷിക്കണം. കൂടാതെ ഹിയറിംഗിന് ആൾ നേരിട്ട് ഹാജരാകണം. നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടേഴ്സ് ലിസ്റ്റിൽ പുതിയതായി പേര് ചേർത്തവർ പഞ്ചായത്ത് വോട്ടേഴ്സ് ലിസ്റ്റിലും…

Read More

ആശ്രയ ബാലിക സദനത്തിന് പഠന ഉപകരണങ്ങൾ നൽകി

  പയ്യമ്പള്ളി : കേരള ബാങ്ക് കാട്ടിക്കുളം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ആശ്രയ ബാലിക സദനത്തിലെ കുട്ടികൾക്ക് പഠന ഉപകരണങ്ങൾ വിതരണം ചെയ്തു.ബാങ്ക് മാനേജർ സന്തോഷ്, ജീവനക്കാരായ ജിംനേഷ് നൗഫൽ എന്നിവർ ആശ്രയ ബാലിക സദനംസെക്രട്ടറി അരീക്ഷ പി അശോക്,അധ്യാപിക ദിവ്യ T K എന്നിവർക്ക് കൈമാറി.

Read More

പൊഴുതനയിലെ കാട്ടാനയാക്രമണം; വനം വകുപ്പ് നിസംഗത വെടിയണം: നൗഷീർ പിണങ്ങോട്

പൊഴുതന: പൊഴുതന ആറാം മൈൽ മേൽമുറിയിലും പരിസരങ്ങളിലും കാട്ടാനയുടെ ആക്രമണങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ വനം വകുപ്പ് തുടരുന്ന നിസംഗത അവസാനിപ്പിക്കണമെന്നും, കാട്ടാനകളെ തുരത്തി മനുഷ്യ ജീവനുകളും സ്വത്തും സംരക്ഷിക്കണമെന്നും എസ്‌ഡിപിഐ കൽപ്പറ്റ മണ്ഡലം ജോയിന്റ് സെക്രട്ടറി നൗഷീർ പിണങ്ങോട്. കഴിഞ്ഞ ആഴ്ച 3 വിദ്യാർത്ഥികൾ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒടുവിലായി ജോലിക്ക് പോവുകയായിരുന്ന മോനി എന്ന വായോധികനെ കാട്ടാന ആക്രമിക്കുകയുണ്ടായി. ഭാഗ്യം കൊണ്ട് മാത്രമാണ് അദ്ദേഹത്തിന്റെ ടെ ജീവൻ തിരിച്ചുകിട്ടിയത്. അത് കൊണ്ട്…

Read More

കല്ലോടി ആറുവാള്‍ റോഡ് പണിയിലെ അവഗണനകെതിരെ: സമരം ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗ്

വെള്ളമുണ്ട: കല്ലോടി ആറുവാള്‍ റോഡിനോട് കരാറുകാരനും ഉദ്രോഗസ്ഥരും കാണിക്കുന്ന അവഗണനകെതിരെ സമരം ശക്തമാക്കാനൊരുങ്ങി യൂത്ത് ലീഗ്.നിരവധി വിദ്യാര്‍ത്ഥികളും വാഹനങ്ങളും പോകുന്ന റോഡിന്റെ പണി മാസങ്ങള്‍ക്കു മുമ്പ് തുടങ്ങിയെങ്കിലും പാതിവഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി.പണി പുനരാരംഭിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടിക്ക് നേത്യത്വം നല്‍കുമെന്ന് യൂത്ത് ലീഗ് സിറ്റി യൂണിറ്റ് കമ്മറ്റി അറിയിച്ചു.

Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ നീതി കാണിക്കണം: ടി. സിദ്ദിഖ് എം.എൽ.എ.

കൽപറ്റ: പ്ലാൻ ഫണ്ടുകൾ വെട്ടിക്കുറച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രാദേശിക വികസന പ്രവർത്തനങ്ങളും പദ്ധതികളും അട്ടിമറിക്കുന്ന നടപടി അവസാനിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളോട് നീതി കാണിക്കണമെന്ന് രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ ആവശ്യപ്പെട്ടു. കൽപറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വികസന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പ്ലാൻ ഫണ്ട് ഓരോ ബജറ്റിലും എൽ.ഡി.എഫ്. സർക്കാർ വെട്ടിക്കുറയ്ക്കുകയാണെന്ന് ടി. സിദ്ദിഖ് എം.എൽ.എ ചൂണ്ടിക്കാട്ടി. ഇത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ…

Read More

തലപ്പുഴ ചുങ്കം മുനവ്വിറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു.

തലപ്പുഴ: വിദ്യാർത്ഥികൾക്കിടയിൽ ജനാധിപത്യ ബോധം വളർത്തുന്നതിന്റെ ഭാഗമായി തലപ്പുഴ ചുങ്കം മുനവ്വിറുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിൽ, മദ്രസ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു. ജനാധിപത്യത്തിന്റെ പ്രാധാന്യവും, ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ പ്രക്രിയകളും വിദ്യാർത്ഥികൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു തിരഞ്ഞെടുപ്പ്. ഡിജിറ്റൽ ഇവിഎം ഉപയോഗിച്ച് യഥാർത്ഥ തിരഞ്ഞെടുപ്പിനെ ഓർമിപ്പിക്കും വിധം സ്കൂൾ, മദ്രസ തിരഞ്ഞെടുപ്പിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് തിരഞ്ഞെടുപ്പ് നടത്തിയത്. മദ്രസ ലീഡർമാർ , ക്ലാസ് ലീഡർമാർ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു മത്സരം. യാക്കൂത്ത് , മർജ്ജാൻ എന്നീ രണ്ട്…

Read More

ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു

തരുവണ: വയനാട് ജില്ലാ ബാഡ്മിന്റൺ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ ബാഡ്മിന്റൺ( ഷട്ടിൽ) സബ് ജൂനിയർ, ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പ് തരുവണ ഗെയിം സിറ്റി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള ട്രോഫി വിതരണവും നടത്തി. സംസ്ഥാനതലത്തിലേക്ക് മത്സരിക്കാനുള്ള വയനാട് ടീമിനെ ചാമ്പ്യന്‍ഷിപ്പില്‍ വെച്ച് തെരഞ്ഞെടുത്തു.13 ഇനങ്ങളിലായി രണ്ട് ദിവസങ്ങളില്‍ ഗെയിംസിറ്റി ഇന്‍ഡോര്‍ കോര്‍ട്ടില്‍ വെച്ച് നടത്തിയ ചാമ്പ്യന്‍ഷിപ്പില്‍ എഴുപതോളം കുട്ടികള്‍ പങ്കെടുത്തു.ചടങ്ങില്‍…

Read More

പൊഴുതന മേൽമുറിയിൽ കാട്ടനാ ആക്രമണം; വായോധികന് പരിക്ക്

പൊഴുതന: പൊഴുതന മേൽമുറിയിൽ കാട്ടനാ ആക്രമണം ആക്രമണത്തിൽ വായോധികന് പരിക്ക് മേൽമുറി സ്വദേശി മോനി മടമനയെ (68)ആണ് കാട്ടാന ആക്രമിച്ചത് ജോലിക്ക് പോയ ഇയാളെ കട്ടാനാ ആക്രമിക്കുകയായിരുന്നു ആനയെ കണ്ട തൊഴിലാളികൾ ഓടി രക്ഷപ്പെടുന്നതിനിടയിൽ മോനി വഴുതി വീണതോടെ ആന ആക്രമിക്കുകയായിരുന്നു കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ വൈത്തിരി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Read More

ബോക്സിങ് രംഗത്തെ വ്യാജന്മാരുടെ ചതികളിൽ വീഴരുത്; കയികതാരങ്ങൾക്ക് മുന്നറിയിപ്പുമായി കേരള സ്റ്റേറ്റ് അമേച്വർ ബോക്സിങ് അസോസിയേഷൻ

കൽപ്പറ്റ: ബോക്സിങ് രംഗത്തെ വ്യാജന്മാരുടെ ചതികളിൽ ബോക്സിങ് കായികതാരങ്ങൾ കുടുങ്ങിപ്പോകരുതെന്ന് കേരള സ്റ്റേറ്റ് അമേച്വർ ബോക്സിങ് അസോസിയേഷൻ (KSABA) അഭ്യർത്ഥിച്ചു. അസോസിയേഷന്റെ പേരിൽ വ്യാജരേഖ ചമച്ചതിന് പോലീസ് കേസെടുത്ത വൈത്തിരി സ്വദേശി, ഇല്ലാത്ത സെലക്ഷൻ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന ജൂൺ 3 തിങ്കളാഴ്ച രാവിലെ വൈത്തിരിയിൽ വെച്ച് സെലക്ഷൻ നടത്തുമെന്നും പേര് വിവരങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് പത്രവാർത്ത നൽകിയത് അസോസിയേഷൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ, ജൂൺ 9, 10 തീയതികളിൽ തിരുവനന്തപുരം ആറ്റിങ്ങൽ…

Read More