“നമ്മുടെ ഭൂമി, നമ്മുടെ ഉത്തരവാദിത്തം” എസ് വൈ എസ് കല്പറ്റ സോൺ പരിസ്ഥിതി ദിന ക്യാംപയിൻ ഉദ്ഘാടനം ചെയ്തു.
കണിയാമ്പറ്റ: “നമ്മുടെ ഭൂമി, നമ്മുടെ ഉത്തരവാദിത്തം” എന്ന പ്രമേയത്തിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി എസ് വൈ എസ് (സുന്നി യുവജന സംഘം) കല്പറ്റ സോൺ സംഘടിപ്പിച്ച പരിസ്ഥിതി ബോധവത്ക്കരണ ക്യാംപയിന്റെ ഉദ്ഘാടനം കണിയാമ്പറ്റയിലെ സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴിലുള്ള വൃദ്ധസദനത്തിൽ വച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു. സോൺ പ്രസിഡൻറ് യു.പി. അനസ് സഖാഫിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കണിയാമ്പറ്റ പഞ്ചായത്ത് അംഗം…
