wenewser-user

ജൂലൈ ഒമ്പതിലെ പൊതുപണിമുടക്ക് വിജയിപ്പിക്കണം: സി ഐ ടി യു

മാനന്തവാടി . ജൂലൈ ഒമ്പതിന് നടക്കുന്ന പൊതുപണിമുടക്ക് വിജയിക്കണമെന്ന് ഹെഡ്‌ലോഡ് ആന്റ് ജനറൽ വർക്കേഴ്‌സ് യൂനിയൻ (സി ഐ ടി യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രൂക്ഷമായ വിലകയറ്റം, വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ തുടങ്ങിയവ മൂലം ജനജീവിതം ദുസഹമാക്കുകയാണ്. ലേബർകോഡുകൾ നടപ്പിലാക്കാൻ കേന്ദ്രം ധൃതിപിടിച്ച നടപടികളാണ് സ്വീകരിക്കുന്നത്. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, ചുമട്ട് തൊഴിലാളി നിയമം കാലോചിതമായി പരിഷ്‌ക്കരിക്കുക, മരംകയറ്റ് മേഖലയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനത്തിലുയർന്നു. ആനത്തലവട്ടം ആനന്ദൻ നഗറിൽ (ചൂട്ടക്കടവ്…

Read More

വിദ്യാര്‍ഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക ലക്ഷ്യം; മന്ത്രി ഒ ആര്‍ കേളു

കൽപ്പറ്റ: വിദ്യാർഥികളെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കി വളര്‍ത്തിയെടുക്കുകയും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പട്ടികജാതി – പട്ടികവര്‍ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു. കല്‍പ്പറ്റ ഗവ. വൊക്കേഷന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങളില്‍ പഠനം തുടരുന്ന കുട്ടികളുടെ പഠനശേഷിയും ഹാജറും അധ്യാപകര്‍ കൃത്യമായി പരിശോധിക്കണം. കുട്ടികള്‍ സ്‌കൂളിലെത്തുന്നത് ഉറപ്പാക്കാന്‍ രക്ഷിതാക്കൾ ശ്രദ്ധ പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ കണ്ണ് നിറഞ്ഞ് സ്‌കൂളുകളിലേക്ക് കടന്ന് വരുന്ന…

Read More

എ.എ.ഡബ്ല്യു.കെ നിർമ്മിച്ച് നൽകുന്ന സ്വപ്ന ഭവനങ്ങളുടെ താക്കോൽ ദാനം ജൂൺ 4ന്

കൽപ്പറ്റ : അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്‌സ് കേരള (എ.എ.ഡബ്ല്യു.കെ) ഉരുൾപൊട്ടൽ ദുരന്ത ബാധിതരായ ആറ് കുടുംബങ്ങൾക്ക് നിർമ്മിച്ച് നൽകുന്ന സ്വപ്ന ഭവനങ്ങളുടെ താക്കോൽ ദാനം ജൂൺ 4 ന് നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആറ് സ്വ‌പ്ന ഭവനങ്ങളുടെ താക്കോൽദാന കർമ്മം ബുധനാഴ്‌ച രാവിലെ 10 മണിക്ക് മുട്ടിൽ എം ആർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ തുറമുഖ ദേവസ്വം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവ്വഹിക്കും. എം എൽ എമാരായ ടി. സിദ്ദിഖ്,…

Read More

തിരുനെല്ലി പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം ഡി.സി.എം യു.പി സ്കൂളിൽ വിപുലമായി ആഘോഷിച്ചു.

തിരുനെല്ലി : പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം തിരുനെല്ലി ഡി.സി.എം യു.പി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് പി.വി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ പി.ആർ നിഷ അദ്ധ്യഷത വഹിച്ചു. സമഗ്ര ശിക്ഷ കേരള ജില്ല പ്രോഗ്രാം ഓഫീസർ എൻ.ജെ ജോൺ, ഹെഡ്മിസ്ട്രസ് സിസ്റ്റർ നവ്യ SABS ,ബി.ആർ.സി പ്രതിനിധി അശ്വതി, പി.ടി.എ പ്രസിഡൻ്റ് ദിനേശ് കോട്ടിയൂർ,സീനിയർ അസിസ്ൻ്ററ്റ് സിസ്റ്റർ തെരസ് മാത്യു SABS , മദർ പി.ടി.എ പ്രസിഡൻ്റ് ജെസ്ന അരണപ്പാറ, വിദ്യാർത്ഥി…

Read More

കണിയാമ്പറ്റ ഗവ. യുപി സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

കണിയാമ്പറ്റ: ഗവ. യുപി സ്കൂളിൽ പ്രവേശനോത്സവം- 2025 വാർഡ് മെമ്പർ ശ്രീ.ലത്തീഫ് മേമാടൻ അക്ഷരദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡണ്ട് കെ. നിഷാദുദ്ധീൻ അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ ശ്രീ. ടി.പി ഹാരിസ്, പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ. ടി കെ ജാഫർ, സിദ്ദീഖ് മായങ്കോടൻ, സിഎച്ച് ഹനീഫ, ശ്രീമതി. സാലി മാത്യു ആശംസകൾ നേർന്നു. നവാഗതരെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. ചടങ്ങിൽ പ്രധാനാധ്യാപിക ശ്രീമതി ലിസി ജോസഫ് സ്വാഗതവും പി ജെ റൈച്ചൽ…

Read More

മാനന്തവാടി ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം നടത്തി.

കൈതക്കൽ. മാനന്തവാടി ഉപജില്ലാതല സ്കൂൾ പ്രവേശനോത്സവം പനമരം കൈതക്കൽ ജി.എൽ.പി.എസ്സിൽ വെച്ച് അതി വിപുലമായ പരിപാടികളോടുകൂടി സംഘടിപ്പിച്ചു. സൂപ്രണ്ട് എ. ഇ.ഒ. ഇൻചാർജ് ഷീബ എൻ.എസ്. സ്വാഗതം പറഞ്ഞു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലക്ഷ്മി ആലക്ക മുറ്റം അധ്യക്ഷതവഹിച്ച ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. പനമരം ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ ഗഫൂർ കാട്ടി മുഖ്യ പ്രഭാഷണം നടത്തി. നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം പനമരം ഗ്രാമപഞ്ചായത്ത് വൈസ്…

Read More

സ്വപ്നം സഫലം : വെള്ളാര്‍മല സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളില്‍

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ സ്‌ക്കൂള്‍ നഷ്ടപ്പെട്ട വെള്ളാര്‍മല ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ പുതിയ ക്ലാസ് മുറികളില്‍ പഠിച്ചു തുടങ്ങി. ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബിഎഐ) യാണ് മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള ക്ലാസ് മുറികള്‍ ഇവര്‍ക്കായി നിര്‍മിച്ചു നല്‍കിയത്. എട്ട് ക്ലാസ് മുറികളും 10 ശുചിമുറികളുമാണ് ബിഎഐ നിര്‍മിച്ചു നല്‍കിയത്. ഹൈസ്‌ക്കൂളിലെ ആറ് ഡിവിഷനുകളിലെ 250 വിദ്യാര്‍ഥികളാണ് ഇന്നലെ പുതിയ ക്ലാസ് മുറികളിലേക്ക് മാറിയത്. സ്റ്റാഫ് റൂം, ലാബ് എന്നിവയാണ്…

Read More

പ്രവേശനോത്സവം 2025 ഹാപ്പിനെസ്സ് ഫെസ്റ്റ് നടത്തി തൃശ്ശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ

  തൃശ്ശിലേരി : തൃശ്ശിലേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്രവേശനോത്സവം ഹാപ്പിനെസ് ഫെസ്റ്റായി സംഘടിപ്പിച്ചു. പുതുതായി വിദ്യാലയത്തിൽ എത്തിയ മുഴുവൻ കുട്ടികൾക്കും പി.ടി.എ. ബാഗുകളും ഫ്ലാസ്ക്കും സമ്മാനമായി നൽകിയാണ് പ്രവേശനോത്സവം മികവുള്ളതാക്കിയത്. പ്രവേശനോത്സവം പി.ടി.എ. പ്രസിഡണ്ട് കെ. സക്കീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ എൻ സുശീല ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ജി. ജയ മുഖ്യ പ്രഭാഷണം നടത്തി. പരിപാടിക്ക് പ്രിൻസിപ്പാൾ എ.പി. ഷീജ സ്വാഗതവും ടി.വി….

Read More

അമ്പലവയലിൽ ഹരിത കർമ്മ സേനാംഗങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

  അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾക്ക് അമ്പലവയൽ കുടുംബാരാഗ്യ കേന്ദ്രത്തിൽ വെച്ച് അലോപ്പതി, ആയൂർവ്വേദ മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു. മെഡിക്കൽ ഓഫീസർ ഡോ: കെ പി സനൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ. ഷമീർ ഉദ്ഘാടനം ചെയ്തു. ഡോ: നിഖില ചന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഉണ്ണിക്കണ്ണൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ജോൺസൻ എന്നിവർ സംസാരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷിബു സ്വാഗതവും വി ഇ ഓ ഫിലോമിന നന്ദിയും പറഞ്ഞു.

Read More

അമ്പലവയൽ ആയുർവേദ ഡിസ്പെൻസറിക്ക് എൻ എ ബി എച്ച് സെർട്ടിഫിക്കേഷൻ

  അമ്പലവയൽ ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ഡിസ്‍പെന്‍സറിക്ക് ദേശീയ അംഗീകാരം ലഭിച്ചു. മേയ് 28 ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വെച്ച് നടന്ന പരിപാടിയിൽ വെച്ച് ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജിന്റെ പക്കൽ നിന്ന് അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്ത് മെഡിക്കൽ ഓഫീസർ ഡോ. നിഖിലാ ചന്ദ്രൻ എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (QCI) നിർദേശിക്കുന്ന നിർദ്ദിഷ്ട ഗുണനിലവാര മാനദണ്ഡങ്ങൾ നടപ്പിൽ…

Read More