wenewser-user

    കുടുംബശ്രീ ഓണം ജില്ലാ പ്രദർശന വിപണനമേള തുടങ്ങി

    അമ്പലവയൽ: ഗുണമേന്മയേറിയ ഉത്പ്പന്നങ്ങളും നാടൻ കാർഷിക വിഭവങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷന്റെ ഓണം ജില്ലാ പ്രദർശന വിപണനമേള അമ്പലവയൽ ബസ്റ്റാന്റിൽ ആരംഭിച്ചു. കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന മായം കലരാത്ത വിഭവങ്ങൾ, തുണിത്തരങ്ങൾ, അച്ചാറുകൾ, മൺപാത്രങ്ങൾ, പച്ചക്കറികൾ, നിറപ്പൊലിമയിൽ വിളവെടുത്ത പൂക്കൾ എന്നിവ ലഭ്യമാക്കും. ജില്ലയിലെ 27 സിഡിഎസുകളിലും ഓണച്ചന്തകൾ സംഘടിപ്പിക്കും. സെപ്റ്റംബർ മൂന്ന് വരെ ഉണ്ടാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ മേള ഉദ്ഘാടനം ചെയ്തു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

    Read More

      പൂഴിത്തോട് -പടിഞ്ഞാറത്തറ പാത വനം വകുപ്പ് നിലപ്പാടുകൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം: ടി.സിദ്ദിഖ് എം.എൽഎ

      പടിഞ്ഞാറത്തറ: പൂഴിത്തോട് -പടിഞ്ഞാറത്തറ പാത വയനാടിന്റെ കണക്റ്റിവിറ്റിക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും,ആ പാതയോട് വനം വകുപ്പ് 1995-ൽ സ്വീകരിച്ച നിലപാട് ഇപ്പോൾ നടക്കുന്ന ഇൻവെസ്റ്റിഗേഷനിൽ ആവർത്തിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് വയനാട് വേദിയാകുമെന്നും താൻ അതിന്റെ മുൻ നിരയിലുണ്ടാവുമെന്നും ടി സിദ്ദിഖ് എം.എൽ എ പറഞ്ഞു. പൂഴിത്തോട് -പടിഞ്ഞാറത്തറ പാത 12 മീറ്റർ വീതിയിലാക്കുന്നതിന് ഭൂമി വീട്ടു നൽകിയ കുടുംബാംഗങ്ങളുടെ പ്രതിനിധികൾ പടിഞ്ഞാറത്തറ ടൗണിൽ ജനകീയ കർമ്മ സമിതിയുടെ സമരപന്തലിനരുകിലായി നടത്തിയ ഏകദിന സത്യാഗ്രഹത്തിന്റെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…

      Read More

        വെള്ളമുണ്ടയിലെ മുഴുവൻ പാചകതൊഴിലാളികളേയും ഗ്രാമാദരവസ്ത്രം നൽകി ആദരിച്ചു

        വെള്ളമുണ്ട: ഡിവിഷൻ പരിധിയിലെ മുഴുവൻ സ്കൂൾ പാചക തൊഴിലാളികൾക്കും ഗ്രാമാദരവസ്ത്രം സമ്മാനിച്ചുകൊണ്ട് വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഡിവിഷൻ പരിധിയിലെ 19 പൊതുവിദ്യാലയങ്ങളിലേയും മുഴുവൻ പാചക ക്കാരെയും ആദരിച്ചു. അന്നം തരുന്നവരെ ആദരിക്കുക,ഏത് തൊഴിലിനെയും തൊഴിലാളിയെയും ബഹുമാനിക്കുക,സഹജീവികളെ ചേർത്തുനിർത്തുക,അവരുടെ സുഖദുഃഖങ്ങളിൽ പങ്കുചേരുക എന്നീ സന്ദേശങ്ങൾ കുട്ടികൾക്ക് നൽകുന്നതിനായിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

        Read More

          സൗജന്യ ഓണ കിറ്റ് വിതരണോത്ഘാടനം നടത്തി 

          കൽപ്പറ്റ : വയനാട് ജില്ലാ പോലീസ് സഹകരണ സംഘം സംഘം എ ക്ലാസ് അംഗങ്ങൾക്ക് വിതരണം ചെയ്യുന്ന ഓണകിറ്റിന്റെ വിതരണോദ്ഘാടനം ജില്ലാ പോലീസ് ഓഫീസിൽ വെച്ച് ബഹു. വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ.തപോഷ് ബസുമതാരി ഐപിഎസ് വയനാട് അഡിഷണൽ എസ്.പി ശ്രീ. എൻ.ആർ. ജയരാജിന് നൽകി നിർവഹിച്ചു. പൊതുവിപണിയിൽ ഉയർന്ന ഗുണനിലവാരമുള്ള 16 ഇനങ്ങളാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വയനാട് ജില്ലാ പോലീസ് സഹകരണ സംഘം പ്രസിഡന്റ്‌ ശ്രീ.കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. ഡി.സി.ആർ.ബി…

          Read More

            തൊണ്ടർനാട് തൊഴിലുറപ്പ് അഴിമതിഅന്വേഷണം അട്ടിമറിക്കാൻനീക്കം യൂ ഡി എഫ്

            മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എൻ ആർ ഇ. ജി. പ്രോഗ്രാം ഓഫീസർ പ്രാഥമിക പരിശോധനയിൽ കണ്ടു പിടിച്ച തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലെ വൻ അഴിമതി സംബന്ധിച്ചുള്ള അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് അന്വേഷണം അട്ടിമറിക്കാനുള്ള സിപിഎം നീക്കത്തിന്റെ ഫലമായാണ് പോലീസും അന്വേഷണഏജൻസികളും മെല്ലപോക്ക് നയം തുടരുന്നതെന്നു യൂ. ഡി. എഫ്. പഞ്ചായത്ത്‌ കമ്മിറ്റി കുറ്റപ്പെടുത്തി ജെ പി സി യുടെ നേതൃത്വത്തിൽ അന്വേഷണം നടക്കുമ്പോൾ ഏതാണ്ട് ആറ് ഏഴു കോടി രൂപയുടെ തട്ടിപ്പ് നടന്നതയാണ് സൂചന കേരളത്തിൽ…

            Read More

              കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ ഓണചന്ത ഉദ്ഘാടനം ചെയ്തു.

              .കൽപ്പറ്റ: കൽപ്പറ്റ ഗവ.സർവ്വന്റ്സ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ സിവിൽ സ്റ്റേഷൻ റിക്രിയേഷൻ ക്ലബിൽ ആരംഭിച്ച ഓണചന്ത വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

              Read More

                സാനു മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.

                കൽപറ്റ: പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ കമ്മിറ്റി, കൽപറ്റ മേഖലാ ലൈബ്രറി സമിതി, ശക്തി ലൈബ്രറി എന്നിവയുടെ നേതൃത്വത്തിൽ സാനു മാസ്റ്റർ അനുസ്മരണം നടത്തി. എഴുത്തുകാരനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ എക്സിസികുട്ടീവ് കമ്മിറ്റി അംഗവുമായ പി.കെ.ജയചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി എം.ദേവകുമാർ, ലൈബ്രറി കൗൺസിൽ ജില്ലാ എക്സികുട്ടീവ് കമ്മിറ്റിയംഗം കെ.രാജൻ, വൈത്തിരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എം.സുമേഷ് എന്നിവർ സംസാരിച്ചു. മേഖലാ ലൈബ്രറി സമിതി ചെയർമാൻ…

                Read More

                  പുരസ്‌കാര നിറവിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി 

                  തിരുവനന്തപുരം: പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി വയനാട് ജില്ലപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി ശ്രദ്ധേയമായി. 95.24 ശതമാനം മാർക്കോടെയാണ് വയനാട് ജില്ല ഹോമിയോ ആശുപത്രി മൂന്നാം സ്ഥാനം നേടിയത്. ഒന്നര ലക്ഷം രൂപയാണ് അവാർഡ് തുക. സർക്കാർ ആശുപത്രികളിലെ ശുചിത്വം,മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം എന്നിവക്കുള്ള മികച്ച പ്രവർത്തനങ്ങൾക്കാണ് അവാർഡ് നൽകിയത്. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജിൽ…

                  Read More

                    ചുരം ബൈപാസ് റീ ടെൻഡര്‍ ചെയ്യണം: ടി. സിദ്ദിഖ് എംഎല്‍എ

                    വൈത്തിരി: ചുരംറോഡുകളുടെ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനായി ബൈപാസ്, ബദല്‍ റോഡുകള്‍ യാഥാർഥ്യമാക്കണം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപ്പാസാണ്.   ഇത് ടെൻഡർ ക്ഷണിച്ചിരുന്നുവെങ്കിലും ആരും ഏറ്റെടുത്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചുകൊണ്ട് അടിയന്തരമായി റീ ടെൻഡർ ക്ഷണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   രണ്ടാമത്തേത് പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡാണ്. ഈ റോഡ് ഇനിയും പൂർത്തിയാകാത്തത് ഒരു ജനതയോടും പ്രദേശത്തോടും കാണിക്കുന്ന അവഗണനയുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. 1994 സെപ്റ്റംബർ 24ന് കെ. കരുണാകൻ പ്രവൃത്തി ഉദ്ഘാടനം ചെയ്ത ഈ പദ്ധതിക്ക്…

                    Read More

                      എലസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്കുള്ള ആനുകൂല്യം വിതരണം ചെയ്യണം ലേബർ ഓഫീസറെ ഉപരോധിച്ചു

                      കൽപ്പറ്റ:മുണ്ടക്കൈ ദുരന്തബാധിതർക്കായി ടൗൺഷിപ്പ് നിർമ്മിക്കാൻ ഏറ്റെടുത്ത എസ്റ്റേറ്റ് ഭൂമിയിൽ കാലങ്ങളായി തൊഴിലെടുത്ത് ഉപജീവനം നയിച്ചു വന്ന തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കുന്നതിലും ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലും ഉള്ള കാലതാമസത്തിലും അലംഭാവത്തിലും പരിഹാരം ആവശ്യപ്പെട്ട്കൊണ്ട് തൊഴിലാളികളും തൊഴിലാളി നേതാക്കന്മാരും ജില്ലാ ലേബർ ഓഫീസറെ മണിക്കൂറുകളോളം ഉപരോധിച്ചു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ഓഫീസറും, ഡെപ്യൂട്ടി കളക്ടറും, ജില്ലാ ലേബർ ഓഫീസറും ചർച്ച നടത്തി ഓഗസ്റ്റ് 27 ന്റെ ബഹുമാനപ്പെട്ടഹൈക്കോടതി വിധിപ്രകാരം തൊഴിലാളികളുടെ പ്രശ്നങ്ങൾ അഞ്ചു ദിവസം കൊണ്ട് പരിഹരിക്കണമെന്ന് ബഹു…

                      Read More