wenewser-user

    ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത; 8.73 കിലോമീറ്റർ നീളം -നാല് വർഷംകൊണ്ട് പൂർത്തിയാക്കും -പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി നിർവഹിക്കും

    ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത -8.73 കിലോമീറ്റർ നീളം -നാല് വർഷംകൊണ്ട് പൂർത്തിയാക്കും -പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31ന് മുഖ്യമന്ത്രി നിർവഹിക്കും   വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററും നീളത്തിലുള്ള കേരളത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്നായ ആനക്കാംപൊയിൽ-കള്ളാടി–മേപ്പാടി തുരങ്കപാത നാല് വർഷംകൊണ്ട് പൂർത്തിയാകും. തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം ഓഗസ്റ്റ് 31 ന് വൈകീട്ട് മൂന്ന് മണിക്ക് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ…

    Read More

      പശ്ചിമഘട്ടത്തിലെ പുതിയ അതിഥി: ഡയോസ്കോറിയ ബാലകൃഷ്ണനി.

      പശ്ചിമഘട്ടത്തിലെ പുതിയ അതിഥി: ഡയോസ്കോറിയ ബാലകൃഷ്ണനി.   കേരളത്തിലെ ഗവേഷകർ പശ്ചിമഘട്ട ഭൂപ്രദേശത്തുനിന്ന് പുതിയൊരു തദ്ദേശീയ കിഴങ്ങ് ഇന്നത്തെ കണ്ടെത്തി. ഇത്തരം ഇനങ്ങളെ കുറിച്ച് മുൻപ് ഗവേഷണം നടത്തിയ ജൈവവൈവിധ്യ ഗവേഷകനും, പോലീസ് ഉദ്യോഗസ്ഥനും, സസ്യശാസ്ത്രജ്ഞനും നിലവിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് സെക്രട്ടറിയുമായ ഡോ. വി. ബാലകൃഷ്ണനോടുള്ള ആദരസൂചകമായി, ഈ പുതിയ ഇനത്തിന് ഡയോസ്കോറിയ ബാലകൃഷ്ണനി (Dioscorea balakrishnanii) എന്ന് നാമകരണം നൽകി. പശ്ചിമഘട്ട മലനിരകളിലെ വയനാടൻ ഭൂപ്രദേശങ്ങൾ, തനതായ കിഴങ്ങുകളാൽ സമ്പന്നമാണ്. സാധാരണയായി കൃഷിചെയ്യുന്ന കാച്ചിൽ…

      Read More

        ചുരം മണ്ണിടിച്ചിൽ-കോഴിക്കോട് ജില്ലാ ഭരണകൂടം കാര്യക്ഷമമായി ഇടപെടണം: യൂത്ത് കോൺഗ്രസ്

        കൽപ്പറ്റ: തുടർച്ചയായ മണ്ണിടിച്ചിൽ കാരണം യാത്രാ നിരോധനം ഏർപ്പെടുത്തിയ താമരശ്ശേരി ചുരത്തിലെ പ്രശ്നപരിഹാരത്തിനും കാര്യങ്ങൾ ഏകോപിപ്പിക്കുന്നതിനും കോഴിക്കോട് ജില്ലാ ഭരണകൂടം കൂടുതൽ കാര്യക്ഷമമായി ഇടപെടണമെന്ന് യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ണിടിച്ചിലുണ്ടായി 72 മണിക്കൂറിലധികം സമയം പിന്നിട്ടിട്ടും കോഴിക്കോട് ജില്ലാ കളക്ടർ ഇതുവരെ സ്ഥലം സന്ദർശിക്കാത്തതും, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുൻകൈയെടുക്കാത്തതും കടുത്ത പ്രതിഷേധാർഹമാണ്. വാഹനങ്ങൾ വഴിതിരിച്ചുവിട്ടത് മൂലം കുറ്റ്യാടി ചുരം നീണ്ട ബ്ലോക്ക് അനുഭവപ്പെടുകയാണ്. സമയബന്ധിതമായി റോഡിൻറെ റോഡിൻറെ അറ്റകുറ്റപ്പണി പൂർത്തിയാക്കാത്തതും യാത്ര ദുരിതത്തിന്…

        Read More

          വയനാട് ചുരം: യാത്രാദുരിതം; പടിഞ്ഞാറത്തറ ബദൽ പാത യാഥാർത്ഥ്യമാക്കണം: കെ.സി.വൈ.എം 

          മാനന്തവാടി: വയനാട് ചുരത്തിലുണ്ടായ മണ്ണിടിച്ചിലും തുടർന്നുണ്ടായ ഗതാഗത സ്തംഭനവും അത്യന്തം ഗൗരവതരമാണെന്ന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസ്താവിച്ചു. താമരശ്ശേരി ചുരം വഴിയുള്ള യാത്ര മഴക്കാലത്തും വേനൽക്കാലത്തും വയനാട്ടിലെ ജനങ്ങൾക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കുകയാണെന്നും, ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നും രൂപത പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളി ആവശ്യപ്പെട്ടു.രോഗികളുമായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ യാത്രക്കാരും, വിദ്യാർത്ഥികളും, ഉദ്യോഗസ്ഥരും, കർഷകരും നിരന്തരം ദുരിതം അനുഭവിക്കുകയാണ്. വയനാടിന്റെ വികസനത്തിനും ടൂറിസം സാധ്യതകൾക്കും ഈ യാത്രാപ്രശ്നം വലിയ വിലങ്ങുതടിയാകുന്നു.വർഷങ്ങളായി ചർച്ചയിലുള്ള പടിഞ്ഞാറത്തറ –…

          Read More

            വയനാട് പോലീസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

            മാനന്തവാടി: സർദാർ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 29.08.2025 വെള്ളിയാഴ്ച രാവിലെ 9.30 ന് ഡി.സി.ആർ.ബി ഡിവൈ.എസ്.പി കെ.ജെ. ജോൺസൺ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ഡിവൈ.എസ്.പി വി.കെ വിശ്വംഭരൻ, മാനന്തവാടി സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ പി.റഫീഖ്, ജില്ലാ ജനമൈത്രി അസി. നോഡൽ ഓഫീസർ കെ.എം ശശിധരൻ, എസ്.പി.സി ജില്ലാ അസി. നോഡൽ ഓഫീസർ കെ.മോഹൻദാസ് മറ്റു പോലീസ് ഉദ്യോഗസ്ഥർ, മെഡിക്കൽ കോളജ്…

            Read More

              പുരസ്‌കാര നിറവിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി

              തിരുവനന്തപുരം: പ്രഥമ ആയുഷ് കായകൽപ്പ് അവാർഡ് വിഭാഗത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി വയനാട് ജില്ലപഞ്ചായത്ത്‌ ഹോമിയോ ആശുപത്രി ശ്രദ്ധേയമായി. 95.24 ശതമാനം മാർക്കോടെയാണ് വയനാട് ജില്ല ഹോമിയോ ആശുപത്രി മൂന്നാം സ്ഥാനം നേടിയത്. ഒന്നര ലക്ഷം രൂപയാണ് അവാർഡ് തുക. സർക്കാർ ആശുപത്രികളിലെ ശുചിത്വം,മാലിന്യ സംസ്കരണം, അണുബാധ നിയന്ത്രണം എന്നിവക്കുള്ള മികച്ച പ്രവർത്തനങ്ങൾക്കാണ് അവാർഡ് നൽകിയത്. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ആരോഗ്യ-വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജിൽ…

              Read More

                മാനന്തവാടിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

                മാനന്തവാടി: പയ്യമ്പള്ളിയിൽ വീടിനുള്ളിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ വയോധിക മരിച്ചു. പയ്യമ്പള്ളി മുട്ടൻകര പൂവത്തിങ്കൽ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്. സ്വയം മുറിവേൽപ്പിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ പള്ളിയിൽ പോയി തിരികെ വീട്ടിലെത്തിയ ഭർത്താവ് ചാക്കോ, വീടിന്റെ വാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടു. വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികളും ചാക്കോയും ചേർന്ന് വീടിന്റെ പിൻവാതിൽ തകർത്ത് അകത്ത്…

                Read More

                  ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് നടത്തി

                  മുട്ടിൽ: ഇരുപത്തിയഞ്ചാമത് വയനാട് ജില്ലാ ജൂ ഡോ ചാമ്പ്യൻഷിപ്പ് മുട്ടിൽ ഡബ്യു എം ഒ ഓഡി റ്റോറിയത്തിൽ വെച്ച് നടന്നു. ടി. സിദ്ധീഖ് എം. എൽ എ ഉത്ഘാടനം ചെയ്തു.   പുരോഗതിയിലേക്ക് മുന്നേറുന്ന കെട്ടുറപ്പുള്ള സമൂഹത്തിന് കായികക്ഷമതയുള്ള യുവത്വം അനിവാര്യമാണെന്ന് ടി.സിദ്ധിഖ് എം.എൽ.എ. അഭിപ്രായപ്പെട്ടു. അഡ്വ. വി.പി യൂസഫ് അദ്ധ്യക്ഷനായിരുന്നു. ലോകത്തെ ഏറ്റവും ആയുർദൈർഘ്യമുള്ള രാജ്യമായി ജപ്പാൻ മാറിയതിനുപിന്നിൽ ജൂഡോ അടക്കമുള്ള കായികപരിശീലനങ്ങൾക്ക് വലിയ സ്ഥാനമുണ്ട്. മയക്കുമരുന്ന് വൻ ആശങ്കയായി സമൂഹത്തിൽ പടരുകയാണ്. ഇതിനെതിരായ പ്രതിരോധം…

                  Read More

                    അയ്യങ്കാളി കാലത്തിനും ചരിത്രത്തിനും വിസ്മരിക്കാൻ കഴിയാത്ത പോരാളി :ജുനൈദ് കൈപ്പാണി

                    തരുവണ: കാലത്തിനും ചരിത്രത്തിനും ഒരിക്കലും വിസ്മരിക്കാൻ കഴിയാത്ത അധഃസ്ഥിതലക്ഷങ്ങളുടെ ഉന്നമനത്തിനു വേണ്ടി പോരാടിയ നേതാവാണ് അയ്യങ്കാളിയെന്ന് വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയപേഴ്സൺ ജുനൈദ് കൈപ്പാണി പറഞ്ഞു. കടവത്തൂർ പി.കെ.എം ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയനാട് പഠനയാത്രയും അയ്യങ്കാളി ദിനാചരണവും ഓണക്കിറ്റ് വിതരണവും തരുവണ വില്ലേജ് ഉന്നതി കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളമുണ്ട ഗ്രാമപഞ്ചായ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ മുഖ്യ അതിഥിയായിരുന്നു.സിറാജ് വെള്ളമുണ്ട അനുസ്മരണപ്രഭാഷണം നടത്തി.ജാബിർ…

                    Read More

                      എസ്‌വൈഎസ് സാന്ത്വനം; സംസ്ഥാനതല പരിശീലനം സമാപിച്ചു

                      പടിഞ്ഞാറത്തറ: എസ്.വൈ.എസ് സാന്ത്വനം എമര്‍ജര്‍സി ടീമിന്റെ മൂന്നാം ഘട്ട സ്റ്റേറ്റ് പരിശീലനത്തിന്റെ സമാപന സെഷൻ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വയനാട് പന്തിപ്പൊയിലില്‍ നടന്ന പരിശീലനത്തിന് വിദഗ്ധർ നേതൃത്വം നൽകി. പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള അകസ്മിക സാഹചര്യങ്ങളില്‍ സേവനം ചെയ്യുന്ന പ്രത്യേകം പരിശീലനം സിദ്ധിച്ച സംഘമാണ് സാന്ത്വനം എമര്‍ജന്‍സി ടീം. ആധുനിക രീതിയിലുള്ള വൈവിധ്യമാര്‍ന്ന പ്രയോഗിക പരിശീലനങ്ങളാണ് മൂന്നാം ഘട്ടത്തില്‍ നടന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്…

                      Read More