തൊഴിലിടങ്ങളിൽ ഐസി കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ
കൽപ്പറ്റ: തൊഴിലിടങ്ങളിൽ ഇന്റേണൽ കമ്മിറ്റി (ഐസി) പ്രവർത്തനം കാര്യക്ഷമമാക്കാൻ പോഷ് ആക്ട് ബോധവത്ക്കരണം സംഘടിപ്പിക്കുമെന്ന് വനിത കമ്മീഷൻ അംഗം അഡ്വ. പി കുഞ്ഞയിഷ. കളക്ടറേറ്റ് പഴശ്ശി ഹാളിൽ ജില്ലാ വനിത കമ്മീഷൻ അദാലത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അവർ. സർക്കാർ, സ്വകാര്യ മേഖലകളിൽ സ്ത്രീകൾക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പു വരുത്താനാണ് ഐസി സംവിധാനം കാര്യക്ഷമമാക്കാൻ കമ്മീഷൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന-ജില്ലാ-ബ്ലോക്ക് തലങ്ങളിൽ പോഷ് ആക്ട് ബോധവത്കരണം നടത്തും. വയനാട് ജില്ലയിൽ താരതമ്യേന…
