ന്യുനപക്ഷങ്ങളുടെ വിദ്യാഭ്യാസ അവസരങ്ങൾ ഇല്ലാതാക്കരുത്: എം എസ് എം
കൽപറ്റ: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാംസ്‌ക്കാരിക മുന്നേറ്റങ്ങൾക്ക് കൂടുതൽ അവസരമൊരുക്കാൻ കേന്ദ്ര , സംസ്ഥാന സർക്കാരുകൾ സന്നദ്ധമാകണമെന്ന് കെ എൻ എം വിദ്യാർഥി വിഭാഗമായ എം എസ് എം സംസ്ഥാന സമിതി വയനാട്ടിൽ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. കാമ്പസുകളിൽ ഭയമില്ലാതെ പഠിക്കാൻ കഴിയുന്ന അന്തരീക്ഷമൊരുക്കണം. രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളെ വിദ്യാഭ്യാസപരമായി ഉയർത്തി കൊണ്ടു വരേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. എന്നാൽ, രാജ്യത്തെ ഉന്നത കലായങ്ങളിൽ അങ്ങേയറ്റത്തെ വംശീയ വിദ്വേഷ അജണ്ടകൾ വളർത്തി കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നത്…
