കാരിയർ ഗൈഡൻസ് ക്ലാസും സ്നേഹദരവും നടത്തി.
പടിഞ്ഞാറത്തറ: ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും പടിഞ്ഞാറത്തറ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരിയർ ഗൈഡൻസ് ക്ലാസും സ്നേഹദരവും നടത്തി. വിക്ടറി ഫെസ്റ്റ് എന്ന പേരിൽ ബാഫഖി സൗദത്തിൽ വച്ച് സംഘടിപ്പിച്ച സ്നേഹാദര പരിപാടി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എംകെ മമ്മൂട്ടി അധ്യക്ഷനായി. പരീക്ഷകളിൽ വിജയിച്ച ശാഖയിലെ എഴുപതോളം വിദ്യാർഥി വിദ്യാർഥിനികൾക്ക് എംഎൽഎ മൊമെന്റോ നൽകി…
