wenewser-user

പതിനെട്ടാം വർഷത്തിലും ചുരത്തിൽ സേവനം തുടർന്ന് ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ്ബ്.

കോടഞ്ചേരി : ഇന്ന് ദുഃഖവെള്ളി. പീഡാനുഭവ സ്മരണയിൽ അനേകായിരങ്ങൾ ഇന്ന് രാവിലെ മുതൽ വയനാട് ചുരത്തിൽ കുരിശിന്റെ വഴി കാൽനടയായി കയറാൻ ആരംഭിച്ചു. 18 വർഷമായി ചുരത്തിൽ സൗജന്യമായി വെള്ളവും, നാരങ്ങാ വെള്ളവും, തണ്ണി മത്തനും വിതരണം ചെയ്യുന്ന കോടഞ്ചേരിയിലെ ക്രിസ്ത്യൻ ബ്രദേഴ്സ് ക്ലബ് ഇത്തവണയും പതിവ് തെറ്റിക്കാതെ ഒന്നുചേർന്നു. ക്രിസ്ത്യൻ ബ്രദേഴ്സ് എന്ന പേരിൽ ഒരുപറ്റം യുവാക്കൾ ചേർന്ന് ആരംഭിച്ച ക്ലബ്ബ് അവർ വർഷങ്ങളായി തുടർന്നുവരുന്ന സേവന മനോഭാവത്തോടു കൂടി ഇന്നും വയനാട് ചുരത്തിൽ ഉണ്ടായിരുന്നു….

Read More

ദു:ഖവെള്ളിയാഴ്ച രക്തദാനം നടത്തി ടീം ജ്യോതിർഗമയ

മാനന്തവാടി: യേശുവിൻ്റെ ക്രൂശ് മരണത്തെ അനുസ്മരിച്ച് ദു:ഖവെള്ളിയാഴ്ച ടീം ജ്യോതിർഗമയ രക്തദാനം നടത്തി. 16-ാം വാർഷിക ആചരണത്തിൻ്റെ ഭാഗമായി തുടർച്ചയായ 16-ാം വർഷവും പീഡാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ച് വരികയാണ്. എടവക പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ വിനോദ് തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടീം ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. മാനന്തവാടി ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ പൊതു പ്രവർത്തകരായ സി. അഖിൽ പ്രേം, രാജേഷ് മo ത്തിൽ, ജോയി പോൾ,…

Read More

പുന്നപ്പുഴയിലെ ദുരന്താവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി

മുണ്ടക്കൈ-ചൂരൽമല പ്രകൃതി ദുരന്തത്തെ തുടർന്ന് പുന്നപ്പുഴയിൽ അടിഞ്ഞ ദുരന്താവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി. സംസ്ഥാന ജല വിഭവ വകുപ്പിന്റെ നേതൃത്വത്തിൽ ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. പുഴയിൽ അടിഞ്ഞു കൂടിയ കല്ല്, മണൽ, മണ്ണ് എന്നിവ കോരി നീക്കം ചെയ്യുന്ന പ്രവൃത്തികളാണ് ആദ്യഘട്ടത്തിൽ നടക്കുക. കോഴിക്കോട് എൻഐടിയിൽ നിന്നുള്ള വിദഗ്ധ സംഘം പ്രദേശത്തെത്തി പ്രാഥമിക പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. മഴക്കാലത്തിന് മുന്നോടിയായി പുഴയുടെ ഗതി തിരിച്ചെടുക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ മുൻ‌തൂക്കം നൽകുന്നത്. ദുരന്തത്തില്‍ 5.7 ദശലക്ഷം…

Read More

ഡോ. ദാഹിര്‍ മുഹമ്മദിന് ആദരവുമായി എസ് പി സി കേഡറ്റുകള്‍

പനമരം : മികച്ച ഡോക്ടര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഡോ. ദാഹിര്‍ മുഹമ്മദിനെ പനമരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഡോക്ടറെ പൊന്നാടയണിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ബിന്ദു പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. പനമരം ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി സുബൈര്‍, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ പങ്കെടുത്തു. അവധികാലത്ത്…

Read More

സുരക്ഷാ സംവിധാനങ്ങളില്ലാതെ ഗ്യാസ് സിലിണ്ടറുകള്‍ കയറ്റിയിറക്കുന്നതായി പരാതി.

ബത്തേരി: മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാതെ തുറസായ സ്ഥലത്ത് വാണിജ്യ വാതക സിലിണ്ടറുകള്‍ വാഹനങ്ങളില്‍ കയറ്റിയിറക്കുന്നത് ഭീഷണിയാകുന്നുവെന്ന പരാതി. ബത്തേരി പട്ടരുപടിയിലെ കുടുംബങ്ങളാണ് പരാതിയും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ബത്തേരി പാട്ടവയല്‍ റോഡരികില്‍ നൂറുകണക്കിന് കുടുംബങ്ങളും വിദ്യാഭ്യാസ സ്ഥാപനവും ആരാധാനായലവുമുള്ള സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള തുറസായ സ്ഥലത്ത്് വാണിജ്യവാതക സിലിണ്ടറുകള്‍ എത്തിച്ച് കയറ്റിയിറക്കുന്നത്. ചുറ്റും ഗ്രീന്‍നെറ്റ് കെട്ടിമറച്ച ഭൂമിയില്‍ വലിയ വാഹനത്തില്‍ എത്തിക്കുന്ന വാണിജ്യ അടിസ്ഥാനത്തിലുള്ള വാതക സിലിണ്ടുറുകള്‍ മറ്റ് വാഹനങ്ങളിലേക്ക് കയറ്റി ഇവിടെനിന്ന് കൊണ്ടുപോകുകയാണ് പതിവ്. രാത്രികാലങ്ങളിലും പുലര്‍ച്ചെയുമായാണ് വാതകം…

Read More

ഫെന്‍സിംഗ് തകര്‍ത്ത് കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു; നിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം

മാനന്തവാടി: പാല്‍വെളിച്ചം, കുറുവ പ്രദേശത്തെ ക്രാഷ്ഗാഡ് റോപ്പ് ഫെന്‍സിംഗിന്റെ നിര്‍മാണത്തില്‍ അപാകത. ഫെന്‍സിംഗ് തകര്‍ത്ത് കാട്ടാന കാര്‍ഷിക വിളകള്‍ നശിപ്പിച്ചു. പ്രദേശത്തെ ഒഴുകയില്‍ അഖില്‍, തോമസ് പാപ്പിനശ്ശേരി, സഹോദരങ്ങളായ ബിനോയ്, ജോണ്‍സണ്‍ എന്നിവരുടെ വാഴ, റബര്‍, കവുങ്ങ് എന്നിവയാണ് ആന കഴിഞ്ഞ ദിവസം നശിപ്പിച്ചത്. ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയും അഴിമതിയും കാരണം പ്രദേശത്ത് സ്ഥാപിച്ച ക്രാഷ് ഗാഡ് റോപ്പ് ഫെന്‍സിങ്ങ് കാര്യക്ഷമമല്ലാത്തത് കാരണമാണ് ഇവിടെ ആനയിറങ്ങാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. 2017ല്‍ ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കര്‍ഷകര്‍…

Read More

മാതൃക ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു; മൂന്ന് വീടുകളുടെ പ്ലോട്ടിങ് കഴിഞ്ഞു, ഒരു വീടിന്റെ ഫൗണ്ടേഷൻ പണി പൂർത്തിയായി

കൽപ്പറ്റ : മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64 ഹെക്ടര്‍ ഭൂമിയില്‍ മാതൃകാ വീടിൻ്റെ നിര്‍മ്മാണ പ്രവൃത്തി ആരംഭിച്ചു. ടൗൺഷിപ്പ് നിർമ്മാണം നവംബറിനകം പൂർത്തിയാക്കും. 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയില്‍ ക്ലസ്റ്ററുകളായാണ് വീടുകള്‍ നിര്‍മ്മിക്കുന്നത്. ശുചിമുറിയോട് ചേര്‍ന്നുള്ള പ്രധാന മുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവയാണ് ഉള്‍പ്പെടുന്നത്. പ്രകൃതി ദുരന്തങ്ങള്‍ പ്രതിരോധിക്കും വിധമാണ് ടൗണ്‍ഷിപ്പിലെ…

Read More

ടേക്ക് എ ബ്രേക്ക് മിനി ഷോപ്പിങ് കോംപ്ലക്സ് ശിലാസ്ഥാപനം നിർവ്വഹിച്ചു

കേണിച്ചിറ:പൂതാടി ഗ്രാമ പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് മിനി ഷോപ്പിങ് കോംപ്ലക്സ് ശിലാസ്ഥാപനം ഐ.സി. ബാലകൃഷ്ണൻഎംഎൽഎ നിർവഹിച്ചു. ടൗണിൽ എത്തുന്ന പൊതുജനങ്ങൾക്കായി, കാലങ്ങളായി ആവശ്യപ്പെടുന്ന ടൗണിലെ താൽക്കാലിക വിശ്രമ കേന്ദ്രം, ശുചിമുറി , പാർക്കിങ് കേന്ദ്രം, മിനി ഷോപ്പിങ് കോംപ്ലക്സ്, പൊതു സ്റ്റേജ് എന്നിവ അടങ്ങുന്നതാണ് ഈ സംവിധാനം. പഞ്ചായത്ത് പ്രസിഡൻ്റ് മിനി പ്രകാശൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൻ ഉഷ തമ്പി , വൈസ് പ്രസിഡൻ്റ് എം എസ് പ്രഭാകരൻ, മുൻ…

Read More

കളക്ടറേറ്റിലെ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം

കൽപ്പറ്റ: കളക്ടറേറ്റില്‍ തയ്യാറാക്കിയ കല്‍പാര്‍ക്കിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. വൃത്തി-2025 ദി ക്ലീന്‍ കേരള കോണ്‍ക്ലേവില്‍ വെയ്സ്റ്റ് ടൂ വണ്ടര്‍ പാര്‍ക്ക് ഇനത്തിലാണ് ജില്ലയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചത്.ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനം. കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷില്‍ നിന്നും ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഹര്‍ഷൻ, അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ പി എസ് സജ്ഞയ്, പ്രോഗ്രാം ഓഫീസര്‍ കെ അനൂപ് എന്നിവര്‍…

Read More

തെരുവ് നായ അക്രമണം അതിദാരുണ സംഭവം: ലത്തീഫ് മേമാടൻ.

കണിയാമ്പറ്റ : ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ തെരുവ് നായ ആക്രമണം അതിരൂക്ഷമാണെന്നും തെരുവ് നായകളെ പേടിച്ചു പൊതുജനങ്ങൾക്കും വിദ്യാർത്ഥി കൾക്കും പുറത്തു ഇറങ്ങാൻ പറ്റാത്ത സാഹചര്യമാണെന്നും നടപടി എടുക്കാതെ ഉത്തരവാദിത്തപ്പെ ട്ടവർ മൗനം തുടർന്നാൽ പൊതുജങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐഎം കണിയാമ്പറ്റ ലോക്കൽ കമ്മിറ്റി അംഗം ലത്തീഫ് മേമാടൻ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.കഴിഞ്ഞ ആഴ്ചകളിലായി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂന്നു നാലു കേസുകൾ റിപ്പോർട്ട്‌ ചെയ്തിട്ടും യുഡിഫ് ന്റെ ഭരണസമിതി അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read More