wenewser-user

ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു

ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ വളാംതോട് മട്ടിലയം മേഖലയിൽ മണ്ണിടിച്ചിൽ സംബന്ധിച്ചും കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ വെണ്ണിയോട് മേഖലയിൽ വെള്ളപ്പൊക്കം സംബന്ധിച്ചുമുള്ള മോക്ക് എക്സസൈസാണ് വെള്ളിയാഴ്ച സംഘടിപ്പിച്ചത്. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന അടിയന്തര സാഹചര്യങ്ങളിൽ നടപ്പാക്കുന്ന രക്ഷാപ്രവർത്തന സംവിധാനങ്ങൾ, പരിശോധന കാര്യക്ഷമമാക്കാനുള്ള വിലയിരുത്തൽ എന്നിവയാണ് മോക്ക്ഡ്രില്ലിന്റെ ഭാഗമായി നടന്നത്. രാവിലെ എട്ട് മുതൽ ഇൻസിഡന്റ് കമാൻഡറുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനോടനുബന്ധിച്ച് സുരക്ഷിതമല്ലാത്ത ഇടങ്ങളിൽ നിന്നും ആളുകളെ മാറ്റിപാർപ്പിക്കൽ,…

Read More

അന്തർസംസ്ഥാന കരാട്ടെ സംഗമം സംഘടിപ്പിച്ചു

മാനന്തവാടി: ഫുനാകോഷി ഷോട്ടോക്കാൻ കരാട്ടെ ഡോ ഇന്ത്യയുടെ നേതൃത്വത്തിൽ മാനന്തവാടി ലിറ്റിൽ ഫ്ലവർ യു. പി സ്കൂളിൽ സംഘടിപ്പിച്ച അന്തർ സംസ്ഥാന കരാട്ടെ സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഫുനാകോഷി ഷോട്ടോക്കാൻ കരാട്ടെ ഡോ ഇന്ത്യ ചീഫ് ഇൻസ്ട്രക്ടർ ഷിഹാൻ ചാക്കോ കെ.ജെ അധ്യക്ഷത വഹിച്ചു. സുനിൽ വർഗീസ്, സി അബ്ദുൽ ഖാദർ, മൊയ്‌തീൻ സി, സരിത പ്രസാദ്, സുമേഷ് ടി. എ, രക്ഷിതാ കെ,…

Read More

എൻ എസ് എസ് നിർമ്മിച്ച പൊതു കിണർ നാടിന് സമർപ്പിച്ചു

പനമരം: ഡബ്ല്യൂ എം ഒ ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്,  ആറാം മൈൽ പഴഞ്ചേരി കുന്ന് ഉന്നതിയിലെ ജനങ്ങൾക്കായി നിർമ്മിച്ച പൊതു കിണറിന്റെ സമർപ്പണോദ്ഘാടനം വാർഡ് മെമ്പർ ശ്രീ ആഷിക് നിർവഹിച്ചു. ഡബ്ല്യൂ എം ഒ ഐ ജി കോളേജ് പ്രിൻസിപ്പൽ ഡോ: പി ടി അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മുഴുവൻ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി നിർമ്മിച്ച പൊതു കിണർ പ്രദേശവാസികളുടെ ആരോഗ്യവും ജീവിതനിലവാരവും ഉയർത്തുക എന്ന…

Read More

ജീവൻ രക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്ത് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ സന്നദ്ധ കൂട്ടായ്മയായ ആസ്റ്റർ വോളന്റിയേഴ്സും സംയുക്തമായി ജീവൻ രക്ഷാ ഉപകരണമായ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു. കിടപ്പുരോഗികൾക്ക് ജീവ വായുവിനായി ഓക്സിജൻ സിലിണ്ടറുകൾ ഉപയോഗിക്കുന്നതിനു പകരം അന്തരീക്ഷത്തിലെ ശുദ്ധമായ ഓക്സിജൻ ലഭ്യമാക്കുന്ന ഉപകരണമാണ് ഓക്സിജൻ കോൺസെൻട്രേറ്റർ. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഗണ്യമായ പങ്കുവഹിക്കുന്ന വിവിധ പെയിൻ & പാലിയേറ്റീവ് കെയർ യൂണിറ്റുകളായ മൂപ്പൈനാട് പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റ്, കല്പറ്റ ചാരിറ്റബിൾ…

Read More

ജ്യോതിർഗമയ 16-ാം വാർഷികം: രക്ത ദാനവാരാചരണത്തിന് തുടക്കമായി

മാനന്തവാടി: ടീം ജ്യോതിർഗമയ തുടർച്ചയായ 16-ാം വർഷവും പീഡാനുഭവ വാരം രക്ത ദാനവാരമായി ആചരിച്ചു. നാൽപതാം വെള്ളി മുതൽ ഈസ്റ്റർ വരെ നടക്കുന്ന രക്ത ദാനവാരാചരണത്തിൻ്റെ ഉദ്ഘാടനം കവി സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. വള്ളിയൂർക്കാവ് ക്ഷേത്രം ട്രസ്റ്റി ടി.കെ. അനിൽകുമാർ അവയവ ദാന സമ്മതപത്രം കൈമാറി. ടീം ജ്യോതിർഗമയ കോ -ഓർഡിനേറ്റർ കെ.എം. ഷിനോജ് ഏറ്റുവാങ്ങി. മാനന്തവാടി ബ്ലഡ് ബാങ്കിൽ നടന്ന ചടങ്ങിൽ സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ബേബി പൗലോസ്…

Read More

മാനന്തവാടി ക്ഷീരോത്പാദക സഹകരണ സംഘം കൺസ്യൂമർസ്റ്റോർ ഉദ്ഘാടനം ചെയ്യ്തു

പയ്യമ്പള്ളി :-മാനന്തവാടി ക്ഷീരോൽപാദക സഹകരണസംഘം പയ്യമ്പള്ളിയിൽ പുതിയതായി തുടങ്ങിയ കൺസ്യൂമർ സ്റ്റോറിന്റെ ഉദ്ഘാടനംപട്ടികജാതി-പട്ടികവർഗ ‘ പിന്നോക്ക വിഭാഗ ക്ഷേമവകുപ്പ്മന്ത്രി. ഒ ആർ കേളു നിർവഹിച്ചു. നിത്യോപയോഗസാധനങ്ങൾ, മിൽമ ഉൽപന്നങ്ങൾ,കാർഷിക ഉപകരണങ്ങൾ എന്നിവയെല്ലാം ഉയർന്ന ഗുണമേന്മയോടെ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്റ്റോറിൽ നിന്നുമുള്ള നിത്യോപയോഗ സാധനങ്ങളുടെആദ്യ വിൽപ്പന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഫെമിമാത്യു മാനന്തവാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റിചെയർമാൻ വിപിൻ വേണുഗോപാലിന് നൽകി നിർവഹിച്ചു. മിൽമ ഉൽപ്പന്നങ്ങളുടെ വിൽപ്പന മിൽമ വയനാട്ഡയറി മാനേജർ…

Read More

എടവകയുടെ ഒരു സ്വപ്നം കൂടി പൂവണിയുന്നു

എടവകയുടെ ഒരു സ്വപ്നം കൂടി പൂവണിയുന്നു വയനാട് ജില്ലയിലെ കിടത്തി ചികിത്സ സൗകര്യമുള്ള ഏക ആയുർവേദ ആശുപത്രിയായ എടവക പഞ്ചായത്തിലെ ആയുർവേദ ആശുപത്രിക്ക് ഭരണസമിതിയുടെ നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ നാഷണൽ ആയുഷ് മിഷൻ അനുവദിച്ച ഒരു കോടി രൂപ മുടക്കി പുതിയ കെട്ടിടം ഒരുങ്ങുന്നു ദിവംഗതനായ പള്ളത്ത് ചാക്കോ ചേട്ടൻറെ സ്മരണാർത്ഥംകുടുംബം ദാനം നൽകിയ സ്ഥലത്താണ് പുതിയ കെട്ടിടം ഒരുങ്ങുന്നത് നിർമ്മാണം പൂർത്തിയാകുന്നതോടെ രോഗികൾക്ക് കൂടുതൽ മികച്ച സേവനം ലഭ്യമാകും , നിർമ്മാണപ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഹമ്മദ് കുട്ടി…

Read More

മുഹമ്മദ് ഫായിസിന് ആദരവ് നൽകി കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് കമ്മിറ്റി

കമ്പളക്കാട് : അൽ ഹിദായ ഇസ്ലാമിക് യൂണിവേഴ്സിറ്റി 2024-25 വർഷത്തെ സെക്കൻഡറി വിഭാഗം പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ മുഹമ്മദ് ഫായിസ് പള്ളിപ്പറമ്പൻ എന്നവർക്ക് കമ്പളക്കാട് ടൗൺ ജുമാ മസ്ജിദ് കമ്മിറ്റിയുടെ സ്നേഹാദരവ് ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് പ്രസിഡണ്ട് കെ കെ അഹമ്മദ് ഹാജി നൽകി. കമ്പളക്കാട് ടൗൺ ജുമാമസ്ജിദ് സ്കൂൾകുന്ന് ഡിവിഷൻ ചെയർമാൻ പള്ളിപ്പറമ്പൻ നാസർ &ഷർജ ദമ്പതികളുടെ മകനാണ് മുഹമ്മദ് ഫായിസ്. ടൗൺ ജുമാമസ്ജിദ് കമ്മിറ്റി ഭാരവാഹികളായ മൊയ്തു പത്തായ ക്കോടൻ.മുഹമ്മദാലി കെ…

Read More

കൽപ്പറ്റയിലെ അക്വാ ടണൽ എക്സ്പോയിലേക്ക് ജനപ്രവാഹം

.കൽപ്പറ്റ: കൽപ്പറ്റയിലെ അക്വാ ടണൽ എക്സ്പോയിലേക്ക് ജനപ്രവാഹം. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന വയനാട് ഫെസ്റ്റിന്റെ ഭാഗമായാണ് കൽപ്പറ്റ ബൈപ്പാസ് റോഡിൽ ഫ്ലവർ ഷോ ഗ്രൗണ്ടിൽ അക്വാ ടണൽ എക്സ്പോ നടത്തുന്നത്. ഡ്രീംസ് എന്റർടൈൻമെന്റുമായി ചേർന്ന് ഡി. ടി. പി.സി.യുടെ സഹകരണത്തോടെയാണ് അക്വ ടണൽ എക്സ്പോ നടക്കുന്നത് വിവിധയിനം മത്സ്യങ്ങളുടെ പ്രദർശനം, പ്രദർശന വിപണന സ്റ്റാളുകൾ, ഗോസ്റ്റ് ഹൗസ്, അമ്യൂസ്മെൻറ് പാർക്ക് എന്നിവയാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഇവയിൽ ഏറ്റവും ആകർഷണീയം നാട്ടിൽ ആദ്യമായി എത്തിയ…

Read More

ലഹരി വിരുദ്ധ ക്യാമ്പയിൻ; എസ്എസ്എഫ് കമ്പളക്കാട് ടൗണിൽ മാരത്തോൺ സംഘടിപ്പിച്ചു

കമ്പളക്കാട് : ‘ശരികളുടെ ആഘോഷം’ എന്ന പ്രമേയത്തിൽ എസ് എസ് എഫ് സംസ്ഥാനത്തുടനീളം നടത്തിവരുന്ന ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി കണിയാമ്പറ്റ സ്മാർട്ട്‌ കോർ ടീം അംഗങ്ങളുടെ നേതൃത്വത്തിൽ കമ്പളക്കാട് ടൗണിൽ മാരത്തോൺ സംഘടിപ്പിച്ചു. പത്തു യൂനിറ്റുകളിൽ നിന്നായി നൂറോളം വിദ്യാർഥികൾ പങ്കെടുത്തു. കമ്പളക്കാട് സ്റ്റേഷൻ പരിസരത്തുനിന്ന് ആരംഭിച്ച പരിപാടിക്ക് കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നൂരിഷ ചേനോത്ത് ഫ്ലാഗ് ഓഫ് ചെയ്ത് ആശംസയറിയിച്ചു. ടൗണിൽ നടന്ന സമാപന സംഗമം എസ് എസ് എഫ് സംസ്ഥാന…

Read More