ശാസ്ത്ര പരിസ്ഥിതി പഠന ക്യാമ്പ് സമാപിച്ചു
കൽപറ്റ: കുട്ടികളിൽ ശാസ്ത്രീയ ചിന്തയും പരിസ്ഥിതി സംരക്ഷണ അവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെ പുത്തൂർ വയൽ എം എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ നടത്തിയ ഒരാഴ്‌ചത്തെ ‘വേനൽകൂട്ട്’ സഹവാസ ക്യാമ്പ് സമാപിച്ചു. മനുഷ്യൻ പ്രകൃതിയിൽ നിന്നും വേറിട്ട ഒന്നല്ല എന്നും പരസ്പര സഹവർത്തിത്വത്തിലൂടെ മാത്രമെ ഭൂമിയിൽ മുന്നേറാൻ സാധിക്കൂ എന്നും സമാപന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് കൽപറ്റ സോഷ്യൽ ഫോറസ്ട്രി ഡി എഫ് ഒ ഹരിലാൽ പറഞ്ഞു. കുട്ടികൾ എന്ന നിലയിൽ പരിസ്ഥിതിയെക്കുറിച്ചു കൂടുതൽ പഠിക്കുക എന്നുള്ളത് ഓരോരുത്തരുടെയും…
