വയനാടന്‍ കാടുകളില്‍ പുതിയ ഇനം തുമ്പിയെ കണ്ടെത്തി ഗവേഷകര്‍
കല്‍പ്പറ്റ: വയനാടന്‍ കാടുകളില്‍ പുതിയ ഇനം തുമ്ബിയെ കണ്ടെത്തി ഗവേഷകര്‍. വയനാടന്‍ അരുവിയന്‍ (വയനാടന്‍ ടോറന്റ് ഡാര്‍ട്ട്) എന്ന പേരു നല്‍കിയിരിക്കുന്ന സൂചിതുമ്ബിയെ തിരുനെല്ലിയിലെ കാളിന്ദി നദിയില്‍ നിന്നാണ് ആദ്യമായി കണ്ടെത്തിയത്. യൂഫേയ വയനാഡെന്‍സിസ് എന്നാണ് ശാസ്‌ത്രീയ നാമം. 2013ല്‍ നടത്തിയ ജന്തു ജാല സര്‍വേയിലാണ് കാളിന്ദി നദിയില്‍ നിന്നു ഗവേഷകര്‍ ആദ്യമായി യൂഫിയ വയനാഡെന്‍സിസിനെ കാണുന്നത്. തുടന്ന് 2019 വരെ ഇതേ ഭാഗത്ത് കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തി. പിന്നീട്, 2019 മുതല്‍ 2023 വരെയുള്ള ഗവേഷണത്തില്‍…
