‘കനിവ് മുറ്റിയ ഇടങ്ങളിലേക്ക്’ ഡബ്ലൂ ടൂ; സ്നേഹസംഗമം സംഘടിപ്പിച്ചു
പിണങ്ങോട്: സേവന സന്നദ്ധ കൂട്ടായ്മയായ ഡബ്ല്യൂ ടൂ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ‘കനിവ് മുറ്റിയ ഇടങ്ങളിലേക്ക്’ എന്ന പേരിൽ പിണങ്ങോട് പീസ് വില്ലേജിൽ സംഘടിപ്പിച്ച സ്നേഹസംഗമം വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഡബ്ല്യൂ ടൂ പ്രസിഡന്റ് മുഹമ്മദ് ഷമീം വി അധ്യക്ഷത വഹിച്ചു. റീമ റഷീദ്, ജൂസൈല കെ, സഫ്‌വാൻ ടി , മുഹമ്മദ് സ്വാലിഹ്, അൻസിഫ് കൊളത്തൂർ, ഷാനവാസ് പി തുടങ്ങിയവർ സംസാരിച്ചു. സന്നദ്ധ പ്രവർത്തകനായി പ്രവർത്തിക്കുന്നത് ആത്മാഭിമാനവും…
