ഓട്ടിസം ബാധിതർക്കുള്ള പെൻഷൻ പദ്ധതിയിൽവിദ്യാർഥികൾ പങ്കാളികളായി
കൽപറ്റ: കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓട്ടിസം ബാധിതരായവർക്ക് നൽകുന്ന സ്പർശ് ജീവകാരുണ്യ പെൻഷൻ പദ്ധതിയിൽ നഴ്സിങ് കോളേജ് വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി.മേപ്പാടി വിംസ് മെഡിക്കൽ കോളേജിലെ നഴ്സിങ് കോളേജ് വിദ്യാർഥികളാണ് പെൻഷൻ നൽകാനായി തുക സ്വരുപിച്ച് നൽകി മാതൃകാ പ്രവർത്തനം നടത്തിയത്.പഠനത്തോടൊപ്പം ജീവകാരുണ്യ പദ്ധതിക്കായി തങ്ങളുടെ സമ്പാദ്യം സ്വരുപിച്ച് നൽകിയാണ് വിദ്യാർഥികളും അധ്യാപകരും കണ്ണികളായത്.ഓട്ടിസം ബാധിതരായ 85 പേർക്ക് മാസം തോറും 1,000 രൂപവീതമാണ് പെൻഷൻ നൽകുന്നത്. തുടങ്ങിയിട്ട് നാല് വർഷമായെങ്കിലും പെൻഷൻ പദ്ധതിക്ക് യാതൊരു…
