സ്റ്റേറ്റ് എന്‍പിഎസ് എംപ്ലോയീസ് കളക്റ്റീവ് കേരള; സായാഹ്ന ധര്‍ണ നടത്തി
കല്‍പ്പറ്റ: സ്റ്റാറ്റിയുട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി സ്റ്റേറ്റ് എന്‍പിഎസ് എംപ്ലോയീസ് കളക്റ്റീവ് കേരള ജില്ലാ കമ്മിറ്റി കല്‍പ്പറ്റ കളക്ടറേറ്റിന് മുന്‍പില്‍ സായാഹ്ന ധര്‍ണ നടത്തി. സായാഹ്ന ധര്‍ണ്ണ സംസ്ഥാന സമിതി ഓഡിറ്റര്‍ ഷിഹാബുദീന്‍ ഒ യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശരത് വി എസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സദുഷ് പി കെ,ട്രഷറര്‍ ആശ്രയകുമാരന്‍, സുമേഷ്, ശുഭമോള്‍, വിരമിച്ച പങ്കാളത്ത പെന്‍ഷനില്‍പ്പെട്ട പത്മിനി എന്നിവര്‍ സംസാരിച്ചു.കേരളത്തില്‍ 2013 ഏപ്രില്‍…
