സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കണം: മന്ത്രി ഒ. ആര്‍ കേളു
കൽപറ്റ: സംരംഭങ്ങള്‍ ആരംഭിക്കുന്നതിനോടൊപ്പം സംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കണമെന്ന് മന്ത്രി ഒ ആര്‍ കേളു. ജില്ലയില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തില്‍ 8000 ൽ ത അധികം സംരംഭങ്ങളും തൊഴിലവസരങ്ങളുമാണ് ഉണ്ടായത്. പദ്ധതികള്‍ കൃത്യമായി തയ്യാറാക്കിയാല്‍ മൂലധനം നല്‍കാന്‍ എല്ലാ ബാങ്കുകളും തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ സംരംഭകര്‍ക്കൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തുന്ന ലോകബാങ്ക് പദ്ധതിയായ റൈസിങ് ആന്റ് ആക്സലറേറ്റിങ് എംഎസ്എംഇ പെര്‍ഫോര്‍മന്‍സ് (ആര്‍എഎംപി)പദ്ധതിയുടെ…
