ഫാഷൻ റാമ്പുകളിൽ തിളങ്ങി രണ്ടാം ക്ലാസുകാരി
വെള്ളമുണ്ട: നഗരപ്രദേശങ്ങളിലെ കുട്ടികൾ മാത്രം പങ്കെടുക്കാറുള്ള ഫാഷൻ ഷോ റാമ്പുകളിൽ തിളങ്ങി വെള്ളമുണ്ട സ്വദേശിനിയായ കൊച്ചുമിടുക്കി. ആറുമാസം മുമ്പുമാത്രം ഫാഷൻ രംഗത്തേക്ക് കാലെടുത്തുവച്ച വെള്ളമുണ്ട എ യുപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി നൈക ഷൈജിത്താണ് ചുരുങ്ങിയ കാലം കൊണ്ട് ഡിസൈനർ ഷോകളിലെ താരമായത്. ഇരുപത്തിയഞ്ചോളം റാമ്പുകളിലാണ് നൈക ഇതുവരെ ചുവടുവച്ചത്. ഫാഷൻ ഷോകളിലെ മത്സര ഇനമായ പേജൻ്റ് ഷോകളേക്കാൾ കൂടുതലായി ഡിസൈനർ ഷോകളിലാണ് നൈക പങ്കെടുക്കാറുള്ളത്. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിയാട്രിക്സ് എന്ന മോഡലിംഗ് കമ്പനിയുടെ…
