wenewser-user

മാലിന്യമുക്തം നവകേരളം’ ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

മാനന്തവാടി: ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിനിൻ്റെ ഭാഗമായി സിപിഐഎം നടത്തുന്ന പൊതു സ്ഥലങ്ങൾ ശുചീകരിക്കുന്ന പ്രവർത്തനത്തിന് ജില്ലയിൽ തുടക്കമായി. ജില്ലാതല ഉദ്ഘാടനം മെഡിക്കൽ കോളേജ് ഷോസ്പിറ്റൽ മാനന്തവാടിയിൽ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവ്വഹിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ മാർച്ച് 31 നുള്ളിൽ ശുചീകരണ പ്രവർത്തനം പാർട്ടിയുടെ നേതൃത്വത്തിൽ ഏറ്റെടുക്കും.

Read More

കളഞ്ഞുകിട്ടിയ ഫോൺ ഉടമക്ക് നൽകി വിദ്യാർഥികളുടെ മാതൃക

അഞ്ചാംപീടിക: റോഡരികിൽ നിന്ന് കളഞ്ഞുകിട്ടിയ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ച് വിദ്യാർഥികളുടെ മാതൃക. അഞ്ചാംപീടിക മുനവ്വിറുൽ ഇസ്‍ലാം മദ്റസ വിദ്യാർഥികളായ ഇ. മുഹമ്മദ് ഫർഹാൻ, എ. ജൻസിൽ, പി. മുഹമ്മദ് അദിനാൻ, സി. മുഹമ്മദ് നാസിഹ് എന്നിവരാണ് മാതൃകയായത്. കഴിഞ്ഞദിവസം തേറ്റമല അഞ്ചാംപീടിക റോഡിൽ ഇണ്ടിയേരികുന്ന് റോഡിന് സമീപത്തുനിന്നാണ് വിദ്യാർഥികൾക്ക് വിലപിടിപ്പുള്ള ഫോൺ ലഭിച്ചത്. ഉടൻ ഇവർ വെള്ളമുണ്ട സ്റ്റേഷനിൽ എത്തി പൊലീസിന് ഫോൺ കൈമാറുകയായിരുന്നു. വ്യാഴാഴ്ച രാവിലെയോടെ ഫോണിന്റെ ഉടമസ്ഥരായ സമീപത്തെ കോൺവന്റിലെ സിസ്റ്റർമാർ വെള്ളമുണ്ട…

Read More

സ്‌കൂട്ടർ മോഷണം പോയതായി പരാതി

ഇന്ന് (26.03.2025) രാവിലെ കൽപ്പറ്റ പുതിയ ബസ്റ്റാന്റിന് പരിസരത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്ക് എ.ടി.എമ്മിന് സമീപം നിർത്തിയിരുന്ന കെ.എൽ 12 K 4677 നമ്പർ ആക്ടിവ സ്‌കൂട്ടർ മോഷണം പോയതായി പരാതി. ഈ വാഹനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ കല്പറ്റ പോലീസ് സ്റ്റേഷനിൽ അറിയിക്കേണ്ടതാണ്. കൽപ്പറ്റ പോലീസ് സ്റ്റേഷൻ ; 04936202400

Read More

പുൽപള്ളി ഗ്രാമപഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്തു

പുൽപള്ളി: പുൽപള്ളി ഗ്രാമപഞ്ചായത്ത് അഭിമാനാർഹമായ പദ്ധതികളാണു നടപ്പിലാക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി എംപി. ലൈഫ് ഭവന പദ്ധതിയിൽ അഞ്ഞൂറിലേറെ വീടുകൾ, മൊബൈൽ വെറ്ററിനറി യൂണിറ്റ്, പ്രാഥമികാരോഗ്യകേന്ദ്രത്തിനുള്ള കെട്ടിടം, തൊഴിലുറപ്പ് പദ്ധതിയിൽ പതിനാലര കോടി രൂപ ചെലവഴിക്കാനായത് ഉൾപ്പെടെ നിരവധി പദ്ധതികളാണു ഗ്രാമ പഞ്ചായത്ത് നടപ്പിലാക്കിയതെന്നും എം പി പറഞ്ഞു. പുൽപള്ളി ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രിയങ്ക. മൂന്നര വർഷത്തെ കഠിനപ്രയത്‌നമാണ് ഈ കെട്ടിടത്തിനു പിന്നിലുള്ളത്. ഒരു കെട്ടിടത്തിൽ തന്നെ വിവിധ വകുപ്പുകളുടെ ഓഫിസുകളടക്കം…

Read More

ദുരന്തബാധിതര്‍ക്ക് ഇനി പുതുജീവിതം;വയനാട് മാതൃക ടൗണ്‍ഷിപ്പ് ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് സർക്കാർ നിർമിക്കുന്ന മാതൃകാ ടൗണ്‍ഷിപ്പിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കല്‍പ്പറ്റ ബൈപ്പാസിനോട് ചേർന്ന് സർക്കാർ ഏറ്റെടുത്ത 64 ഹെക്ടർ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ ആയിരം ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടുകളാണ് ദുരന്തബാധിതർക്കായി നിർമ്മിക്കുന്നത്. പുനരധിവാസത്തിനായി 402 ഗുണഭോക്താക്കളെയാണ് സർക്കാർ തെരഞ്ഞെടുത്തിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ കെ രാജൻ ഉള്‍പ്പെടെയുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും വയനാട് എംപി പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു. ഉദ്ഘാടന ചടങ്ങില്‍ ഗുണഭോക്താക്കളും പ്രത്യേക ക്ഷണിതാക്കളായിരുന്നു.

Read More

വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയാക്കണം; ബസുടമകള്‍ സമരത്തിലേക്ക്

തിരുവനന്തപുരം : നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക്. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയില്‍ നിന്നും അഞ്ചു രൂപയായി ഉയര്‍ത്തണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടു. കോവിഡിന് ശേഷം ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ തോതില്‍ കുറവുണ്ടായിട്ടുണ്ട്. 13 വര്‍ഷമായി വിദ്യാര്‍ത്ഥികളുടെ മിനിമം ബസ് നിരക്ക് ഒരു രൂപയാണ്. പുതിയ അധ്യയന വര്‍ഷത്തില്‍ പുതിയ നിരക്ക് നടപ്പാക്കണം. ഇതു നടപ്പായില്ലെങ്കില്‍ സമരത്തിലേക്ക് നീങ്ങുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍…

Read More

പ്രിയങ്കാഗാന്ധി സീതാ ലവ കുശക്ഷേത്ര ദര്‍ശനം നടത്തി

കല്‍പ്പറ്റ: പ്രിയങ്കാഗാന്ധി എം പി പുല്‍പ്പള്ളി സീതാലവ കുശക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്ന് രാവിലെ 11.30ഓടെയാണ് പ്രിയങ്കാഗാന്ധി ക്ഷേത്രത്തില്‍ എത്തിയത്. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ക്ഷേത്രം ട്രസ്റ്റി കുപ്പത്തോട് രാജശേഖരന്‍ നായര്‍, എക്സിക്യുട്ടീവ് ഓഫീസര്‍ വിജേഷ്, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ ടി സി ബിജു തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രിയങ്കാഗാന്ധിയെ സ്വീകരിച്ചു.ജനപ്രതിനി ധികള്‍, കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും ക്ഷേത്രത്തിലുണ്ടായിരുന്നു.

Read More

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

മാനന്തവാടി: ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ സെന്റ് തോമസ് മലങ്കര പള്ളിയിലെ ശ്രേയസ് പാരിഷ് ഹാളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ശ്രേയസ് റീജിയണൽ ഡയറക്ടർ ഫാ. തോമസ് തുണ്ടിയിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ കെ. മോഹൻദാസ് ക്ലാസെടുത്തു. ശ്രേയസ് റീജിയണൽ പ്രോഗ്രാം കോർഡിനേറ്റർ സ്നേഹ ജോസഫ്, ശ്രേയസ് ഏറാളമൂല യൂണിറ്റ് കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഓഫീസർ ബേബി ഫ്രാൻസിസ്, ഡി-ക്യാപ് പ്രൊജക്റ്റ് അസിസ്റ്റന്റ് ടി.കെ. ദീപ എന്നിവർ…

Read More

മജീദ് റഹ്മാൻ കുഞ്ഞിപ്പ അനുസ്മരണവും ഇഫ്താർ സംഗമവും നടത്തി.

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മജീദ്‌ റഹ്മാൻ കുഞ്ഞിപ്പ അനുസ്മരണവും, ഇഫ്താർ സംഗമവും നടത്തി. മുസ്ലിം ലീഗ് വയനാട് ജില്ല വൈസ് പ്രസിഡണ്ട് യാഹിയാ ഖാൻ തലക്കൽ സംഗമം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു.മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സിപി മൊയ്തു ഹാജി. ജില്ലാ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് ഏ ജാഫർ മാസ്റ്റർ . കബീർ…

Read More

മാലിന്യമുക്തം നവകേരളം – അമ്പലവയൽ പഞ്ചായത്ത് അഞ്ചാം വാർഡ് വാർഡ്തല പ്രഖ്യാപനം നടത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണിക്കണ്ണൻ വിശദീകരണം നടത്തി. മോഹനകൃഷ്ണൻ, ഓ വി വർഗ്ഗീസ്, എ മുഹമ്മദാലി, ശിവദാസൻ, ജിഷ്ണു ജനാർദ്ദനൻ, സിനി പ്രകാശൻ എന്നിവർ സംസാരിച്ചു. പങ്കെടുത്തവർ മാലിന്യ മുകതം നവകേരളം പ്രതിജ്ഞയെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു എ ജി സ്വാഗതവും സി ഡി എസ് ചെയർപേഴ്സൺ നിഷ രഘു നന്ദിയും പറഞ്ഞു. #ambalavayal #happyambalavayal #wayanad

അമ്പലവയൽ :മാലിന്യമുക്തം നവകേരളം – അമ്പലവയൽ പഞ്ചായത്ത് അഞ്ചാം വാർഡ് വാർഡ്തല പ്രഖ്യാപനം നടത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഉണ്ണിക്കണ്ണൻ വിശദീകരണം നടത്തി. മോഹനകൃഷ്ണൻ, ഓ വി വർഗ്ഗീസ്, എ മുഹമ്മദാലി, ശിവദാസൻ, ജിഷ്ണു ജനാർദ്ദനൻ, സിനി പ്രകാശൻ എന്നിവർ സംസാരിച്ചു. പങ്കെടുത്തവർ മാലിന്യ മുകതം നവകേരളം പ്രതിജ്ഞയെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു എ ജി സ്വാഗതവും സി ഡി എസ് ചെയർപേഴ്സൺ നിഷ രഘു…

Read More