wenewser-user

    പതിനാറാം ധനകാര്യ കമ്മീഷൻ : ഉന്നത ഉദ്യോഗസ്ഥർ കാപ്പി കർഷകരുമായി ചർച്ച നടത്തി.

    കൽപ്പറ്റ: പതിനാറാം ധനകാര്യ കമ്മീഷൻ കാപ്പിക്ക് കൂടുതൽ തുക അനുവദിച്ചേക്കും. അടുത്ത വർഷത്തെ കേന്ദ്ര ബഡ്ജറ്റിൽ കാപ്പി മേഖലക്കുള്ള വിഹിതവും വർദ്ധിപ്പിച്ചേക്കും. ഇതിന് മുന്നോടിയായി കേന്ദ്ര മന്ത്രാലയത്തിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും വയനാട്ടിലെ കർഷകരുമായി കൂടി ക്കാഴ്ച നടത്തി.   2027 മുതൽ 2031 വരെയുള്ള പതിനാറാം ധനകാര്യ കമ്മീഷന്റെ പദ്ധതിവിഹിതത്തിലാണ് കാപ്പിക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്. ഇന്ത്യയിൽ കാപ്പി ഉൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ലകളിൽ ഒന്നായ വയനാടിന് ഇത് ഏറെ ഗുണം ചെയ്യും. പതിനഞ്ചാം ധനകാര്യ…

    Read More

      ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം; എസ്ഡിപിഐ പ്രതിഷേധിച്ചു.

      മാനന്തവാടി:ഖത്തറിനെരായ ഇസ്രയേല്‍ ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനം നടത്തി. ലോകം മുഴുവന്‍ ഭീകര താണ്ഡവമാടുന്ന ഇസ്രയേല്‍ ലോകസമാധാനത്തിനു ഭീഷണിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്നും രക്ത കൊതിയന്മാരായ തെമ്മാടി രാഷ്ട്രത്തെ നിലയ്ക്കു നിര്‍ത്താനും സമാധാനപൂര്‍ണമായ ലോകക്രമം സൃഷ്ടിക്കാനും രാജ്യാന്തര ഭരണകൂടങ്ങളും സമൂഹങ്ങളും തയ്യാറാവണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് വി. സുലൈമാൻ, സെക്രട്ടറി സജീർ എം.ടി, ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, വി കെ മുഹമ്മദലി,സുബൈർ കെ, കബീർ,…

      Read More

        ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാരം 22, 23 തിയതികളില്‍ 

          ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം എന്ന പേരില്‍ സംഘടിപ്പിക്കുന്ന പൊതുജന പരാതി പരിഹാരത്തിന്റെ രണ്ടാംഘട്ടം എടവക, നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തുകളില്‍ സെപ്റ്റംബര്‍ 22,23 തിയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ നടക്കും. എടവക ഗ്രാമപഞ്ചായത്തില്‍ സെപ്റ്റംബര്‍ 22 നും നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തില്‍ 23 നുമാണ് അദാലത്തുകള്‍ . പരിഹാര പരിപാടിയിലേക്ക് നാളെ (സെപ്റ്റംബര്‍ 11) മുതല്‍ 17 വൈകിട്ട് അഞ്ച് വരെ പരാതികള്‍ നല്‍കാം. ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും…

        Read More

          വാളാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേജ് ഉൽഘാടനം നിർവഹിച്ചു

          വാളാട് ഗവ: ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേജ് ഉൽഘാടനം നിർവഹിച്ചു വാളാട് :ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ സ്റ്റേജ് ഉൽഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാറ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സൺ സൽമാ മോയിൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചാ യത്തിൻ്റെ 2024 .25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചിലവ് വഴിച്ചാണ് നിർമ്മാണം പൂർത്തികരിച്ചത് ചടങ്ങിൽ പി.റ്റി. എ പ്രസിഡണ്ട് അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചാ യത്ത് മെമ്പർ മിനാക്ഷി രാമൻ,…

          Read More

            അങ്കണവാടി എംപ്ലോയീസ് പെന്‍ഷനേഴ്സ് ഫെഡറേഷന്‍ അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹ സമരം ആരംഭിച്ചു.

            കല്‍പ്പറ്റ: അങ്കണവാടി എംപ്ലോയീസ് പെന്‍ഷനേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന അനിശ്ചിതകാല രാപ്പകല്‍ സത്യാഗ്രഹ സമരം കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ അഡ്വ.ടി സിദ്ധിഖ് ഉദ്ഘാടനം ചെയ്തു. ടി.ഉഷാകുമാരി അധ്യക്ഷത വഹിച്ചു.അങ്കണവാടി ജീവനക്കാര്‍ക്ക് പെന്‍ഷന്‍ 7000 രൂപയാക്കുക, ഫെസ്റ്റിവെല്‍ അലവന്‍സ് 3000 രൂപയാക്കുക,2023 മുതല്‍ അങ്കണവാടിയില്‍ നിന്ന് വിരമിച്ചവര്‍ക്ക് പെന്‍ഷനും, ക്ഷേമനിധി ആനുകൂല്യങ്ങളും എത്രയും പെട്ടെന്ന് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സത്യാഗ്രഹ സമരം നടത്തുന്നത്. ഗ്രേസി ജോസഫ്, ടി.പി മേരി ഫ്രാന്‍സിസ്, ശാന്ത എന്‍.സി,…

            Read More

              യൂത്ത് കോൺഗ്രസ് ഡി വൈ എസ് പി ഓഫീസ് മാർച്ച് നടത്തി.

              മാനന്തവാടി: തൃശൂർ ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടായിരുന്ന വി എസ് സുജിത്തിനെ അകാരണമായി മർദ്ധിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരുച്ചു വിടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ഡി വൈ എസ് പി ഓഫിസിലേക്ക് മാർച്ച് നടത്തി.രണ്ട് വർഷത്തെ നിയമ പോരാട്ടത്തിൽ സ്റ്റേഷനിലെ സിസി ടി വി ചിത്രങ്ങൾ പുറത്ത് വന്നതിന് ശേഷം എസ് ഐ നുഹ്മാനും സി പി ഓ മാരായ സജീവ്…

              Read More

                പടിഞ്ഞാറത്തറ പൂഴിത്തോട് ചുരം ബധൽ റോഡ് യാഥാർത്ഥ്യമാക്കണം: ജിദ്ദ കെ.എം.സി.സി.

                വയനാടിൻ്റെ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ 30വർഷങ്ങൾക്ക് മുമ്പ് 70%പണിതീർത്ത് പാതി വഴിയിൽ നിർത്തിവെച്ച പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബധൽ റോഡ് ഒരു നാഷണൽ ഹൈവെയായി പ്രഖ്യാപിച്ച് വയനാടിൻ്റെ പിന്നോക്കാവസ്ഥയും യാത്രാ ദുരിതങ്ങളും പരിഹരിക്കണമെന്ന് ജിദ്ദ വയനാട് ജില്ലാ കെ.എം സി.സി. കേന്ദ്ര സംഥാന സർക്കാറുകളോടാവശ്യപ്പെട്ടു.വയനാടിനെ മറ്റു ജില്ലകൾ തമ്മിൽ ബന്ധിപ്പിക്കുന്ന താമരശ്ശേരി ചുരം അടക്കമുള്ള റോഡുകൾ മണിക്കൂറുകളോളം ഗതാഗത കുരുക്കിൽ അകപ്പെടുപോൾ ലീവ് കഴിഞ്ഞ് തിരിച്ച് പോകുന്നവരും ലീവിന് നാട്ടിലേക്ക് വരുന്ന വരുമായ ആയിരക്കണക്കിന് പ്രവാസികടക്കമുള്ളവരാണ് പ്രയാസത്തിലാക്കുന്നത്.കൂടാതെ…

                Read More

                  ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായി.

                  ഒന്നര കിലോയോളം കഞ്ചാവുമായി യുവാവ് പിടിയിലായി മുത്തങ്ങ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട്ടേക്ക് പോവുക യായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 1.452 കിലോഗ്രാം കഞ്ചാവ് പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് വെള്ളയിൽ സ്വദേശി എ. പി ഹൗസിൽ മുഹമ്മദ് ഫഹാദ് . എ. പി(23 വയസ്സ്) എന്നയാൾ അറസ്റ്റിലായി. എക്സൈസ് ഇൻസ്പെക്ടർ അഭിജിത്ത് സുരേന്ദ്രന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ…

                  Read More

                    ആശാ വർക്കർമാർക്ക് പ്രിയങ്ക ഗാന്ധി എംപിയുടെ ഓണസമ്മാനം വിതരണംചെയ്തു.

                    കൽപറ്റ :കൽപറ്റ നിയോജക മണ്ഡലത്തിലെ മുഴുവൻ ആശാ വർക്കർമാർക്കും പ്രിയങ്ക ഗാന്ധി എംപിയുടെ ഓണസമ്മാനമായി സാരി കൈമാറി. കൽപറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ: ടിസിദ്ദീഖ് ഉദ്ഘാടനം നിർവഹിച്ചു. കൽപ്പറ്റ നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ ടി ഹംസ അധ്യക്ഷത വഹിച്ചു. പി പി ആലി, ജില്ലാ യുഡിഎഫ് കൺവീനർ പി.ടി.ഗോപാലക്കുറുപ്പ്, കൽപറ്റ നഗരസഭാ ചെയർമാൻ ടി.ജെ. ഐസക്, റസാഖ് കൽപറ്റ, ബി സുരേഷ് ബാബു, പോൾസൺ കുവക്കൽ, എം എ ജോസഫ്, ശോഭന കുമാരി, എൻ…

                    Read More

                      കോഫി വിത്ത് ടീച്ചേഴ്സ്; ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു.

                      മാനന്തവാടി: അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ ടീച്ചേഴ്സ് ഡേ സെലിബ്രേഷൻ നടന്നു. എഴുപതോളം അധ്യാപകർ പങ്കെടുത്ത പ്രൗഢ ഗംഭീരമായ ചടങ്ങ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ​പി ​ സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. അധ്യാപകനും ​നീലഗിരി ആർട്സ് & സയൻസ് കോളേജ് സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറും ഇൻറർനാഷണൽ ട്രയിനറുമായ ​​ഡോ ​. റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി. പഴശ്ശി ഗ്രന്ഥാലയം പ്രസിഡണ്ടും അധ്യാപികയുമായ നീതുവിൻസെൻറ് അദ്ധ്യക്ഷത വഹിച്ചു. അധ്യാപകദിന ആശംസകൾ​ നിറഞ്ഞ കാർഡുകൾ അധ്യാപകർക്ക്…

                      Read More