wenewser-user

ഓട്ടോറിക്ഷയ്ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴക്ക്

മേപ്പാടി : കാന്തൻപാറയിൽ ഓട്ടോറിക്ഷയ്ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനകൂട്ടം. കാന്തംപാറ സ്വദേശി ജമാലിൻ്റെ ഓട്ടോയ്ക്ക് നേരെയാണ് കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. ഇന്നുരാവിലെ ആറു മണിയോടെ ഓട്ടം പോകുന്നതിനിടയായിരുന്നു സംഭവം. ഓട്ടോയിൽ ഉണ്ടായിരുന്നവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മേപ്പാടിയിലും പരിസരത്തും കാട്ടാന ശല്യം അധികരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കാപ്പംകൊല്ലി പുഴമൂല സുരേഷിന്റെ വീട്ടുമുറ്റത്താണ് കാട്ടാന എത്തിയത്. ചെമ്പ്ര വനമേഖലയില്‍ നിന്നാണ് ആനയെത്തിയത്.

Read More

നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബത്തേരി: നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.   നമ്പ്യാർകുന്ന് മേലത്തേതിൽ എലിസബത്ത് (51) നെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് തോമസ് വർഗീസ് (56) നെ കൈ ഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തി. ഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തിയ ഭർത്താവ് അത്യാസന്ന നിലയിൽ ചികിത്സയിലാണ് . ഇയാളെ സുൽത്താൻബത്തേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി. മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിച്ചു വരുന്നു.

Read More

24 മണിക്കൂറിനിടെ സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണം; ചികിത്സയിലുള്ളത് 2000ത്തിലധികം രോഗികള്‍.

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണങ്ങള്‍ റിപ്പോർട്ട് ചെയ്തു. 2007 രോഗികളാണ് നിലവില്‍ കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. രാജ്യത്താകെ പത്ത് പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച്‌ മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് മൂന്ന് പേരും മഹാരാഷ്ട്രയിലെ രണ്ടുപേരുമാണ് മരിച്ചത്. രാജ്യത്താകെ 7383 പേരാണ് കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളത്. അതില്‍, ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തിലാണ്. കൂടാതെ, ഗുജറാത്ത്(1441), പശ്ചിമ ബംഗാള്‍(747), ഡല്‍ഹി(682), മഹാരാഷ്ട്ര(578) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോർട്ട്…

Read More

മേൽ വാടക സമ്പ്രദായം തടയും: ബിൽഡിങ്ങ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ

മാനന്തവാടി: കെട്ടിട ഉടമകൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മിറ്റി വയനാട് സ്‌ക്വയർ ഹോട്ടലിൽ യോഗം ചേർന്നു. പ്രസിഡണ്ട് എൻ.എ. ഫൗലാദ് അധ്യക്ഷത വഹിച്ചു. കെട്ടിട ഉടമകൾക്ക് ചെറിയ വാടക നൽകി വലിയ നിരക്കിൽ മേൽ വാടകയ്ക്ക് നൽകുന്ന വാടകക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. കെട്ടിട നികുതിയിൽ വർഷം തോറും 5% വർദ്ധനവ് ആണ് സർക്കാർ ഏർപ്പെടുത്തിയിരിക്കുന്നത്. കാലാനുസൃതമായ വാടക വർദ്ധനവ് ലഭിക്കാത്തത് കാരണം പല കെട്ടിട…

Read More

നൗഷാദുമാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

നൗഷാദ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നൗഷാദുമാരുടെ കുടുംബ സംഗമം സംഘടിപ്പിച്ചു.അംഗങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ നിന്നും പൊതു പരീക്ഷകളില്‍ വിജയിച്ചവര്‍ക്ക് അനുമോദനവും നല്‍കി.സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് പോപ്‌സണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു.വയനാട് ജില്ലാ പ്രസിഡന്റ് കെഇഎച് നൗഷാദ് അധ്യക്ഷനായിരുന്നു.ജിസിസി അംഗങ്ങളായ നൗഷാദ് കുളങ്ങരത്ത്,നൗഷാദ് കെ.കെ കോറോത്ത്,കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ നൗഷാദ് ചൊക്ലി തുടങ്ങിയവര്‍ സംസാരിച്ചു.കെഇഎച് നൗഷാദ്(പ്രസിഡണ്ട്),നൗഷാദ് ഉസ്താദ് നെല്ലിയമ്പം(സെക്രട്ടറി),നൗഷാദ് മണിച്ചിറ(ട്രഷറര്‍) എന്നിവരുള്‍പ്പടെ 18 അംഗങ്ങളെ പുതിയ വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികളായി സംഗമത്തില്‍ തെരഞ്ഞെടുത്തു.

Read More

ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ ബിരുദദാനം നടത്തി

മേപ്പാടി: ഡോ. മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ 2020 അദ്ധ്യയന വർഷത്തിൽ അഡ്മിഷൻ നേടിയ ബി. ഫാം വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു. ബിരുദ ദാന ചടങ്ങ് കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ. ഗോപകുമാർ എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ വിദ്യാധിരാജ കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പാൾ പ്രൊഫ. ഷിബു പ്രശാന്ത് സി ആർ ഫാർമസി ബിരുദധാരികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജ് ഡീൻ…

Read More

പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാത കർമ്മ സമിതി പ്രിയങ്കാ ഗാന്ധിക്ക് നിവേദനം നൽകി.

പുഴിത്തോട് – പടിഞ്ഞാറത്തറ ചുരമില്ലാ പാത എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ എം.പി ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനകീയ കർമ്മ സമിതി നിവേദനം നൽകി. വയനാട് അഭിമുഖീകരിക്കുന്നt ഗതാഗത പ്രശ്നങ്ങളും , അതിൽ ഈ പാതയുടെ പ്രാധാന്യവും എം പി യെ ബോധ്യപ്പെടുത്തുവാൻ കഴിഞ്ഞുവെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. കൽപ്പറ്റ MLA ടി.സിദ്ധിഖാണ് കൂടിക്കാഴ്ച്ചക്ക് മുൻക്കൈയ്യെടുത്തത്.ജില്ലാ പഞ്ചായത്തംഗവും കർമ്മ സമിതി എക്സിക്യൂട്ടീവംഗങ്ങളുമായ ജുനൈദ് കൈപ്പാണി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പോൾസൻ കൂവയ്ക്കൽ, കർമ്മ സമിതി ചെയർ പേഴ്സൺ ശകുന്തള ഷണ്മുഖൻ,…

Read More

കല്ലുവയൽ സി.ഐ.ഇ.ആർ മോറൽ സ്കൂൾ പ്രവേശനോത്സവം നടത്തി

ബത്തേരി:കല്ലുവയൽ സി.ഐ.ഇ.ആർ മോറൽ സ്കൂൾ പ്രവേശനോത്സവം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ഇല്ല്യാസ് സി അധ്യക്ഷത വഹിച്ചു.ബത്തേരി ബ്ലോക്ക്‌പഞ്ചായത്ത്‌ അംഗം പി. കെ സത്താർ, സഹൽ മുട്ടിൽ, റസിയ ടീച്ചർ,സിദ്ധീഖ് പി. വി,ബഷീർ നീലിമ, അബൂ താഹിർ തുടങ്ങിയവർ സംസാരിച്ചു.

Read More

9മത് പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു

ആലക്കോട് : മൈസൂർ സെന്റ്. ഫിലോമിനാസ് കോളേജിലെ 1975-85 ബാച്ചിലെ കേരളത്തിലെ വിദ്യാർത്ഥികൾ ഒത്തുകൂടുന്ന 9 മത്തെ പൂർവ്വ വിദ്യാർത്ഥി സംഗമം ആലക്കോട് വെച്ച് നടത്തി. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. കോവിഡ് കാലം ഒഴിച്ച് എല്ലാവർഷവും തുടർച്ചയായി ഒത്തുചേരൽ നടത്താറുണ്ട്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിൽ നിന്നുമായി 32 അംഗങ്ങൾ പങ്കെടുത്തു. വിദേശ രാജ്യങ്ങളിൽ നിന്നുപോലും ആളുകൾ എത്തിയിരുന്നത് യോഗത്തിന് മാറ്റുകൂട്ടി. പരസ്പരം പരിചയപ്പെടലും ഓർമ്മ പുതുക്കലിനും ശേഷം…

Read More

വയോജന വേദി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.

തൃക്കൈപ്പറ്റ: തൃക്കൈപ്പറ്റ സെന്തോമാസ് യാക്കോബായ സുറിയാനി പള്ളിയിൽ പ്രവർത്തിക്കുന്ന വയോജന വേദിയുടെ ആഭിമുഖ്യത്തിൽ, ബത്തേരി കരുണ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും മെഡിക്കൽ ക്യാമ്പും നടത്തി. മെമ്പർ ഷിപ്പ് ദിനാചരണവും ആചരിച്ച ചടങ്ങിൽ വികാരി ഫാദർ ജോർജ്ജ് നെടുന്തള്ളി ഉദ്ഘാടനം ചെയ്തു. എ.കെ. മത്തായി, സി.വി.ബാബു, കെ.എം. മാത്യൂ, ഐസക്, സാബു മരട്ടിക്കാ മറ്റം, സാലി വേണാട്ട് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Read More