wenewser-user

    സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപിച്ചു

    കോറോം : സെൻറ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയുടെ പ്ലാറ്റിനം ജൂബിലി സമാപനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.വിജയൻ, മലബാർ ഭദ്രാസന വൈദീക സെക്രട്ടറി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി , തൊണ്ടർനാട് പഞ്ചായത്ത് അംഗം കെ.ജെ. ഏലിയാമ്മ, വികാരി ഫാ. എൽദോ കൂരൻതാഴത്തു പറമ്പിൽ, ട്രസ്റ്റി ബൈജു…

    Read More

      ടി.സിദ്ധിക്ക് എംഎല്‍എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി

      കൽപ്പറ്റ: ടി.സിദ്ധിക്ക് എംഎല്‍എക്കെതിരെ ഇരട്ട വോട്ട് ആരോപണവുമായി സിപിഎം. കോഴിക്കോടും വയനാടും വോട്ട് ചെയ്തെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖ് ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലും കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലിലും വോട്ടുചെയ്തെന്നാണ് ആരോപണം. 20ാം വാർഡായ പന്നിയൂർകുളത്ത് ക്രമനമ്ബർ 480 ല്‍ കല്‍പ്പറ്റ നഗരസഭയിലെ ഡിവിഷൻ 25 ഓണിവയലില്‍ ക്രമനമ്ബർ 799 ല്‍ വോട്ടർ പട്ടികയിലും ഉണ്ട്. ഫേസ്ബുക്ക് പേജിലൂടെയാണ് ആരോപണം ഉന്നയിച്ചത്. നിയമവിരുദ്ധമായി കള്ളവോട്ട് ചേർത്ത് ജനാധിപത്യ സംവിധാനങ്ങള്‍ ദുർബലപ്പെടുത്തുകയാണ് ടി…

      Read More

        ജനകീയ ശാസ്ത്ര പഠന സമിതി റിപ്പോര്‍ട്ട് സെപ്റ്റംബര്‍ 13ന് പ്രസിദ്ധീകരിക്കും.

        കൽപറ്റ:മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ട്രാന്‍സിഷന്‍ സ്റ്റഡീസും പശ്ചിമഘട്ട സംരക്ഷണ സമിതിയും ചേര്‍ന്ന് രൂപീകരിച്ച ജനകീയ ശാസ്ത്ര പഠന സമിതിയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരണത്തിന് തയ്യാറായി ഭാരവാഹികൾ അറിയിച്ചു.   ഭൗമശാസ്ത്രജ്ഞര്‍, റിസ്‌ക് അനലിസ്റ്റ്, കാലാവസ്ഥാ ശാസ്ത്രജ്ഞര്‍, വന-സസ്യ ഗവേഷകര്‍, സാമൂഹികശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ പങ്കാളികളായ മുഴുവന്‍ ശാസ്ത്രജ്ഞരും സാമൂഹിക പ്രവര്‍ത്തകരും പൂര്‍ണമായും സൗജന്യമായും സ്വന്തം ചെലവിലുമാണ് പഠന പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിട്ടുള്ളത്. പൂർണമായും ജനങ്ങളുടെ സഹകരണത്തോടെയാണ് തികച്ചും ശാസ്ത്രീയവും ഗൗരവമാർന്നതുമായ ഈ…

        Read More

          കാണതായ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

          പുൽപ്പള്ളി: പുൽപ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെ മകൾ കനിഷ്ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറത്തറയിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. കനിഷ്‌ക്കയെ ഞായറാഴ്ച്ച രാത്രി 8 മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ പുൽപ്പള്ളി പൊ ലീസിലടക്കം പരാതി നൽകിയിരുന്നു. തുടർന്ന് പുലർച്ചെ മുതൽ പോലീസ് അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിൽ ഇന്ന് ഉച്ചയോ ടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയാണ്. അമ്മ: വിമല: സഹോദരങ്ങൾ:…

          Read More

            ചെറുകരയിൽ ഓണാഘോഷം നടത്തി

            ചെറുകര: റിനൈസ്സൻസ് ലൈബ്രറിയുടെയും സഹസ്ഥാപനങ്ങൾ ആയ വനിതാവേദി. ബാലവേദി, ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്, യുവത വയോജന വേദി, അക്ഷര- സ്വാന്തനം എന്നിവരുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോട് കൂടി ഓണാഘോഷം നടത്തി. വിശിഷ്ടാതിഥികളായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയും ,വാർഡ് മെമ്പർ ശ്രീ അമ്മദ് കൊടുവേരിയും ,വെള്ളമുണ്ട സെൻ്റ് തോമസ്സ് ചർച്ച് വികാരി തോമസ്സ് വാഴച്ചാൽ തുടങ്ങിയവർ പങ്കെടുത്തു. വ്യത്യസ്ത മത്സര ഇനങ്ങളും “ഓണക്കാല ഓർമ്മകളുമായി ” വയോജന സംഗമവും…

            Read More

              ഓണം വാരാഘോഷത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

              മാനന്തവാടി:പ്രകൃതി സംരക്ഷണവും ശുചിത്വവും ഉറപ്പുവരുത്തിക്കൊണ്ടാവണം ജില്ലയിലെ ടൂറിസം വികസനമെന്ന് മന്ത്രി ഒ.ആർ കേളു. സംസ്ഥാന സർക്കാർ, വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ വിവിധ ടൂറിസം സംഘടനകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണം വാരാഘോഷത്തിൻ്റെ ഉദ്ഘാടനം മാനന്തവാടി പഴശ്ശി പാർക്ക് കേന്ദ്രത്തിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ടൂറിസം കേന്ദ്രമായി കേരളം മാറുന്നതായി കണക്കുകൾ പറയുന്നു. വയനാട് ജില്ലയുടെ…

              Read More

                അന്തിമ വോട്ടർ പട്ടികയും അബദ്ധം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഒരു അവസരം കൂടി നൽകണം: മുസ്ലിം ലീഗ് 

                മാനന്തവാടി: നിലവിൽ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയും അബദ്ധം നിറഞ്ഞതാണന്നും സ്വന്തം വാർഡുകളിലേക്ക് മാറാൻ ബാക്കിയുള്ള പരാതികൾ കൂടി പരിഹരിക്കുന്നതിനും വോട്ടർ പട്ടികയിൽ ഇനിയും പേര് ചേർക്കാൻ സാധിച്ചിട്ടില്ലാത്തവർക്ക്‌ ഒരു അവസരം കൂടി നൽകണമെന്നും മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ്‌ വർക്കിങ് കമ്മിറ്റി തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സജീവമാകാൻ മാനന്തവാടി ലീഗ് ഓഫിസിൽ പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും മറ്റും…

                Read More

                  ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

                  ബത്തേരി: ബത്തേരി പഴേരി മുണ്ടക്കൊല്ലിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. പന്തല്ലൂര്‍ പാക്കണ സ്വദേശി മടക്കല്‍ ഇസ്മായിലിന്റെ മകന്‍ മുഹമ്മദ് ഹാഷിം (32) ആണ് മരിച്ചത്. ഇന്ന് രാവിലെ ബത്തേരി പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയിലാണ് അപകടം. ബത്തേരിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് വിവരം. ബത്തേരി സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്.

                  Read More

                    ഓർമ്മപ്പെരുന്നാൾ; ബുക്ക്ലെറ്റ് പ്രകാശനം ചെയ്തു

                    പുൽപള്ളി: മലബാറിന്റെ കോതമംഗലം എന്നറിയപ്പെടുന്ന വയനാട്ടിലെ പ്രമുഖ സർവമത തീർഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യൽദോ മോർ ബസേലിയോസ് ബാവായുടെ ഓർമ്മപ്പെരുന്നാൾ ആഘോഷങ്ങളുടെ മുന്നോടിയായി പ്രസിദ്ധീകരിക്കുന്ന ബുക്ക്ലെറ്റ് വികാരി ഫാ. മത്തായിക്കുഞ്ഞ് ചാത്തനാട്ടുകുടി പ്രകാശനം ചെയ്തു. ട്രസ്റ്റി സിജു തോട്ടത്തിൽ, സെക്രട്ടറി അബ്രഹാം ചുമതയിൽ, പബ്ലിസിറ്റി കൺവീനർ എൽദോസ് പരത്തുവയലിൽ തുടങ്ങിയവർ നേതൃത്വം നൽകി. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 3 വരെയാണ് പെരുന്നാൾ.

                    Read More

                      അഞ്ചുകുന്ന് മൻഹജുൽ ഹുദാ മഹല്ല് കമ്മറ്റി മീലാദ് റാലി നടത്തി

                      അഞ്ചുകുന്ന് :അഞ്ചുകുന്ന് മൻഹജുൽ ഹുദാ മഹല്ല് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മീലാദ് റാലി നടത്തി. മഹല്ല് ഖത്തീബ് സിയാദ് ഫൈസി തിരുവനന്തപുരം, മഹല്ല് പ്രസിഡൻ്റ് കക്കാടൻ അബ്ദുല്ല, മസ്ജിദ് പുനർനിർമ്മാണ കമ്മറ്റി ചെയർമാൻ ഉസ്മാൻ അണിയേരി നേതൃത്വം നൽകി. വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം മഹല്ല് ചെയർമാൻ പടയൻ അബ്ദുല്ല ഹാജി പതാക ഉയർത്തി ആരംഭിച്ച ആഘോഷ പരിപാടികൾ വിദ്യാർത്ഥികളുടെ കലാ- സാംസ്കാരീക മൽസരങ്ങൾ, ബുർദ്ദ മജ്ലിസ്, ദുആ സദസ്സ് തുടങ്ങിയ വിവിധ പരിപാടികളോടെ സമാപിച്ചു.

                      Read More