wenewser-user

മഴയിലും കാറ്റിലും വീടിനു മുകളിൽ മരം വീണു വീടിന്റെ മേൽക്കൂര തകർന്നു

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡ് കൊഴിഞ്ഞങ്ങാട് കറപ്പി എന്നവരുടെ വീടിന് മുകളിലാണ് ഇന്നലെ വൈകിട്ട് പെയ്ത മഴയിലും ശക്തമായ കാറ്റിലും മരം കടപുഴകി വീടിന് മുകളിലേക്ക് വീണത് ഈ സമയത്ത് 65 വയസ്സുകാരിയായ കറപ്പിയും വീടിനുള്ളിൽ ഉണ്ടായിരുന്നു വീടിന്റെ ഒരു സൈഡ് ചേർന്ന് മരം വീണത് കാരണം വലിയ അപകടത്തിൽ നിന്നും കറപ്പി തലനാരിയക്ക് രക്ഷപ്പെട്ടു ലൈഫ് ഭവന പദ്ധതിയിൽ ലിസ്റ്റിലുള്ള വീടിന്റെ അവസ്ഥ വളരെ പരിതാപകരമാണ് എത്രയും പെട്ടെന്ന് കറപ്പിയുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നതിന് അടിയന്തര…

Read More

ആശാവർക്കർമാരുടെ പ്രശ്നങ്ങളിൽ അടിയന്തര നടപടി വേണം : പി പി ആലി

കൽപ്പറ്റ: ന്യായമായ ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടി വേണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി. ആശ വർക്കർമാരുടെ പ്രവർത്തിയെ സംബന്ധിച്ച് കൃത്യമായ സർക്കുലർ ഇറക്കുക, അമിത ജോലി ഭാരംഅടിച്ചേൽപ്പിക്കാതിരിക്കുക, പെൻഷൻ നൽകുക, വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുക, സർക്കാർ സ്വീകരിക്കുന്നപ്രതികാരനടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആശ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഷണൽ ഹെൽത്ത് മിഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ചിന്റെയും ധർണ്ണയുടെയും ഉദ്ഘാടനം…

Read More

വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

സുല്‍ത്താന്‍ ബത്തേരി: വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടില്‍ ജയേഷിനെയാണ് (39) ബത്തേരി പോലിസ് അറസ്റ്റ് ചെയ്തത്. ബത്തേരി സ്‌റ്റേഷന്‍ പരിധിയിലെ വിദ്യാലയത്തിലെ പതിനാറുകാരനെയാണ് ഇയാള്‍ പീഡനത്തിന് ഇരയാക്കിയത്. വിദ്യാര്‍ഥികളെ കൗണ്‍സിലിങ്ങിനു വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത് 2024 സെപ്റ്റംബറിനു ശേഷം പലപ്പോഴായി മറ്റ് അധ്യാപകര്‍ ഇല്ലാത്ത സമയത്ത് ജയേഷ് താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം എന്ന് കുട്ടി വെളിപ്പെടുത്തി. ഇതോടെ പോലിസിനെ വിവരം അറിയിക്കുകയായിരുന്നു.

Read More

ലഹരിയ്ക്കെതിരെ യുവത; ലോഗോ പ്രകാശനം ചെയ്തു.

കമ്പളക്കാട് : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യുവസമിതിയുടെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ സംഘടിപ്പിക്കുന്ന ‘ലഹരിയ്ക്കെതിരെ യുവത’ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ലോഗോ പ്രകാശനം കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൽപ്പറ്റ മേഖലാ സമ്മേളനത്തിൽ വച്ച് എം. എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷനിലെ സയന്റിസ്റ്റ് ജോസഫ് ജോൺ സ്റ്റെർക് വൈസ് ചെയർപേഴ്സൺ പി. ആർ. മധുസൂദനൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ലോഗോ രൂപകല്പന ചെയ്ത അഖിൽ കൃഷ്ണന് പരിഷത്ത് ജില്ലാ സെക്രട്ടറി പി. അനിൽകുമാർ സ്നേഹോപഹാരം നൽകി. ക്വാണ്ടം സയൻസ് വർഷത്തിന്റെ ഭാഗമായി…

Read More

മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു.

. മാനന്തവാടി: ഈദ് ദിനത്തോട് അനുബന്ധിച്ച് ജി യു പി സ്കൂൾ മാനന്തവാടി മെഹന്തി ഫെസ്റ്റ് സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ കലാ കായിക കഴിവുകൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി വിത്യസ്ഥങ്ങളായ പരിപാടികളാണ് സ്കൂളിൽ നടന്നുകൊണ്ടിരിക്കുന്നത്. PTA പ്രസിഡൻ്റ് രാകേന്തു KR ഉൽഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ വർക്കി TP അധ്യക്ഷത വഹിച്ചു. സീനിയർ അധ്യാപകൻ അജയൻ കുമാർ, ഉനൈസ്, മുഹ്സിന എന്നിവർ സംസാരിച്ചു.

Read More

യെസ് ഭാരതിൽ ജി. എസ് .ടി. റെയ്ഡ്: നാൽപ്പതംഗ സംഘം പരിശോധന നടത്തുന്നു

കൽപ്പറ്റ നഗരത്തിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ യെസ് ഭാരത് വെഡ്ഡിംഗ് കലക്ഷനിൽ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം റെയ്ഡ് തുടങ്ങി. 40 അംഗ ഉദ്യോഗസ്ഥ സംഘമാണ് പരിശോധന നടത്തുന്നത് . വിവാഹ പാർട്ടികൾ ഉൾപ്പെടെ വസ്ത്രം എടുക്കാൻ വന്ന ഉപഭോക്താക്കളെ ഷോറൂമിൽ നിന്ന് പുറത്താക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. റെയ്ഡ് മണിക്കൂറുകൾ നീളുമെന്നാണ് സൂചന. സംസ്ഥാന വ്യാപകമായി നിരവധി വ്യാപാര സ്ഥാപനങ്ങളിൽ ജി .എസ്.ടി വിഭാഗം ഇന്റലിജൻസ് മിന്നൽ റെയ്ഡ് നടത്തുന്നുണ്ട് . ഇതിൻ്റെ ഭാഗമായാണ്…

Read More

തെരുവ് നായ്ക്കൾ കോഴികളെ ആക്രമിച്ചു കൊന്നു

പുൽപ്പള്ളി: പുൽപ്പള്ളി ശശിമല കാരക്കാട്ട് സിജോഷിന്റെ കോഴിഫാമിൽ തെരുവുനായ്ക്കൾ 100 ഓളം കോഴികളെ കൊന്നു . മൂന്ന് ദിവസങ്ങളിലായി നടന്ന ആക്രമണത്തിലാണ് വളർച്ചയെത്തിയതും മൂന്ന് കിലോയോളം തൂക്കമുള്ളതുമായ കോഴികൾ ചത്തത്. ഫാമിന്റെ സംരക്ഷണ വല തകർത്താണ് നായ്ക്കൾ ഫാമിൽ പ്രവേശിച്ചത്. പാറക്കടവിലും പരിസരങ്ങളിലും നിരവധി തെരുവുനായ്ക്കൾ അലഞ്ഞുതിരിയുന്നുണ്ടെന്നും ഇവയുടെ ശല്യം ഒഴിവാക്കാൻ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Read More

ജനകീയ ആരോഗ്യ ഉപകേന്ദ്രം മെയിൻ സെൻ്റർ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം

അമ്പലവയൽ: ജനകീയ ആരോഗ്യ ഉപകേന്ദ്രം മെയിൻ സെൻറർ കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം (55.5 ലക്ഷം രൂപ) 2025 മാർച്ച് 10ന് തിങ്കളാഴ്ച 2 മണിക്ക് അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ഹഫ്സത്തിൻ്റെ അദ്ധ്യക്ഷതയിൽ ആരോഗ്യ കേരളം ജില്ലാ പോഗ്രാം മാനേജർ ഡോ: സമീഹ സെയ്തലവി നിർവ്വഹിച്ചു. സീത വിജയൻ, അനീഷ് ബി നായർ, ഡോ: സുഷമ പി എസ്, ജെസ്സി ജോർജ്, ഷീജ ബാബു, ഗ്ലാഡിസ് സ്ക്കറിയ, എ എസ് വിജയ, എൻ സി…

Read More

പുനരധിവാസം തൊഴിലാളികളെ വഴിയാധാരമാക്കി കൊണ്ടാവരുത്: ഐഎന്‍ടിയുസി

കല്‍പ്പറ്റ: എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികളെ സംരക്ഷിക്കാതെ മുന്നോട്ട് പോയാല്‍ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റി. മുണ്ടക്കൈ ദുരന്തം സംഭവിച്ചിട്ട് എട്ടു മാസങ്ങള്‍ കഴിയുമ്പോഴും പുനരധിവാസം പ്രായോഗികമായി നടപ്പിലാക്കാന്‍ കഴിയാത്തത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും എട്ടുമാസം നീട്ടിക്കൊണ്ടുപോയി അവസാനം മാര്‍ച്ച് 27ന് തറക്കല്ലിടും എന്നു പറയുന്ന എലസ്റ്റണ്‍ എസ്റ്റേറ്റിലെ 160 തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ സംബന്ധിച്ചുള്ള തീരുമാനങ്ങളില്‍ അവ്യക്തത തുടരുകയാണെന്നും ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി ആരോപിച്ചു. ശമ്പളകുടിശ്ശിക, പി എഫ്,ഗ്രാറ്റുവിറ്റി, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, ലീവ് വിത്ത് വേജസ്,…

Read More

അമ്പലവയൽ ഗ്രാമപഞ്ചായത്ത് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സംഘാടകസമിതി രൂപീകരിച്ചു

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം സംഘാടകസമിതി രൂപീകരിച്ചു. നിരക്ഷരരായ ആളുകളെ കണ്ടെത്തി സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുന്നത്. അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ഷമീറിന്റെ അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേർന്നു. അസിസ്റ്റന്റ് സെക്രട്ടറി ബിജു കെ ജി സ്വാഗതം ആശംസിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി ജോർജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജേഷ് ആർ, ജില്ല സാക്ഷരതാ മിഷൻ കോഡിനേറ്റർ പി പ്രശാന്ത് കുമാർ, മെമ്പർമാരായ എൻ സി കൃഷ്ണകുമാർ, പി…

Read More