ഭവന നിർമ്മാണത്തിനും, കാർഷിക മേഖലക്കും, കായിക വികസനത്തിനും ഊന്നൽ നൽകി തരിയോട് ഗ്രാമപഞ്ചായത്ത് ബജറ്റ്
കാവുംമന്ദം: ഭവന നിർമ്മാണത്തിനും കാർഷിക മേഖലക്കും കായിക വികസനത്തിനും ഊന്നൽ നൽകി 18,10,42,392 രൂപ വരവും 17,84,61,690 രൂപ ചിലവും 25,80,702 രൂപ നീക്കിയിരിപ്പും വരുന്ന തരിയോട് ഗ്രാമപഞ്ചായത്തിൻ്റെ 2025 – 26 വാർഷിക ബജറ്റ് വൈസ് പ്രസിഡണ്ട് പുഷ്പ മനോജ് അവതരിപ്പിച്ചു. പ്രസിഡണ്ട് ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു. മാലിന്യ സംസ്കരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, ദാരിദ്ര ലഘൂകരണം, വിദ്യാഭ്യാസ – സാംസ്കാരിക മേഖല, പെയിൻ & പാലിയേറ്റീവ് ഉൾപ്പെടെ ആരോഗ്യ മേഖലയ്ക്കും മുന്തിയ പരിഗണന ബജറ്റ്…
