wenewser-user

മീനങ്ങാടിയിൽ വാഹനാപകടം ഒരാൾക്ക് പരിക്ക് 

മീനങ്ങാടി: മാക്സ് ക്യാബ് ഗുഡ്‌സ് ഡ്രൈവർ ചുള്ളിയോട് സ്വദേശി മിദ്ലാജിനാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട മാക്സ് ക്യാബ് ഗുഡ്‌സ് ‌നിർത്തിയിട്ട കാറിലും മറ്റൊരു ഗുഡ്‌സിലും ഇടിച്ചാണ് അപകടം. ക്യാബിനിടയിൽ കാൽ കുടുങ്ങിയ മിദ്ലാജിനെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. 45 മിനുട്ടോളം നീണ്ട പരിശ്രമത്തിനൊടുവിൽ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.പരിക്ക് ഗുരുതരമല്ല. രാവിലെ 6 മണിയോടെയാണ് അപകടം.  

Read More

പാമ്പ്ല –നടുകൊല്ലി റോഡ് നിർമ്മാണം കാരണം വഴി സൗകര്യം നഷ്ടമായവർക്ക് പകരം വഴി നൽകുന്നത് പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: ബത്തേരി തോമാട്ടുചാൽ കോട്ടൂരിൽ റോഡ് നിർമ്മാണത്തിന്റെ ഭാഗമായി സൈഡ് വാൾ നിർമ്മിച്ചപ്പോൾ ഉന്നതികുടുംബങ്ങൾ ഉൾപ്പെടെയുള്ള വീട്ടുകാർക്ക് ഗതാഗത സൗകര്യം നഷ്ടമായെന്ന പരാതിയിൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ വഴി നിർമ്മിക്കാൻ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. വയനാട് ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്. ഉത്തരവ് കൈപ്പറ്റി രണ്ടു മാസത്തിനകം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും ഉത്തരവിൽ പറഞ്ഞു.   പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്ന പാമ്പ്ല-നടുക്കൊല്ലി…

Read More

ഓർമ്മപെരുന്നാൾ തുടങ്ങി

മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക മധ്യസ്ഥനായ മോർ ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാൾ തുടങ്ങി. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തി. തുടർന്ന് നടന്ന ഭക്ത സംഘടനകളുടെ സംയുക്ത വാർഷികം സൺഡേ സ്കൂൾ ഡിസ്ട്രിക്ട് ഇൻസ്പെക്ടർ ടി.വി. സുനിൽ ഉദ്ഘാടനം ചെയ്തു. കലാപരിപാടികളും ശേഷം നേർച്ച ഭക്ഷണവും ഉണ്ടായിരുന്നു. 24ന് വിശുദ്ധ കുർബാനയ്ക്ക് വന്ദ്യ . ശെമവൂൻ ഗീവർഗീസ് റമ്പാച്ചൻ കാർമികത്വം വഹിക്കും . തുടർന്ന് ലേലം , പ്രദക്ഷിണം…

Read More

തിരഞ്ഞെടുപ്പ് ജോലി ഉണ്ടായിരുന്ന ഉദ്യോഗസ്‌ഥർക്ക് ഇനി വോട്ടില്ല; തിരഞ്ഞെടുപ്പു കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു.

കൊച്ചി: തിരഞ്ഞെടുപ്പു ജോലിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്‌ഥരിൽ പോസ്റ്റൽ വോട്ട് ചെയ്യാത്തവർക്ക് ഇനി സൗകര്യം ഒരുക്കാനാകില്ലെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ഹൈക്കോടതിയെ അറിയിച്ചു. പോസ്റ്റൽ ബാലറ്റുകൾ വിതരണം ചെയ്യുന്നതും വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകൾ പുനഃസ്ഥാപിക്കുന്നതും തിര ഞ്ഞെടുപ്പ് നടപടികളുടെ രഹസ്യാത്മകതയെയും പവിത്രത യെയും ബാധിക്കുമെന്നാണു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.   പോസ്‌റ്റൽ വോട്ട് ചെയ്യാൻ അവസരം ലഭ്യമാക്കിയില്ലെന്ന് ആരോപിച്ച് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന ഒരു വിഭാഗം ജീവനക്കാർ നൽകിയ ഹർജികളിലാ ണു വിശദീകരണം. മറുപടിക്കായി ഹർജിക്കാർ സമയം തേടിയ തിനെ തുടർന്ന്…

Read More

കേന്ദ്ര സംസ്ഥാന സർക്കാറുകൾ തൊഴിലാളി വിരുദ്ധർ: ആർ ചന്ദ്രശേഖരൻ

കൽപ്പറ്റ: 12 വർഷമായി കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും 10 വർഷമായി കേരളം ഭരിക്കുന്ന പിണറായി സർക്കാരും തൊഴിലാളി വിരുദ്ധ നടപടികളിൽ മത്സരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡണ്ട് ആർ ചന്ദ്രശേഖരൻ. കൽപ്പറ്റയിൽ നടന്ന ഐഎൻടിയുസി ജില്ലാ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലേബർ കോഡുകൾ അശാസ്ത്രീയമായി തയ്യാറാക്കി രാജ്യത്തെ തൊഴിലാളികളോട് യുദ്ധ പ്രഖ്യാപനം നടത്തുകയും തൊഴിലാളികളെ ആധുനിക അടിമത്വത്തിലേക്ക് നയിക്കുന്ന നയം പിന്തുടരുകയും തൊഴിലുറപ്പ് പദ്ധതി പേരുമാറ്റിക്കൊണ്ട് അട്ടിമറിക്കാൻ ശ്രമം നടത്തുകയും ചെയ്യുന്നതുൾപ്പെടെയുള്ള കേന്ദ്രസർക്കാരിന്റെ…

Read More

നീന്തൽ പരിശീലന ക്യാമ്പിന് കൽപറ്റയിൽ തുടക്കമായി.

കൽപറ്റ: അവധിക്കാലത്ത് വിദ്യാർഥികൾക്കായി നിഷാദ് തുർക്കിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നീന്തൽ പരിശീലന ക്യാമ്പിന് കൽപറ്റയിൽ തുടക്കമായി. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ​തെറ്റായ ലഹരികളോട് ‘നോ’ പറഞ്ഞ്,നീന്തൽ പോലുള്ള പോസിറ്റീവ് ലഹരികളോട് ‘യസ്’ പറയാൻ വിദ്യാർഥികൾ തയ്യാറാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രക്ഷിതാക്കളുടെയും പരിശീലകരുടെയും നേതൃത്വത്തിൽ സുരക്ഷിതമായ രീതിയിൽ നടത്തുന്ന ഇത്തരം കായിക വിനോദങ്ങൾ വ്യക്തിത്വ വികാസത്തിന് ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .പരിശീലകൻ നിഷാദ് തുർക്കി ചടങ്ങിൽ…

Read More

സുഗന്ധഗിരി അമ്പതേക്കറില്‍ തീപിടിത്തം

കല്‍പ്പറ്റ: സൗത്ത് വയനാട് വനം ഡിവിഷനിലെ സുഗന്ധഗിരി അമ്പതേക്കറില്‍ തീപിടിത്തം. കഴിഞ്ഞ രാത്രിയാണ് വനത്തില്‍ തീ വീണത്. 500ല്‍ പരം ഏക്കറില്‍ അടിക്കാട് കത്തിനശിച്ചു. അഗ്നി-രക്ഷാസേനയും വനപാലകരും നാട്ടുകാരും ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സമീപത്തെ ജനവാസ കേന്ദ്രങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ വിപത്ത് ഒഴിവാക്കി. അടിമവേലയില്‍നിന്നു മോചിപ്പിച്ച ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിച്ച പ്രദേശമാണ് വൈത്തിരി താലൂക്കിലുള്ള സുഗന്ധഗിരി.

Read More

ചുരത്തിലെ 6,7,8 വളവുകളുടെ നവീകരണം അടുത്തയാഴ്‌ച

കൽപറ്റ: താമരശ്ശേരി ചുരത്തിലെ 6, 7, 8 വളവുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി അടുത്തയാഴ്ച‌ തുടങ്ങും. വളവുകൾ വീതി കൂട്ടുന്നതിനു ദേശീയപാത വിഭാഗം ഏറ്റെടുത്ത വനഭൂമിയിലെ മരങ്ങൾ മുറിച്ചു നീക്കിയ സ്ഥ‌ലത്ത് മണ്ണുപരിശോധന നടത്തി തയാറാക്കിയ ഡിസൈൻ വർക്കിന് ഐഐടി അംഗീകാരം ലഭിച്ചു. 6-ാം വളവിന്റെ ഡി സൈൻ വർക്കിനാണ് അനുമതി ലഭിച്ചത്. 7, 8 വളവുകളുടെ ഡി സൈൻ പൂർത്തിയാക്കി അടുത്തു തന്നെ അംഗീകാരം ലഭിക്കു മെന്നാണു വിവരം. 6-ാം വളവ് വീതി കൂട്ടുന്ന പ്രവൃത്തി…

Read More

അക്ഷയ തൃതീയ മുതൽ പതിയെ താഴേക്കിറങ്ങി സ്വർണ വില, 3 ദിവസം കൊണ്ട് ഇടിഞ്ഞത് 1640 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് ഇന്ന് കേരളത്തിൽ 1,12,600 രൂപയാണ് വില വരുന്നത്. പവന് 880 രൂപയാണ് ഇന്നത്തേക്ക് ഇടിഞ്ഞിരിക്കുന്നത്. ഒരു ഗ്രാമിന് 110 രൂപയാണ് കുറഞ്ഞിരിക്കുന്നത്. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 1…

Read More

തൃശൂർ പൂരത്തിന് വെടിക്കെട്ടില്ല; ആചാരങ്ങൾ മാത്രം, കുടമാറ്റം ലളിതമാക്കും

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ നിർണായക തീരുമാനമായി. ഇത്തവണത്തെ പൂരത്തിന് വെടിക്കെട്ട് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലും സുരക്ഷാ കർശനമാക്കുന്നതിന്റെ ഭാഗമായും വെടിക്കെട്ട് പൂർണ്ണമായും ഒഴിവാക്കി ആചാരപരമായ ചടങ്ങുകൾ മാത്രമായി പൂരം നടത്താനാണ് ധാരണയായിരിക്കുന്നത്.   പൂരത്തിന്റെ മറ്റൊരു പ്രധാന ആകർഷണമായ കുടമാറ്റത്തിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മുൻവർഷങ്ങളിലെ പോലെ വലിയ തോതിലുള്ള കുടമാറ്റത്തിന് പകരം പ്രൗഢി കുറച്ച് ചെറിയ രീതിയിൽ മാത്രമായിരിക്കും ഇത്തവണ കുടമാറ്റം നടക്കുക. വെടിക്കെട്ട് ഒഴിവാക്കിക്കൊണ്ട്…

Read More