ആദ്യത്തെ ഫോട്ടോഗ്രാഫിക് തീം പാർക്ക് കൊമാച്ചി പാർക്ക് ബോയ്സ് ടൗണിൽ സഞ്ചാരികൾക്ക് തുറന്ന് കൊടുത്തു.
മാനന്തവാടി: വയനാടിൻ്റെ ടൂറിസം വികസങ്ങൾക്ക് കുതിപ്പേകി ഇന്ത്യയിലെ ആദ്യത്തെ ഫോട്ടോഗ്രാഫിക് തീം പാർക്ക് ആയ കൊമാച്ചി പാർക്ക് മാനന്തവാടി ബോയ്സ് ടൗണിൽ സഞ്ചാരികൾക്ക് തുറന്ന് കൊടുത്തു. ഫോട്ടോഗ്രാഫി മ്യൂസിയം മന്ത്രി പി രാജീവും ഫോട്ടോഗ്രാഫി എക്സിബിഷൻ സെൻ്റർ മന്ത്രി ഒ ആർ കേളുവും ഉദ്ഘാടനം ചെയ്തു. പ്രായമായവർക്കും മറ്റും മുഴുവൻ സ്ഥലങ്ങളും വീൽചെയർ വഴി സഞ്ചരിക്കാവുന്ന വിധമുള്ള പാർക്കിലെ പാതകൾ ഒരുക്കിയിട്ടുള്ളത് മാതൃകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. പാർക്ക് മണ്ഡലത്തിൻ്റെ വികസനത്തിന് മുതൽക്കൂട്ടാവുമെന്ന് മന്ത്രി ഒ…
